എല്ലാവരും കേട്ടു കാണും അലർജി അനാഫൈലക്സിസ് എന്നൊക്കെ ഇത് സാധാരണ ശരീരത്തിൽ ചൊറിഞ്ഞ് പൊങ്ങുക തണർക്കുക പോലുള്ളതിനെയാണ് അലർജി എന്ന് പറയുന്നത്. ഇത് ഉണ്ടാവാനുള്ള കാരണം നമ്മുടെ ശരീരത്തിന് പറ്റാത്ത വസ്തു നമ്മുടെ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ ആണ്. ഇത് ശരീരത്തിൽ എത്തുമ്പോൾ ശരീരം റിയാക്ട് ചെയ്യുന്നു. പലപ്പോഴും ഒരു വസ്തുവുമായുള്ള ആദ്യത്തെ കോണ്ടാക്ട്ടിൽ അലർജി ഉണ്ടായി കൊള്ളണം എന്നില്ല പക്ഷേ രണ്ടാമത്തെ കോണ്ടാക്ട്ടിലാണ് ഇത് പ്രത്യക്ഷ പെട്ടുന്നത്. ഇങ്ങനെ വരുമ്പോൾ പല ആളുകൾക്കും പല വസ്ത്തുക്കളോടും അലർജി ഉള്ളതായി കാണുന്നുണ്ട് പ്രത്യേകിച്ച് ഭക്ഷണ വസ്തുക്കൾ കടല, ചെമ്മീൻ ഞണ്ട് , കടുക്ക പോലുള്ള സാധനങ്ങൾ ഇതിനൊക്കെ അലർജി ഉള്ള ആളുകൾ ഉണ്ട് . ശരീരപ്രകൃതിക്കനുസരിച്ച് പല വസ്തുക്കളോടും അലർജി ഉണ്ടാകുന്നത് കാണാറുണ്ട്.
ഈ സെക്ഷനിൽ ചർച്ച ചെയ്യുന്നത് സാധാരണ അലർജിയെ പറ്റി അല്ല സാധാരണ ഉണ്ടാകുന്നത് ചില മരുന്ന് തേക്കുകയോ ഗുളിക കഴിക്കുകയോ ഒക്കെ ചെയ്താൽ മാറും .പക്ഷേ അതിന്റ വളരെ ഭീകരമായ അവസ്ഥാ വിശേഷത്തെയാണ് അലർജി അനാഫൈലക്സിസ് എന്നു പറയുന്നത്. ഇതിന് കൃത്യസമയത്ത് കൃത്യ രീതിയിലുള്ള ചികിത്സ കിട്ടിയിട്ടില്ലെങ്കിൽ ആൾ മരണത്തിലേക്ക് തന്നെ പ്രവേശിക്കും .പലപ്പോഴും ഇത് ഭക്ഷ്യവസ്തുക്കളിൽ മാത്രമല്ല ഉണ്ടാവാറുള്ളത് ചിലപ്പോൾ തേനീച്ച , കടുന്നൽ പോലുള്ള ജീവികളുടെ കുത്തേൽക്കുമ്പോഴും അലർജി ഉണ്ടാവാറുണ്ട് എന്ത് വസ്തുക്കളിലും അലർജി ഉണ്ടാവാം ശരീരപ്രകൃതിക്കനുസരിച്ച് ആണ് സംഭവിക്കുന്നത്.
അലർജി ഉണ്ടാകുമ്പോൾ എന്ത് ചെയ്യണം
ഗുരുതരമായ രീതിയിലുള്ള അലർജി ഉണ്ടാവുകയാണെങ്കിൽ സാധാരണക്കാരൻ എന്ന രീതിയിൽ ഒന്നും ചെയ്യാൻ കഴിയില്ല എത്രയും നേരത്തെ ഹോസ്പിറ്റലിൽ എത്തുക എന്നതാണ് ചെയ്യാനുള്ളത്.ഇവിടെ എത്തിക്കഴിഞ്ഞാൽ പല മരുന്നുകളും ഉണ്ടെങ്കിലും ഹെഡ്രിനാലിൻ എന്നു പറയുന്ന മരുന്ന് ഉണ്ട് ഈ മരുന്ന് കൊടുത്ത് കഴിഞ്ഞാൽ അലർജി കൊണ്ടുള്ള അവസ്ഥയിൽ നിന്നും രക്ഷ നേടാൻ പറ്റും .
അലർജിയും അനാഫൈലക്സിസ് എങ്ങനെ തിരിച്ചറിയാം എന്നു നോക്കാം
അലർജി അനാഫൈലക്സിസ് എന്ന ഗുരുതരാവസഥ വരുമ്പോൾ കാണുന്നത് ആദ്യം ചൊറിച്ചിൽ വന്ന് തടിച്ച് ചുമന്ന് തുടുത്ത് ശ്വാസം മുട്ട് ശ്വാസ തടസ്സം തുടങ്ങി മുഖം വീർത്ത് ചുമന്ന് രക്തസമ്മർദം കുറയും നെഞ്ചിനുള്ളിൽ ശ്വാസോച്ഛ്വാസ തടസ്സം പോലുള്ള അവസ്ഥകൾ ഉണ്ടാവും ഈ സമയത്ത് ഹെഡ്രിനാലിൻ പോലുള്ള മരുന്ന് കൊടുത്ത് ചികിൽസിച്ചിട്ടില്ലെങ്കിൽ മരണത്തിലേക്ക് പ്രവേശിക്കും. അത് കൊണ്ട് തന്നെ ഈ അവസ്ഥ കണ്ടാൽ ഏറ്റവും നേരത്തെ ഹോസ്പിറ്റലിൽ എത്തണം.സാധാരണക്കാർക്ക് കൊടുക്കുന്ന ഹെഡ്രിനാലിൻ ഇന്ത്യയിൽ ലഭ്യമല്ല അതുപോലെ ഉള്ള എ പി പെൻ(epipen) എന്നു പറഞ്ഞിട്ടുള്ളത് ഉണ്ട്. പക്ഷേ ഇതും ഇന്ത്യയിൽ ആയിട്ടില്ല. ഇത് കാണാൻ ഒരു പേന പോലെ തന്നെ ആണ്. ഇത് അലർജി ഉള്ള ആളുകൾക്ക് കൊണ്ട് നടക്കാം ഇത് ഈ അസുഖം വരുന്ന സമയത്ത് ഡ്രസ്സിന് മുകളിലൂടെ തന്നെ വെക്കാം. അങ്ങനെ വെക്കുമ്പോൾ തന്നെ ശരീരത്തിലേക്ക് ഈ മരുന്ന് കയറും .ഇത് വെച്ചതിന് ശേഷം എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തി ഡോക്ടരുടെ നിർദേശപ്രകാരം ചികിത്സ ആരംഭിക്കുകയും ചെയ്യണം .
അലർജിക്കാർ എന്തൊക്കെ മുൻകരുതൽ എടുക്കണം
ചിലർ ചെയ്ൻ, വാച്ച്, കൈചെയ്ൻ തുടങ്ങിയവ പോലുള്ളത് ധരിക്കുന്നത് അലങ്കാരത്തിന് ആണല്ലോ അലങ്കാരം എന്നതിലുപരി ഇതിനെ ഒരു മുൻകരുതൽ ആക്കി മാറ്റുകയും ചെയ്യാം .അതിൽ എഴുതി വെക്കാം ഇന്ന വസ്തു അല്ലെങ്കിൽ ഇന്ന മരുന്ന് തനിക്ക് അലർജി ആണെന്ന് .ഇങ്ങനെ ചെയ്താൽ അലർജി വന്ന് അനാഫൈലക്സിസ് വന്ന് എവിടെ എങ്കിലും അബോധാവസ്ഥയിൽ കിടന്നാൽ കാണുന്നവർക്ക് അറിയാം ഇയാൾക്ക് അലർജി ആണ് എന്ന് . ഇതല്ലങ്കിൽ പോക്കറ്റിൽ എഴുതി ഇടാം. സ്ഥിരമായി കാണിക്കുന്ന ഡോക്ടറുടെ പേരും കൂടി എഴുതി ഇട്ടാൽ ഉത്തമമാണ്.ഇങ്ങനെ യൊക്കെ ചെയ്യുന്നത് വലിയ മുൻകരുതലും അതോടൊപ്പം തന്നെ ജീവൻ രക്ഷിക്കാൻ സാധിക്കും.