spot_img

ഉറക്കത്തില്‍ സംസാരിക്കുന്നത് നിര്‍ത്താനുള്ള വഴികള്‍

ഉറക്കത്തില്‍ സംസാരിക്കുന്നത് വളരെ സാധാരണമായ കാര്യമാണ്. വൈദ്യശാസ്ത്ര പ്രകാരം ഇത് നിരുപദ്രവകരമാണ്. എന്നാലും ഉറക്കത്തില്‍ സംസാരിക്കുന്നവര്‍ക്ക് അത് ചിലപ്പോള്‍ അസൗകര്യമുണ്ടാക്കുന്നുണ്ടാവാം. കൂട്ടുകാര്‍ അതിന്റെ പേരില്‍ നിങ്ങളെ കളിയാക്കുന്നുണ്ടാവാം, നിങ്ങള്‍ക്ക് മറ്റുള്ളവരുമായി മുറി പങ്കിടാന്‍ പ്രയാസമുണ്ടാവാം. കൂടുതല്‍ ചിന്തിക്കണ്ട. ഉറക്കത്തില്‍ സംസാരിക്കുന്നതിന് ചില കാരണങ്ങളുണ്ട്. ആ കാരണങ്ങളെ ചികിത്സിച്ചാല്‍ ഈ പ്രശ്‌നം എളുപ്പത്തില്‍ മാറ്റാവുന്നതേയുള്ളൂ. 

 

ഉറക്കത്തിലെ സംസാരം അനിയന്ത്രിതമാകുന്നുവെന്ന് കണ്ടാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്തുനോക്കുക.

  1. ഉറക്കം ക്രമപ്പെടുത്തുക

നിങ്ങള്‍ മതിയായ ഉറക്കം ലഭിക്കാത്തയാളാണോ ? അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ പറയുന്നത് ആരോഗ്യമുള്ള ഒരു വ്യക്തിക്ക് രാത്രി എട്ടു മണിക്കൂര്‍ ഉറക്കം ആവശ്യമാണെന്നാണ്. ഉറക്കത്തിന് സമയം നിശ്ചയിച്ച് ഒരു ക്രമം കൊണ്ടുവരുന്നത് നിങ്ങളുടെ ഉറക്കത്തിന്റെ നിലവാരം വര്‍ധിപ്പിക്കും. 

താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം

  • പകല്‍ സമയത്തെ ഉറക്കം 30 മിനിറ്റില്‍ കൂടരുത്.
  • സ്ഥിരമായി വ്യായാമം ചെയ്യുക. രാത്രിയിലെ വ്യായാമം എല്ലാവര്‍ക്കും അനുയോജ്യമാകണമെന്നില്ല. അതിനാല്‍ നിങ്ങള്‍ക്ക് യോജിച്ച സമയം ഫിക്‌സ് ചെയ്യുക.
  • ഉറങ്ങാനുള്ള സമയത്തോടടുത്ത് കോഫി, സിഗരറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക. കട്ടിയായ ഭക്ഷണം, സിട്രസ് പഴങ്ങള്‍, എരിവുള്ള ഭക്ഷണം, കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കുക. അവ ദഹനക്കുറവുണ്ടാക്കുമെന്നതിനാല്‍ ഉറക്കത്തെ ബാധിക്കും.
  • പകല്‍ ആവശ്യത്തിന് സ്വാഭാവിക പ്രകാശം ഏറ്റിരുന്നുവെന്ന് ഉറപ്പാക്കുക. ഉറക്കത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണത്.
  • കംഫര്‍ട്ടബിളായ കിടക്കയും തലയിണയും കണ്ടെത്തുക. മുറിയിലെ വെളിച്ചം ആവശ്യാനുസരണം സെറ്റ് ചെയ്യുക. ഉറക്കത്തെ ശല്യപ്പെടുത്തുന്ന എന്തെങ്കിലും മുറിയിലുണ്ടെങ്കില്‍ കണ്ടെത്തി നീക്കം ചെയ്യുക.
  1. ആല്‍ക്കഹോള്‍ ഉപയോഗം കുറക്കുക

നിങ്ങള്‍ സ്ഥിരമായി ആല്‍ക്കഹോള്‍ ഉപയോഗിക്കുന്ന ആളാണെങ്കില്‍ മദ്യപാനം വര്‍ജ്ജിക്കുന്നതാണ് ഉറക്കത്തിനിടയിലെ സംസാരം അവസാനിപ്പിക്കാനുള്ള പ്രധാന വഴി. ആല്‍ക്കഹോള്‍ ഉപയോഗം ഉറക്കവൈകല്യങ്ങള്‍ സൃഷ്ടിക്കും. 

  1. സമ്മര്‍ദ്ദം അകറ്റുക

ഉറക്ക പ്രശ്‌നങ്ങള്‍ അമിതമായ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ സമ്മര്‍ദ്ദത്തിലാണെങ്കില്‍ ഉറക്കത്തിലെ സംസാരം കൂടുതല്‍ വഷളാകും. സമ്മര്‍ദ്ദം കുറക്കാനായി താഴെ പറയുന്ന കാര്യങ്ങള്‍ പരീക്ഷിക്കാം.

  • വൈകാരിക സ്വാസ്ഥ്യത്തിനായി ധ്യാനം പരിശീലിക്കുക
  • സമ്മര്‍ദ്ദകാരണം കണ്ടെത്തി പരിഹരിക്കുക
  • റിലാക്‌സ് ചെയ്യാനായി സംഗീതം കേള്‍ക്കുക
  • ഒറ്റയ്ക്ക് ഡീല്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ സഹായം തേടുക.
  • കൂടുതല്‍ മോശമായാല്‍ തെറാപ്പിസ്റ്റിനെ കാണാന്‍ മടി കാണിക്കാതിരിക്കുക.
  • ഡോക്ടറുടെ ഉപദേശം തേടുക

ഉറക്കത്തിലെ സംസാരം അമിതമാകുന്നുവെന്ന് കണ്ടാല്‍ എത്രയും വേഗം ഒരു ഡോക്ടറെ കാണുക. ചിലപ്പോള്‍ ഉറക്കത്തിലെ സംസാരം മറ്റെന്തെങ്കിലും വൈകല്യങ്ങളുടെ ഭാഗമായി ഉണ്ടാകുന്നതാകാം. കണ്‍ഫ്യൂഷന്‍ എറൗസല്‍സ്, സ്ലീപ് അപ്‌നിയ, റാപ്പിഡ് ഐ മൂവ്‌മെന്റ് സ്ലീപ് ബിഹേവിയര്‍ ഡിസോര്‍ഡര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊണ്ടും ഉറക്കത്തില്‍ സംസാരിക്കാം. ചില മരുന്നുകളുടെ ഉപയോഗവും കാരണമാകാറുണ്ട്. ഡോക്ടര്‍ മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നു കണ്ടെത്താന്‍ നിങ്ങളെ സഹായിക്കും. 

കുട്ടികളിലാണ് ഉറക്കത്തിലെ സംസാരം കൂടുതലായി കാണുന്നത്. നിങ്ങളുടെ കുട്ടി ഉറക്കത്തില്‍ സംസാരിക്കുന്നുണ്ടെങ്കില്‍ അവരെ ശല്യം ചെയ്യാതെ അടുത്തിരുന്ന് അവര്‍ സ്വയം ഉപദ്രവിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. 

നിങ്ങളുടെ ജീവിതത്തിന് പ്രത്യേകിച്ച് ഉപദ്രവമൊന്നും ഉണ്ടാകാത്ത വരെയ്ക്കും ഉറക്കത്തിലെ സംസാരം അപകടകരമല്ല.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.