spot_img

ഡെന്റിസ്റ്റിനെ ഒഴിവാക്കാന്‍ ശ്രമിക്കരുത്; പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുക നമ്മുടെ വായയില്‍

മുഖം മനസ്സിന്റെ കണ്ണാടിയാണ് എന്നു പറയുന്നതു പോലെ ശരീരത്തിന്റെ കണ്ണാടിയാണ് വായ എന്നു പറയാം. ശരീരത്തിനുണ്ടാകുന്ന ഭൂരിഭാഗം രോഗങ്ങളുടെയും ലക്ഷണങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് വായയിലാണ്. ഒരാളുടെ ജീവിതത്തിലുണ്ടാകുന്ന ദൈനംദിന അസുഖങ്ങളായ രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയുടെ ലക്ഷണങ്ങള്‍ ആദ്യം കാണുന്നത് വായയിലാണ്.

പല്ലുകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കു മാത്രമാണ് പൊതുവെ ആളുകള്‍ ദന്തരോഗ വിദഗ്ധരെ സന്ദര്‍ശിക്കുന്നത്. എന്നാല്‍ പല്ലിനുണ്ടാകുന്ന രോഗങ്ങള്‍ക്കു മാത്രമല്ല, വായയിലുണ്ടാകുന്ന മറ്റു പല അസുഖങ്ങള്‍ക്കും ദന്തരോഗ വിദഗ്ധരുടെ സേവനം ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് പലര്‍ക്കും അറിയാത്ത വിവരമാണ്. ദന്തവിഭാഗത്തിലെ പ്രത്യേക വിഭാഗമാണ് ഓറല്‍ മെഡിസിന്‍ ആന്‍ഡ് റേഡിയോളജി. വായയിലുണ്ടാകുന്ന പല്ലു സംബന്ധമല്ലാത്ത രോഗങ്ങള്‍ക്കുള്ള ചികിത്സയാണ് ഈ വിഭാഗം നല്‍കുന്നത്. പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ വായയിലാണുണ്ടാകുന്നത്. പുകവലി, പുകയില എന്നിവയെ തുടര്‍ന്നുണ്ടാകുന്ന രോഗങ്ങളുടെ ലക്ഷണങ്ങളും ആദ്യം വായയിലാണ് പ്രത്യക്ഷപ്പെടുന്നത്. വിട്ടുമാറാത്ത മുറിവുകള്‍, ചുവന്ന പാടുകള്‍, വെളുത്ത പാടുകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇവ ശ്രദ്ധിക്കാതിരിക്കുകയോ ചികിത്സിക്കാതിരിക്കുകയോ ചെയ്യരുത്. രണ്ടാഴ്ചയിലധികമായുള്ള വായയിലെ മുറിവുകള്‍ എത്രയും വേഗം ഒരു ദന്തരോഗ വിദഗ്ധനെ കാണിക്കുക. ചികിത്സ ആവശ്യമുള്ളതാണെങ്കില്‍ ചികിത്സ തേടുകയോ വിദഗ്ധ ചികിത്സക്കായുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുക. വെളുത്ത പാടുകള്‍, ചുവന്ന പാടുകള്‍, വിട്ടുമാറാത്ത മുറിവുകള്‍ എന്നിവ വായയിലെ കാന്‍സറിന്റെ ലക്ഷണങ്ങളാവാം.

ചര്‍മ രോഗങ്ങളുടെ ലക്ഷണങ്ങളും പലപ്പോഴും ആദ്യം പ്രത്യക്ഷപ്പെടുന്നത് വായയിലാണ്. 25 ശതമാനം ചര്‍മ രോഗത്തിന്റെയും ലക്ഷണങ്ങള്‍ കാണപ്പെടുന്നത് വായയിലാണ്. ഓറല്‍ ലൈക്കന്‍ പ്ലാനസ്, പെംഫിഗസ്, സോറിയാസിസ് മുതലായ ചര്‍മ രോഗങ്ങള്‍ വായിലും പ്രത്യക്ഷപ്പെടാറുണ്ട്. എരിച്ചില്‍, വെളുത്ത പാടുകള്‍, ചുവന്ന പാടുകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. ഓറല്‍ സോറിയാസിസ് പോലെയുള്ള രോഗങ്ങള്‍ക്ക് ഓറല്‍ മെഡിസിന്‍ വിദഗ്ധനെയാണ് കാണേണ്ടത്. ഓറല്‍ കാന്‍സറിന്റെ ആദ്യ ലക്ഷണങ്ങളും ആദ്യം കാണുക വായയിലാണ്. താടിയെല്ലു സംബന്ധമായ രോഗങ്ങള്‍, താടിയെല്ലു സംബന്ധമായ വേദനകള്‍ എന്നിവയ്ക്കും ഓറല്‍ മെഡിസിന്‍ വിദഗ്ധരുടെ ചികിത്സയാണ് തേടേണ്ടത്. നാവിലുണ്ടാകുന്ന മുറിവുകള്‍, എരിച്ചില്‍ എന്നിവയ്ക്ക് ദന്തരോഗ വിദഗ്ധരെ ആദ്യം സന്ദര്‍ശിക്കുക. ദന്തരോഗ വിദഗ്ധര്‍ വായയിലെ പ്രശ്നങ്ങളുടെ ലക്ഷണമനുസരിച്ച് അതേതു രോഗമാണെന്നു കണ്ടെത്തി ചികിത്സക്കായി മറ്റു വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്ക് റഫര്‍ ചെയ്യുന്നു.

തുപ്പല്‍ ഗ്രന്ഥികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍, അതായത്, തുപ്പല്‍ കൂടുതലുണ്ടാകുന്ന അവസ്ഥ, തുപ്പല്‍ തീരെ ഇല്ലാതാകുന്ന അവസ്ഥ എന്നിവയ്ക്കും ദന്തരോഗ വിദഗ്ധരെയോ ഓറല്‍ മെഡിസിന്‍ വിദഗ്ധരെയോ സമീപിക്കാം. പലപ്പോഴും നമ്മുടെ അജ്ഞതയും അറിവില്ലായ്മയുമാണ് ചികിത്സ വൈകിക്കുന്നതും ചികിത്സ ചെലവേറിയതാക്കുന്നതും. കൃത്യമായ രോഗനിര്‍ണ്ണയവും ചികിത്സാ വിദഗ്ധരും കൃത്യസമയത്ത് തന്നെ ലഭിച്ചാല്‍ ചികിത്സയുടെ ചെലവ് ചുരുക്കാനും രോഗം മൂര്‍ഛിക്കാതെ നോക്കാനും കഴിയും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.