spot_img

ധീരമായി നേരിടാം സ്തനാര്‍ബുദത്തെ

കോശനിര്‍മ്മിതമാണ് മനുഷ്യശരീരം. കോശത്തിന്റെ കേന്ദ്രഭാഗത്തില്‍ (ന്യൂക്ലിയസ്)കാണപ്പെടുന്ന ജീനുകളാണ് ആണ് കോശപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. പ്രവര്‍ത്തന രഹിതമായ കോശങ്ങള്‍ പുതിയ കോശങ്ങള്‍ കൊണ്ട് പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുന്നു. കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയാണ് അര്‍ബുദം (ക്യാന്‍സര്‍).

ഡക്ട് കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് സ്തനാര്‍ബുദത്തിന് കാരണമാകുന്നത്. 95% സ്തനാര്‍ബുദങ്ങളും ഡക്ട് എപ്പിത്തീലിയ  കോശങ്ങളില്‍ നിന്നും ബാക്കി 5% മറ്റ് കോശങ്ങളില്‍ നിന്നുമാണ് ഉണ്ടാകുന്നത്. 

സ്താനാര്‍ബുദത്തിന് നാല് ഘട്ടങ്ങളാണ് ഉള്ളത്. ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ 95% സ്തനാര്‍ബുദങ്ങളും ചികിത്സിച്ച് ഭേദമാക്കാം. നാലാം ഘട്ടത്തിലെത്തിയാല്‍ രോഗിയുടെ വേദന കുറയ്ക്കുക എന്നത് മാത്രമേ ചെയ്യാന്‍ കഴിയൂ. രോഗം നേരത്തെ നിര്‍ണയിക്കാന്‍ കഴിഞ്ഞാല്‍  വലിയൊരു ശതമാനം രോഗികളെയും രക്ഷപ്പെടുത്താമെന്ന് സാരം. 

സ്തനാര്‍ബുദം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

  • ശരീരഭാരം അമിതമാകാതെ സൂക്ഷിക്കുക.
  • വ്യായാമം ശീലമാക്കുക.
  • കു്ഞ്ഞുങ്ങളെ മുലയൂട്ടുക
  • ഉചിതമായ സമയത്ത് ഗര്‍ഭധാരണം
  • കൃത്യമായ സ്തനപരിശോധന
  • ജീവിതചര്യ 

അര്‍ബുദം ഒരു പാപമല്ല. ആരോഗ്യകരമായ ജീവിതചര്യയും ഭക്ഷണശീലങ്ങളും അര്‍ബുദത്തെ അകറ്റി നിര്‍ത്തും. കൃത്യമായ സ്തന പരിശോധനയിലൂടെ സ്തനാര്‍ബുദം നേരത്തെ കണ്ടെുപിടിക്കാന്‍ സാധിക്കും. പക്ഷേ ഇതിനായുള്ള ബോധവത്കരണം ആവശ്യമാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here