spot_img

കൈ -കാൽമുട്ടിലെ കറുപ്പ് നിറം മാറ്റാം

കൈയ്ക്കും കാലിനും നല്ല നിറമാണ്. പക്ഷേ കൈമുട്ട് പുറത്ത് കാട്ടാൻ വയ്യ. ഇരുണ്ട നിറമുള്ള കൈ-കാൽ മുട്ടുകൾ പുറത്തു കാണിക്കാൻ മടിച്ച് ഒരേ ടൈപ്പ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നവരാണോ നിങ്ങൾ? മറ്റുള്ളവർക്ക് മുന്നിൽ ആത്മവിശ്വാസക്കുറവ് തോന്നുന്നതും സ്വാഭാവികമാണ്. കൈ-കാൽ മുട്ടുകൾ വരണ്ടതും കെരാറ്റിന്റെ സാന്നിധ്യം വളരെ കൂടുതലുമുള്ള ശരീരഭാഗങ്ങളാണ്. ദിവസേന ചില കാര്യങ്ങൾ ശീലമാക്കിയാൽ ഈ കറുത്ത പാടുകളെയെല്ലാം തുടച്ചുമാറ്റാം. 

നാരങ്ങാനീരും ബേക്കിങ് സോഡയും

ബ്ലീച്ചിങ് ഗുണമുള്ളവയാണ് നാരങ്ങാനീരും ബേക്കിങ് സോഡയും. ശരീരത്തിന്റെ നിറം വർധിപ്പിക്കാൻ ഏറ്റവും ഉത്തമമാണ്. നാരങ്ങാ നീരും ബേക്കിങ് സോഡയും ഒരേ അളവിൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. കൈ-കാൽ മുത്തുകളിൽ ഇവ ഉപയോഗിച്ച് നന്നായി ഉരയ്ക്കുക. ഈ ഭാഗത്തെ മ്യതകോശങ്ങളെ നീക്കം ചെയ്യുന്നു. ശേഷം വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. വ്യത്തിയായി തുടച്ച ശേഷം മോയ്‌സ്ചറൈസ് ചെയ്യാൻ മറക്കരുത്. 

കറ്റാർവാഴ

ഔഷധഗുണം ഏറെയുള്ള കറ്റാർവാഴയും ശരീരത്തിന്റെ നിറം നിലനിർത്താൻ സഹായിക്കുന്ന പ്രക്യതിദത്തമായ ഒരു വസ്തുവാണ്. ചർമ്മത്തിന്റെ ഈർപ്പം നിലനിർത്തുന്നതിനൊപ്പം ഇലാസ്തികതയും വർധിക്കാൻ സഹായിക്കുന്നു. അര കപ്പ് യോഗർട്ടും അലോവര ജെല്ലും നന്നായി യോജിപ്പിച്ച ശേഷം ഒരു മാസ്‌ക് രൂപത്തിൽ കൈ-കാൽ മുട്ടുകളിൽ തേച്ച് പിടിപ്പിക്കുക. 20-30 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ഒരു ടീസ്പൂൺ പാൽ, തേൻ, അലോവര ജെൽ എന്നിവ ഉപയോഗിച്ചും ഇതേ രീതിയിൽ മാസ്‌ക് ഉണ്ടാക്കി പുരട്ടാവുന്നതാണ്. 

മഞ്ഞൾ

നിറം വർധിപ്പിക്കാനും യുവത്വം നിലനിർത്താനും ഏറ്റവും അധികം സഹായകരമാണ് മഞ്ഞൾ. പണ്ട് കാലം മുതലേ ആളുകൾ സൗന്ദര്യവർധക വസ്തുവായി മഞ്ഞളിനെ കണ്ടുവരുന്നു. മഞ്ഞൾപ്പൊടി ചെറിയ അളവിൽ എടുത്ത് മിൽക്ക് ക്രീമുമായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കൈകാൽ മുട്ടുകളിൽ നന്നായി തേച്ച് പിടിപ്പിച്ച് 10 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകികളയാം.

പഞ്ചസാര

മുകളിൽ പറഞ്ഞവയൊന്നും നിങ്ങളുടെ പക്കൽ ഇല്ലെങ്കിൽ പഞ്ചസാര എടുക്കാം. മ്യതകോശങ്ങളെ നീക്കം ചെയ്യാൻ പഞ്ചസാരയ്ക്ക് കഴിയും. ഷുഗർ സ്‌ക്രബർ ഇക്കാലത്ത് വളരെയധികം ആളുകൾ ഉപയോഗിക്കുന്നതാണ്. പഞ്ചസാരയ്‌ക്കൊപ്പം അൽപം ആൽമണ്ട് ഓയിലോ ഒലിവ് ഓയിലോ ചേർക്കുക. ഇത് കൈകാൽ മുട്ടുകളിൽ നന്നായി തേച്ച് പിടിപ്പിക്കുക. അഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാം. മോയ്‌സചറൈസർ തേക്കാൻ മറക്കരുത്‌

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.