spot_img

മാലിന്യ നിര്‍മാര്‍ജ്ജനത്തിലൂന്നിയ രോഗപ്രതിരോധ പ്രവര്‍ത്തനം നടത്തണം

പകര്‍ച്ച വ്യാധികള്‍ തടയാന്‍ മാലിന്യ നിര്‍മാര്‍ജനത്തിലൂന്നിയ രോഗ പ്രതിരോധ പ്രര്‍ത്തനങ്ങള്‍ നടത്തണം. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മാലിന്യ നിര്‍മാര്‍ജനത്തില്‍ ജാഗ്രത ആവശ്യമാണ്. മാലിന്യം രണ്ടു തരത്തിലാണുള്ളത്. ശരീരത്തിനു പുറത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്നവയും ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിനുള്ളിലുണ്ടാകുന്നവയും. പുറത്തുള്ളവ രോഗ വ്യാപനത്തിനു കാരണമാകുമ്പോള്‍ ശരീരത്തിനകത്തുള്ളവ രോഗ പ്രതിരോധ ശേഷി കുറച്ച് രോഗം പകരാന്‍ കാരണമാകും. അതിനാല്‍ പരിസര ശുചീകരണത്തോടൊപ്പം ശാരീരിക ശുചിത്വവും പാലിക്കണം. ഈ ആശയം പൊതുജനങ്ങളിലെത്തിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ ശ്രദ്ധിക്കണം. ഗ്രാമ പഞ്ചായത്തുകള്‍ തോറും വാര്‍ഡു തലത്തില്‍ ബോധവല്‍ക്കരണം നടത്തണം. ഓരോരുത്തരും അവരവരുടെ പരിധിയിലുള്ള പ്രദേശത്ത് സമഗ്രമായ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെന്നുറപ്പിക്കണം. ഓരോ വീട്ടിലുമെത്തി വ്യക്തികളിലേക്ക് സന്ദേശ മെത്തിക്കണം.

ഇതിനായി മെയ് 11, 12 തീയതികളില്‍ സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന സമഗ്ര ശുചീകരണ യജ്ഞം സംഘടിപ്പിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നല്‍കുന്ന പ്രവര്‍ത്തന ക്രമം എല്ലാവരും പാലിക്കണം. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ക്കനുസരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ അതതു പ്രദേശത്തെ ഒഴുകുന്നതും ഒഴുകാത്തതുമായ ജല സ്രോതസ്സുകളിലെ സാമ്പിള്‍ പരിശോധിപ്പിച്ച് മലിനീകരണത്തിന്റെ തോത് മനസ്സിലാക്കി ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് കൈമാറണം. ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ആശ പ്രവര്‍ത്തകരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പങ്കാളിത്തം ആവശ്യമാണ്. മിക്ക സാംക്രമിക രോഗങ്ങള്‍ക്കും പക്ഷി മൃഗാദികള്‍ കാരണമാകുന്നതിനാല്‍ പരിസര ശുചിത്വത്തിന് ഊന്നല്‍ നല്‍കണം.

2018-ല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പകര്‍ച്ച വ്യാധികളുടെ തോത് ഗണ്യമായി കുറയ്ക്കുവാനായിരുന്നു. എന്നിരുന്നാലും അപ്രതീക്ഷിതമായി ഉണ്ടായ നിപാ വൈറസ് ബാധയും പ്രളയ ദുരന്തവും മൂലം വിലപ്പെട്ട കുറെ ജീവനുകള്‍ നഷ്ടമായിട്ടുണ്ട്. ഈ വര്‍ഷവും പല പകര്‍ച്ച വ്യാധികളുടെയും നിരക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവായിട്ടാണ് കാണുന്നതെങ്കിലും ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തന്നെ നടപ്പിലാക്കേണ്ടതുണ്ട്. മഴക്കാലം ആരംഭിക്കുന്നതോടെ ജലജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും പൊട്ടിപ്പുറപ്പെടുവാന്‍ സാദ്ധ്യതയുള്ളതിനാല്‍ മഴക്കാല പൂര്‍വ്വ ശുചീകരണവും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളും മെയ് മാസത്തില്‍ ഊര്‍ജ്ജിതമായി തന്നെ നടപ്പിലാക്കേണ്ടതാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.