spot_img

മുടി കൊഴിച്ചിലോ? പരിഹാരമുണ്ട്!

മുടിയഴകിനായി എന്തും ചെയ്യാന്‍ തയ്യാറാണ് പലരും. ഇടതൂര്‍ന്ന മുടി കൊതിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്നമാണ്‌ മുടി കൊഴിച്ചില്‍. ഇതിനായി പല പരിപാടി നോക്കിയിട്ടും എണ്ണമില്ലാത്തത്ര ഷാമ്പൂകള്‍ മാറി മാറി പരീക്ഷിച്ചിട്ടും ഫലമില്ലാതെ ഇരിക്കുന്നവരാണ് കൂടുതല്‍. എന്നാല്‍ മുടി കൊഴിച്ചില്‍ സൌന്ദര്യത്തിന്‍റെ മാത്രം പ്രശ്നമല്ല. പല തരത്തിലുള്ള മാനസിക ശാരീരിക പ്രശ്നങ്ങള്‍ മുടി കൊഴിച്ചിലിന് പിന്നില്‍ ഉണ്ടായേക്കാം. ഈ കാരണങ്ങള്‍ കണ്ടെത്തുകയാണ് ആദ്യം വേണ്ടത്.

വൈകാരിക സംഘര്‍ഷം മുടി കൊഴിയാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ടെന്‍ഷനും ഡിപ്രഷനും മൂലം മുടി കാര്യമായി കൊഴിയാറുണ്ട്. പ്രായം, ജനിതക കാരണങ്ങള്‍, പോഷക ദൌര്‍ലഭ്യം എന്നിവയാണ് മറ്റ് ചില കാരണങ്ങള്‍.

ആഹാരത്തില്‍ മാംസ്യത്തിന്‍റെയും ഇരുമ്പിന്‍റെയും കുറവ് വരുന്നത് മുടിയുടെ വളര്‍ച്ചയെ തടസപ്പെടുത്തും. തടി കുറക്കാനായി ഒറ്റയടിക്ക് ഭക്ഷണം കുറക്കുന്നത് മൂലം ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ കിട്ടാതെ വരുന്നു. മുടി കൊഴിച്ചിലാണ് ഇതിന്‍റെ ഫലം.

പാരമ്പര്യമായി സംഭവിക്കാന്‍ സാധ്യതയുള്ള ഒന്നാണ് മുടി കൊഴിച്ചില്‍. കുടുംബത്തില്‍ മുടി കൊഴിച്ചില്‍ ഉള്ളവരുണ്ടെങ്കില്‍ ഇവരുടെ മക്കള്‍ക്കും ഇത് വന്നേക്കാം. അത് പോലെ തന്നെ പിസിഓഡി അഥവാ പൊളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം പോലെയുള്ള ഹോര്‍മോണ്‍ വ്യതിയാനം മൂലമുണ്ടാകുന്ന രോഗങ്ങള്‍ ഉള്ളവര്‍ക്ക് മുടി കൊഴിയാന്‍ സാധ്യതയുണ്ട്.

തൈറോയ്‌ഡ് ഗ്രന്ഥിയുടെ  പ്രവര്‍ത്തനത്തിലെ തകരാര്‍ മൂലവും മുടി കൊഴിച്ചിലുണ്ടാകാം. തൈറോയ്‌ഡ് ഹോര്‍മോണിന്‍റെ അളവ് കൂടുന്നതും കുറയുന്നതും ഇതിന് കാരണമാണ്. കൃത്യമായ ഹോര്‍മോണ്‍ ചികിത്സ ചെയ്താല്‍ ഇതൊഴിവാക്കാം. മുടി കൊഴിയുന്നതിന് കാരണങ്ങള്‍ ഇങ്ങനെ നീളുന്നു. എന്തൊക്കെയാണ് ഇനി ഇത് തടയാനുള്ള വഴികള്‍ എന്ന് നോക്കാം.

എണ്ണ തേച്ചുള്ള മസാജ്

വെളിച്ചെണ്ണ, ആല്‍മണ്ട് ഓയില്‍, നെല്ലിക്ക എണ്ണ, ഒലിവ് ഓയില്‍ എന്നീ എണ്ണകള്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് മുടിക്ക് വേണ്ടുന്ന പോഷകങ്ങള്‍ നല്‍കും. തലയോട്ടിയിലെ ഈര്‍പ്പം നിലനിര്‍ത്തി മുടിയുടെ വളര്‍ച്ചയെ വേഗത്തിലാക്കും ഇവ. കൂടുതല്‍ ഫലത്തിനായി എണ്ണ ചെറുതായി ചൂടാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. സ്ഥിരമായി ഇങ്ങനെ ചെയ്താല്‍ മുടി കൊഴിച്ചിലിന് പരിഹാരമാകും.

നെല്ലിക്ക

വിറ്റാമിന്‍ സിയുടെ കുറവ് മൂലമാണ് പ്രധാനമായും മുടി കൊഴിയുന്നത്. നെല്ലിക്കയില്‍ വന്‍ തോതില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. നെല്ലിക്ക അങ്ങനെ തന്നെ കഴിക്കുകയോ പേസ്റ്റ് രൂപത്തില്‍ തലയില്‍ തേച്ച് പിടിപ്പിക്കുകയോ ചെയ്യുന്നത് മുടി വളരാന്‍ സഹായിക്കും. നെല്ലിക്ക ഉണക്കി പൊടിച്ചതിലേക്ക് ചൂടാക്കിയ വെളിച്ചെണ്ണ ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കുന്നത് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയിലെ ആല്‍ക്കലൈന്‍ സ്വഭാവം തലയോട്ടിയിലെ പിഎച് കുറക്കുന്നു. ഇത് മുടി വളരാന്‍ സഹായിക്കും. ഇത് കൂടാതെ മുടി വളരാനുള്ള ചില എന്‍സൈമുകള്‍ കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്. കറ്റാര്‍ വാഴ ജെല്‍ ആക്കി ഉപയോഗിച്ചാല്‍ തലയോട്ടിയിലെ അണുബാധ ഇല്ലാതാകും. ഇതിലൂടെ താരന്‍ പോയി മുടി കൊഴിച്ചില്‍ മാറുന്നു. ഇതിനായി കറ്റാര്‍ വാഴ ജെല്‍ ആക്കി തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. മുക്കാല്‍ മണിക്കൂറിന് ശേഷം കഴുകി കളയുക.

ഇലക്കറികള്‍

വിറ്റാമിന്‍ എ മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഘടകമാണ്. ഇലക്കറികളില്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചീര, മുരിങ്ങയില എന്നിവ ആഹാരത്തിന്‍റെ ഭാഗമാക്കുന്നത് മുടിയുടെ വളര്‍ച്ചയെ പെട്ടെന്നാക്കും.

മുട്ട

മാംസ്യം അഥവാ പ്രോട്ടീനുകളുടെയും ധാതുക്കളുടെയും കലവറയാണ് മുട്ട. മുടിക്ക് പറ്റിയ കണ്ടീഷണര്‍ കൂടിയാണ് മുട്ട. മുടിയുടെ വളര്‍ച്ചക്കും ഇവ സഹായിക്കും. ഇവ മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു. മുടിയുടെ വേരുകളില്‍ തുടങ്ങി തുമ്പ് വരെ ബലം നല്‍കുന്നു. മുട്ടയുടെ വെള്ള മാത്രമായോ ഒലിവ് ഓയിലുമായി മിക്സ് ചെയ്തോ തലയില്‍ തേക്കാം. ഒരു മണിക്കൂറിന് ശേഷം കഴുകി കളയുക.

ഇതിനോടൊപ്പം ആവശ്യത്തിന് വെള്ളം കുടിച്ച് മുടിയുടെ വരള്‍ച്ച അകറ്റുക. കറിവേപ്പിലയും മയിലാഞ്ചിയിലയും വെളിച്ചെണ്ണയില്‍ കാച്ചി തേക്കുന്നതും മുടിക്ക് നല്ലതാണ്. ഈ വിദ്യകളൊക്കെ ഒന്ന് പരീക്ഷിച്ചു നോക്കൂ. നിങ്ങളുടെ മുടി ആരോഗ്യത്തോടെ വളരും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.