spot_img

പാൽ ഉത്പന്നങ്ങളോടുള്ള അലർജി എങ്ങനെ തിരിച്ചറിയാം

ഡയട്രി കാൽഷ്യം ധാരാളമടങ്ങിയ പാലും പാൽ ഉത്പന്നങ്ങളും ലോകത്താകമാനം വ്യാപകമായി ഉപയോഗിക്കുന്നവയാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും മറ്റ് പോഷകങ്ങളും ശരാീരത്തിന് അത്യാവശ്യമാണ് എന്നാൽ പാൽ ഉത്പന്നങ്ങൾ അലർജിയുള്ള ധാരാളം ആളുകളും നമുക്ക് ചുറ്റുമുണ്ട്. മൂന്നോ അതിൽ കൂടുതലോ പ്രായമുള്ള ചെറിയ കുട്ടികളിൽ ഇത്തരം അലർജി 2.8 ശതമാനം കാണാറുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ 17 വയസൊക്കെ ആകുന്നതോടെ 80 ശതമാനം അലർജികൾ മാറുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. 

പാലിലെ പ്രോട്ടീൻ ആണ് അലർജിക്ക് കാരണമെങ്കിൽ പാലും അതുമായി ബന്ധപ്പെട്ട് നിൽക്കുന്ന മറ്റ് ഉത്പന്നങ്ങളും ഒഴിവാക്കേണ്ടതാണ്. പാലിൽ 80 ശതമാനത്തോളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ പാൽ അലർജിയാണെങ്കിൽ വെണ്ണ, ചീസ്, യോഗർട്ട്,ഐസ്‌ക്രീം,സോർ ക്രീം, നെയ്യ്, മിൽക്ക് ചോക്ലേറ്റ്, ക്രീംചീസ് എന്നിവയെല്ലാം ഉപേക്ഷിക്കേണ്ടതായി വരും. ശരീരത്തിൽ പാൽ എത്തുമ്പോൾ അലർജിയുള്ളവരുടെ ശരീരം വിപരീതമായി പ്രവർത്തിക്കും. ശരീരത്തിന് പാൽ അല്ലെങ്കിൽ പാൽ ഉത്പന്നങ്ങൾ യോജിക്കുന്നില്ലെന്ന് കാട്ടിത്തരുന്നു. ഛർദി, വയറുവേദന, ചർമ്മത്തിന്റെ പല ഭാഗത്തുണ്ടാകുന്ന തടിപ്പ്, ചൊറിച്ചിൽ, വായ്ക്കും നാക്കിനുമൊക്കെയുണ്ടാകുന്ന അസ്വസ്ഥതകൾ എല്ലാം ഇതിന്റെ തെളിവാണ്. 

കുടുംബത്തിൽ ആർക്കെങ്കിലും പാൽ ഉത്പന്നങ്ങളിൽ അലർജിയുണ്ടെങ്കിൽ അത് കുടുംബത്തിലുള്ളവർക്ക് വരാൻ സാധ്യത ഏറെയാണ്. അലർജി ഉള്ളവർ അത് സ്ഥിരീകരിക്കാനായി സ്വയം പരീക്ഷിച്ചു നോക്കാതെ ഡോക്ടറെ സമീപിക്കുകയാണ് വേണ്ടത്. അലർജി കൂടുന്ന സാഹചര്യങ്ങളിൽ ശ്വാസതടസം ബോധക്ഷയം എന്നിവയും ഉണ്ടായേക്കാം. മറ്റ് ഭക്ഷണ അലർജികൾ തിരിച്ചറിയുന്നതുപോലെ തന്നെ പാൽ ഉത്പന്നങ്ങളോടുള്ള അലർജിയും തിരിച്ചറിയുക പ്രയാസമുള്ള കാര്യമാണ്. അലർജിയുണ്ടെന്ന് സംശയം തോന്നുന്നവർ ഡോക്ടറെ സമീപിക്കുക. പാൽ ഉത്പന്നങ്ങൾ ഒഴിവാക്കികൊണ്ടുള്ള ഒരു ഡയറ്റ് ഡോക്ടർ നിർദേശിക്കും. നിർദേശിച്ച കാലയളവിന് ശേഷം പാൽ ഉത്പന്നങ്ങൾ ചിലത് ഉപയോഗിക്കാനും ആവശ്യപ്പെടും. അലർജിക്ക് കാരണം പാൽ തന്നെയാണോ എന്ന് ഉറപ്പു വരുത്താനാണത്. പിന്നീട് സ്‌കിൻ ടെസ്റ്റും ബ്ലഡ് ടെസ്റ്റും എടുക്കാൻ ആവശ്യപ്പെടും. ഇതിൽ നിന്നും അലർജി ഉണ്ടോയെന്ന് തിരിച്ചറിയാൻ സാധിക്കും.

അലർജി ഉള്ളവർ പാലും അതുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളും പൂർണമായും ഉപേക്ഷിക്കുക. സാധനങ്ങൾ വാങ്ങുമ്പോൾ ലേബലിൽ പാൽ അതിലടങ്ങിയിട്ടുണ്ടോയെന്ന് നിർബന്ധമായും പരിശോധിക്കുക. എന്തൊക്കെ പാൽ ഉത്പന്നങ്ങളാണ് നിങ്ങൾക്ക് കഴിയ്ക്കാൻ സാധിക്കുക എന്ന കാര്യം ഡോക്ടറുമായി ചർച്ച ചെയ്യുക. ബേക്ക് ചെയ്ത ഭക്ഷണസാധനങ്ങളെല്ലാം സുരക്ഷിതമാണ്. എങ്കിലും ഡോക്ടറുടെ നിർദേശാനുസരണം മാത്രം അവ ഉപയോഗിക്കുക. അറിയാതെയോ മറ്റോ പാൽ ഉത്പന്നങ്ങൾ കഴിച്ച് അലർജി കൂടിയാൽ ആശുപത്കിയിലെത്തി ഇൻജെക്ഷൻ എടുക്കേണ്ടതാണ്. 

പാലിന് പകരം മറ്റെന്താണ് ഉപയോഗിക്കുക എന്ന സംശയം പലർക്കുമുണ്ടാകാം. ചെറിയ കുട്ടികൾക്കാണെങ്കിൽ അമ്മയുടെ മുലപ്പാൽ തന്നെ നൽകാവുന്നതാണ്. മുതിർന്നവർ തീർച്ചയായും ഡോക്ടറുടെ നിർദേശപ്രകാരമോ ഡയറ്റീഷ്യന്റെ നിർദേശാനുസരണമോ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം. ആൽമണ്ട് മിൽക്ക്, സോയ് മിൽക്ക്, റൈസ് മിൽക്ക്, ഹേസൽനട്ട് മിൽക്ക് എന്നിവ പാലിനെ പോലെ തന്നെ പോഷകമൂല്യങ്ങളുള്ളവയാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.