spot_img

ഹൈപ്പോ തൈറോയ്ഡിസം: അറിയേണ്ടതെല്ലാം

തൈറോയ്‌ഡ് രോഗങ്ങള്‍ ഇന്ന് കൂടി വരികയാണ്‌. മറ്റ് പല രോഗങ്ങളെയും പോലെ ജീവിത ശൈലിയും ഭക്ഷണ ക്രമവും ഇത് സംബന്ധിച്ച രോഗങ്ങള്‍ക്ക് കാരണമാണ്. സ്ത്രീകളിലാണ് തൈറോയ്‌ഡ് രോഗങ്ങള്‍ കൂടുതലായും കണ്ടു വരുന്നത്‌. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഈ ഹോര്‍മോണിന്‍റെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്.

ശരീരത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥികളില്‍ ഒന്നാണ് തൈറോയ്‌ഡ് ഗ്രന്ഥി. കഴുത്തിന്‍റെ മുന്നിലായുള്ള ഈ ഗ്രന്ഥിയുടെ ജോലി തൈറോയ്‌ഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുക എന്നതാണ്. ശരീരത്തിന്‍റെ നിലനില്‍പ്പിന് ആവശ്യമായ ഹോര്‍മോണ്‍ ആണ് തൈറോയ്‌ഡ്. ശരീരത്തിന്‍റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഹോര്‍മോണ്‍ കൂടിയാണിത്‌.

കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും ശരീരകോശങ്ങള്‍ ഊര്‍ജം സ്വീകരിക്കുന്ന പ്രക്രിയയാണ്‌ മെറ്റബോളിസം. ഇതിന് അത്യാവശ്യമായ ഹോര്‍മോണ്‍ കൂടിയാണ് തൈറോയ്‌ഡ്. തൈറോയ്‌ഡ് രോഗങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന രോഗമാണ് ഹൈപ്പോ തൈറോയ്ഡിസം. തൈറോയ്‌ഡ് ഗ്രന്ഥി ആവശ്യത്തിനുള്ള തൈറോയ്‌ഡ് ഹോര്‍മോണ്‍ പുറപ്പെടുവിക്കാതെ വരുമ്പോള്‍ അത് ഹൈപ്പോ തൈറോയ്ഡിസത്തിലേക്ക് നീങ്ങുന്നു.

ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്ന അയഡിന്‍ ഉപയോഗിച്ചാണ് തൈറോയ്‌ഡ് ഗ്രന്ഥി ഹോര്‍മോണ്‍ ഉത്പാദനം നടത്തുന്നത്. ഇതിന് എന്തെങ്കിലും തടസം നേരിടുമ്പോഴാണ് രോഗാവസ്ഥയിലേക്ക് മാറുന്നത്.

തൈറോയ്‌ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാതെ വരുമ്പോള്‍ അത് മറ്റ് പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ശരീര ഭാരം കൂടുക, അലസത, വിഷാദ രോഗം എന്നിവയാണ് ഇതിന്‍റെ ഫലങ്ങള്‍. ഇത് കൂടാതെ തണുപ്പിനെ പ്രതിരോധിക്കാനുള്ള ശരീരത്തിന്‍റെ കഴിവും കുറയാന്‍ സാധ്യതയുണ്ട്.

ഇതോടൊപ്പം ചര്‍മം വരളുക, മുടി കൊഴിയുക, ഹൃദയമിടിപ്പ്‌ കൂടുക, മലബന്ധം, ഓര്‍മക്കുറവ്, ക്രമം തെറ്റിയ ആര്‍ത്തവം, ആര്‍ത്തവ സമയത്ത് അമിത രക്തസ്രാവം എന്നിവയും രോഗ ലക്ഷണമാകാം.  

ചികിത്സ

ഹോര്‍മോണ്‍ നിലയില്‍ വ്യത്യാസം വരുത്താനുള്ള മരുന്നുകളാണ് ഹൈപ്പോ തൈറോയ്ഡിസത്തിന്‍റെ പ്രധാന ചികിത്സ. ഇതിനായി ഹോര്‍മോണ്‍ നില കൃത്യമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ചികിത്സിക്കാതെ വിട്ടാല്‍ ഹൃദ്രോഗം, സന്ധി വേദന, പൊണ്ണത്തടി എന്ന് തുടങ്ങി വന്ധ്യത വരെ എത്തി നില്‍ക്കും ഇതിന്‍റെ പ്രശ്നങ്ങള്‍.

ഗര്‍ഭിണികളില്‍ ഭ്രൂണത്തിന് വരെ പ്രശ്നമുണ്ടാക്കാന്‍ ഈ രോഗം മതി. അതുകൊണ്ട് തന്നെ രോഗം തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ മറക്കണ്ട.

കൃത്രിമ ഹോര്‍മോണ്‍ ഗുളികകളാണ് ഇതിനൊരു പ്രതിവിധി. ഹോര്‍മോണ്‍ നില കൃത്യമാകുന്നത് വരെ ഈ ഗുളിക കഴിക്കേണ്ടി വരും. ഇത് കൂടാതെ അയഡിന്‍റെ കുറവ് നികത്താനായുള്ള ഭക്ഷണ ക്രമം പാലിക്കണം. ഉപ്പ്, കടല്‍ മീന്‍ എന്നിവയില്‍ ധാരാളം അയഡിന്‍ അടങ്ങിയിട്ടുണ്ട്. അയഡിന്‍ ചേര്‍ന്ന ഉപ്പ് ഉപയോഗിക്കാന്‍ പരമാവധി ശ്രമിക്കുക.

മരുന്നിനോടൊപ്പം ഭക്ഷണത്തിലും ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. വിറ്റാമിന്‍ ഡി അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് തൈറോയ്‌ഡ് ഗ്രന്ധിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മുളപ്പിച്ച വിത്തുകള്‍, നാരുകള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഒരിക്കലും നിസാരമായി കളയരുത് ഈ അസുഖത്തെ.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.