spot_img

ഐസ് ക്യൂബും ചർമ്മ സംരക്ഷണവും

ഐസ് ക്യൂബുകൾ വേദന സംഹാരികളായാണ് പലപ്പോഴും നാം ഉപയോഗിക്കാരുള്ളത്. കൈകാലുകളിലെ വേദന, നീറ്റൽ അസ്വസ്ഥത എന്നിവ ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുമ്പോൾ മാറുന്നു. എന്നാൽ ഇതിനുമപ്പുറം ഐസ് ക്യൂബുകൾ ചർമ്മ സംരക്ഷണത്തിനും ഉപയോഗപ്രദമാണെന്ന് എത്ര പേർക്കറിയാം.. ചർമ്മത്തിനുണ്ടാകുന്ന പല പ്രശ്‌നങ്ങൾക്കും ഐസ് ക്യൂബുകൾ പരിഹാര മാർഗമാണ്. 

മുഖക്കുരു മാറ്റുന്നു

മുഖക്കുരു എന്നും ഒരു പ്രശ്‌നം തന്നെയാണ്. വിർത്ത് വലുതായി വേദനയുമായി നടക്കുന്ന നിരവധിയാളുകൾ ഉണ്ട്. മുഖക്കുരു മാറാനായി ഐസ ക്യൂബുകൾ ഉപയോഗിക്കാവുന്നതാണ്. മുഖം വ്യത്തിയായി കഴുകിയതിന് ശേഷം പ്ലാസ്റ്റിക് ബാഗിലോ കോട്ടൺ തുണിയിലോ പൊതിഞ്ഞ ഐസ് ക്യൂബ് മുഖക്കുരുവിന് മുകളിൽ ഒരു മിനിറ്റ് വെക്കുക. ഇടയ്ക്കിടെ ഇത് ചെയ്യുക. മുഖക്കുരു കുറയാനും ഇതുമായി ബന്ധപ്പെട്ട വേദന മാറാനും സഹായകരമാണ്. മുഖക്കുരുവിനുള്ളിലെ ദ്രാവകത്തിൽ ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നതിനാൽ അവ പൊട്ടാതെ സൂക്ഷിക്കുക. മുഖക്കുരു പൊട്ടിയാൽ പെട്ടെന്നു തന്നെ കോട്ടൺ തുണി ഉപയോഗിച്ച് ആ ഭാഗം വ്യത്തിയാക്കുക. ഇടയ്ക്കിടെ മുഖത്ത് ഐസ്‌ക്യൂബുകൾ കൊണ്ട് മസാജ് ചെയ്യുന്നത് മുഖക്കുരു വരാതിരിക്കാൻ സഹായിക്കും. 

മുഖത്തെ വിളർച്ച മാറ്റുന്നു

മുഖം ഏപ്പോഴും തിളക്കമില്ലാതെ, കണ്ണിന് താഴെ കറുപ്പുമായി വിളറിവെളുത്തിരിക്കുന്നവർ ധാരാളമാണ്. ബ്ലഡ് സർക്കുലേഷൻ കുറവായതിനാലാണ് മുഖത്ത് ആ തെളിച്ച കുറവ് അനുഭവപ്പെടുന്നത്. പേടിക്കേണ്ട.. ഫ്രിഡ്ജിൽ നിന്ന് രണ്ട് ഐസ്‌ക്യൂബ് എടുക്കാം.. മുഖം നന്നായി കഴുകി ശേഷം പ്ലാസ്റ്റിക് ബാഗിലോ കോട്ടൺ തുണിയിലോ പൊതിഞ്ഞ ഐസ്‌ക്യൂബ് കൊണ്ട് പതിയെ നന്നായി മസാജ് ചെയ്യുക. മുഖത്തും കഴിത്തിലും നെറ്റിയിലുമെല്ലാം മസാജ് ചെയ്യുമ്പോൾ അമിത സമ്മർദം കൊണ്ടുക്കരുത്. ഇത് ചർമ്മത്തിന് ദോഷം ചെയ്യും. ആഴ്ചയിൽ ഇടയ്‌ക്കൊക്കെ ഇങ്ങനെ ചെയ്യുക. മുഖത്തെ രക്തചംക്രമണം വർധിക്കുകയും മസിലുകൾ കൂടുതൽ ഉറപ്പുള്ളതാകുകയും ചെയ്യും. 

സൺബേണിന് പരിഹാരം

വേനൽക്കാലമായാൽ ചൂടേറ്റ് വാടാത്തവരായി ആരും ഉണ്ടാകില്ല. അതിനൊപ്പമാണ് സൺബേണും മറ്റ് അനുബന്ധ പ്രശ്‌നങ്ങളും. ക്യത്യമായി ശ്രദ്ധ കൊടുത്താലും ഇടയ്‌ക്കൊക്കെ സൺബേൺ ശരീരത്തെ ബാധിക്കാറുണ്ട്. കറുത്തതോ ചുവന്നതോ ആയ പാടുകൾ പെട്ടെന്ന് മാറാൻ ഐസ്‌ക്യൂബുകൾ ഉപയോഗിക്കാവുന്നതാണ്.  ഐസ്‌ക്യൂബുകൾ ഉണ്ടാക്കുമ്പോൾ അലോവര, കുക്കുമ്പർ എന്നിവ അതിൽ ചേർക്കുന്നത് ഉത്തമമാണ്. പ്ലാസ്റ്റിക് ബാഗിലോ കോട്ടൺ തുണിയിലോ പൊതിഞ്ഞ ഈ ഐസ്‌ക്യൂബുകൾ സൺബേൺ ഉള്ളഭാഗത്ത് വെക്കുക. ചെറുതായി മസാജും ചെയ്ത് കൊടുക്കുക.

മ്യതകോശങ്ങളെ ഇല്ലാതാക്കുന്നു

ചർമ്മത്തിലെ മ്യതകോശങ്ങളെ ഇല്ലാതാക്കാനും ഫേഷ്യൽ ചെയ്യാനുമായി ആയിരങ്ങൾ ബ്യൂട്ടിപാർലറുകളിൽ പൊടിക്കുന്നത് ഇനി നിർത്താം. വീട്ടിൽ തന്നെ ഒരു ട്രീറ്റ്‌മെന്റ് ചെയ്യാം. പാൽകൊണ്ട് ഐസ്‌ക്യൂബുകൾ തയ്യാറാക്കിവെക്കുക. മുഖം നന്നായി കഴുകിയ ശേഷം പ്ലാസ്റ്റിക് ബാഗിലോ കോട്ടൺ തുണിയിലോ പൊതിഞ്ഞ ഐസ്‌ക്യൂബ് കൊണ്ട് മുഖം നന്നായി മസാജ് ചെയ്യുക. ഐസ്‌ക്യൂബുകൾ അലിയുന്നത് വരെ ഇത് തുടരുക. ശേഷം ചെറുചൂടുവെള്ളത്ത മുഖം കഴുകുക. മ്യതകോശങ്ങളെ അകറ്റാനും തിളക്കമുള്ള ചർമ്മത്തിനും ഇത് ഉത്തമമാണ്. 

മുഖത്തെ എണ്ണമയം കുറയ്ക്കുന്നു

എണ്ണമയമുള്ള ചർമ്മം പലർക്കും തലവേദനയാണ്. മേക്കപ്പ് ചെയ്താൽ പോലും ചിലരുടെ ചർമ്മത്തിൽ എണ്ണമയത്തിന്റെ ലക്ഷണങ്ങൾ പുറത്തുചാടും. ഇത് ഒഴിവാക്കാനം ഐസ്‌ക്യൂബുകൾ ബെസ്റ്റാണ്. മുഖം വ്യത്തിയാക്കിയതിന് ശേഷം പ്ലാസ്റ്റിക് ബാഗിലോ കോട്ടൺ തുണിയിലോ പൊതിഞ്ഞ ഐസ്‌ക്യൂബ് ഉപയോഗിച്ച് മുഖത്ത് മസാജ് ചെയ്യുക. ഇതിന് ശേഷം നല്ലൊരു മോയ്‌സ്ചറൈസർ കൂടി പുരട്ടുന്നത് നന്നായിരിക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.