spot_img

അള്‍ഷിമേഴ്‌സ് ഉണ്ടോ?; അറിയാനുള്ള മാര്‍ഗ്ഗങ്ങള്‍

ഓര്‍മ്മച്ചെെപ്പിന്റെ താക്കോ ക്കൂട്ടം ജീവിതത്തിന്റെ പാതി വഴിയി  കളഞ്ഞുപോയവര്‍. ഭൂതമോ, ഭാവിയോ അറിയാതെ നിഷ്‌കളങ്കമായി വര്‍ത്തമാനകാലം ജീവിച്ച് തീര്‍ക്കുന്നവര്‍. ഓരോ നാല് മിനിറ്റിലും ലോകത്ത് ഒരാള്‍ അ ഷിമേഴ്‌സ് രോഗിയാകുന്നുവെന്നാണ് കണക്ക്. 20 വര്‍ഷം കൂടുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു. 2040ഓടെ 82 മില്യണ്‍ ആളുകള്‍ രോഗത്തിനടിമയാകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

അള്‍ഷിമേഴ്‌സ് രോഗകാരണങ്ങള്‍ വ്യക്തമല്ലെങ്കിലും നാഡീവ്യൂഹത്തിലുണ്ടാകുന്ന തകരാറുകളാണ് രോഗത്തിലേക്ക് നയിക്കുന്നത്. വാര്‍ധക്യകാലത്താണ് രോഗം വരാനുള്ള സാധ്യത കൂടുത . രോഗിയുടെ ചിന്താശക്തി, ഓര്‍മ്മശക്തി, സംസാരശേഷി, തീരുമാനങ്ങള്‍ എടുക്കനുള്ള കഴിവ് എന്നിവയെ രോഗം സാരമായി ബാധിക്കുന്നു.

അള്‍ഷിമേഴ്‌സ് സ്ഥിരീകരിക്കുന്നതിനായി കൃത്യമായ ഒരു രോഗനിര്‍ണയ രീതിയും നിലവിലില്ല. ലക്ഷണങ്ങള്‍ അപഗ്രഥിച്ച് പൂര്‍ണമായ പരിശോധനയിലൂടെ മാത്രമേ രോഗം നിര്‍ണയിക്കാന്‍ സാധിക്കുകയുള്ളു. രോഗത്തിന് കൃത്യമായ പ്രതിവിധി ഇല്ലെങ്കിലും നേരത്തെ രോഗം കണ്ടെത്തിയാ  ചികിത്സ ഫലപ്രദമായേക്കാം.

 അള്‍ഷിമേഴ്‌സ് രോഗനിര്‍ണയത്തിനായി ഡോക്ടര്‍മാര്‍ സ്വീകരിക്കുന്ന ചില രീതികളാണ് താഴെ

രോഗിയുടെ മുന്‍കാല സ്വഭാവങ്ങളുടെയും ആരോഗ്യത്തിന്റെയും പഠനം

രോഗിയുടെ മുന്‍കാല ആരോഗ്യവും സ്വഭാവവും രോഗവിവരങ്ങളും പഠനവിധേയമാക്കുക എന്നതാണ് രോഗനിര്‍ണയത്തിന്റെ ആദ്യഘട്ടം. രോഗിയുടെ മുന്‍കാല ആരോഗ്യം, രോഗ വിവരങ്ങള്‍, ലക്ഷണങ്ങള്‍, സ്വഭാവത്തിലുണ്ടായ മാറ്റങ്ങള്‍ എന്നിവ പരിശോധിക്കുന്നു.

നാഡീവ്യൂഹ പരിശോധനകള്‍

മറ്റ് നാഡീ സംബന്ധ രോഗങ്ങള്‍ക്ക് സാധ്യത ഉള്ളതിനാ  മറവിയുടെ കാരണം കണ്ടെത്താനുള്ള ബ്രയിന്‍ ഇമേജിംഗ്, മെന്റ  സ്റ്റാറ്റസ് എക്‌സാം തുടങ്ങിയ നാഡീവ്യൂഹ പരിശോധനകള്‍ നടത്തുകയാണ് രണ്ടാംഘട്ടം.

ലബോറട്ടറി പരിശോധനകള്‍

വൈറ്റമിന്‍ അഭാവം, തൈറോയിഡ് പ്രശ്‌നങ്ങള്‍, വിഷാദരോഗം, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവയല്ലെന്ന് സ്ഥിരീകരിക്കുന്നതിനുള്ള ലബോറട്ടറി പരിശോധനകള്‍

മെന്റ  സ്റ്റാറ്റസ് എക്‌സാം

രോഗിക്ക് ഓര്‍മ്മക്കുറവ് സംഭവിച്ചിട്ടുണ്ടോ എന്നറിയുന്നതിനാണ് ഈ പരിശോധന. ആളുകളെ, പത്യേകിച്ച് വീട്ടുകാരെ മനസിലാക്കുന്നതിന് സാധിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുക. അടുത്തിടെ നടന്ന സംഭവങ്ങള്‍ മറക്കുക, മാനസികാവസ്ഥ മാറുക, അസാധാരണമായി പെരുമാറുക, ദിനചര്യകളുമായി പൊരുത്തപ്പെടാതിരിക്കുക തുടങ്ങിയ മാറ്റങ്ങളും പരിശോധ വിധേയമാക്കും.

ന്യൂറോ സൈക്കോളജിക്ക  ടെസ്റ്റ്

ന്യൂറോളജിസ്‌റ്റോ ഫിസിയോളജിസ്‌റ്റോ രോഗിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനവും മാനസികാരോഗ്യവും പരിശോധിക്കുന്നു. രോഗിയുടെ ്ഗ്രഹണശക്തി, യുക്തിചിന്ത, ഓര്‍മ്മ, വിവര അപഗ്രഥനം എന്നിവ പരിശോധിച്ച് വിഷാദരോഗമല്ലെന്ന് ഉറപ്പിക്കുന്നു.

സുഹൃത്തുക്കളുമായും വീട്ടുകാരുമായും അഭിമുഖം നടത്തുക

രോഗിയുടെ വ്യക്തിഗത വിവരങ്ങളും സ്വഭാവത്തി  വന്ന മാറ്റങ്ങളും രോഗിയുമായി അടുപ്പമുള്ളവരോട് ചോദിച്ചറിയുക എന്നതാണ് അടുത്ത ഘട്ടം. ഏറെക്കാലമായി രോഗിയെ അറിയുന്നവര്‍ എ്ന്ന നിലയ്ക്ക് രോഗിയുടെ മാറ്റങ്ങള്‍ എളുപ്പത്തി  തിരിച്ചറിയാന്‍ ഇവര്‍ക്ക് സാധിക്കും.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.