spot_img

ഹൃദയ പേശികളുടെ വികാസത്തെ തടയാന്‍ സഹായിക്കുന്ന പാച്ചുകളുമായി ഗവേഷകര്‍

ഹൃദ്രോഗത്തെ തുടര്‍ന്ന് ഉണ്ടാകുന്ന ഹൃദയ പേശികളുടെ വികാസത്തെ തടയാന്‍ സഹായിക്കുന്ന പാച്ചുകള്‍ വികസിപ്പിച്ചതായി ഗവേഷകര്‍. ചൈനയിലെ സോഷോവ്, ഫുഡാന്‍ അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലുമുള്ള ശാസ്ത്രജ്ഞരും ചേര്‍ന്നാണ് പുതിയ പാച്ച് കണ്ടു പിടിച്ചിരിക്കുന്നത്. നോണ്‍-ടോസിക് അഡ്ജസ്ഡ് ഹൈഡ്രജല്‍ പാച്ച് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ പാച്ച് ഉപയോഗിക്കുന്നതിലൂടെ Left Ventricular Remodelling എന്നറിയപ്പെടുന്ന ഹൃദയ പേശികളുടെ വികാസം തടയാമെന്നാണ്‌ ഗവേഷകരുടെ പക്ഷം.

സാധാരണ ഗതിയില്‍ ഹൃദ്രോഗ ശേഷമാണ് Left Ventricular Remodelling വരുന്നത്. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. ഇതു സംബന്ധിച്ച പഠനം നാച്ചുറല്‍ ബയോ മെഡിക്കല്‍ എഞ്ചിനീറിങ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളില്‍ നിന്ന് നിര്‍മ്മിക്കുന്ന പാച്ച് ഹൃദയ പേശികളുടെ വികാസം തടയുമെന്ന് നിലവിലെ പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ഇതു വരെ പാച്ച് മനുഷ്യരില്‍ പരീക്ഷിച്ചിട്ടില്ല. എലികളിലാണ് പാച്ച് പരീക്ഷിച്ചത്. ഇതു വിജയിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനത്തിന് ഒരുങ്ങുകയാണ് ഗവേഷകര്‍.

ഹൃദയാഘാതം കഴിഞ്ഞവരില്‍ ഹൃദയ പേശികളുടെ വികാസം ജീവന്‍ നഷ്ടപ്പെടുന്നതിന് പോലും കാരണമാകും. പുതിയ പാച്ചിലൂടെ അവരുടെ ജീവന്‍ സംരക്ഷിക്കാമെന്നത് നേട്ടമായിട്ടാണ് ഗവേഷകര്‍ കരുതുന്നത്. വില കുറഞ്ഞ രീതിയില്‍ വിപണിയില്‍ എത്തിക്കാനും അതു വഴി സാധ്യമാകുന്ന എല്ലാ രോഗികള്‍ക്കും പാച്ചുകള്‍ ലഭ്യമാക്കുമാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ശരീരത്തിലെ തകര്‍ന്ന ടിഷ്യുവാണ് ഹൃദയ പേശികളുടെ വികാസത്തിന് കാരണമായി മാറുന്നത്. പുതിയ പാച്ചിലൂടെ തകര്‍ന്ന ടിഷ്യുവിന് മെക്കാനിക്കല്‍ പിന്തുണ നല്‍കുന്നതാണ് ഗവേഷകര്‍ ഉദ്ദേശിക്കുന്നത്. തത്ഫലമായി തകര്‍ന്ന ടിഷ്യു സുഖപ്പെടും. ഹൃദയ പേശികള്‍ സാധാരണ ഗതിയില്‍ പ്രവര്‍ത്തനം നടത്തുകയും ചെയ്യും. കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ശേഷം ഇത് മനുഷ്യരില്‍ പരീക്ഷിക്കാനാണ് ശാസ്ത്രജ്ഞരുടെ തീരുമാനം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.