കോശനിര്‍മ്മിതമാണ് മനുഷ്യശരീരം. കോശത്തിന്റെ കേന്ദ്രഭാഗത്തില് (ന്യൂക്ലിയസ്)കാണപ്പെടുന്ന ജീനുകളാണ് ആണ് കോശപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. പ്രവര്‍ത്തന രഹിതമായ കോശങ്ങള്‍ പുതിയ കോശങ്ങള്‍ കൊണ്ട് പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുന്നു. കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയാണ് അര്‍ബുദം (ക്യാന്‍സര്‍).
ഡക്ട് കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് സ്തനാര്‍ബുദത്തിന് കാരണമാകുന്നത്. 95% സ്തനാര്‍ബുദങ്ങളും ഡക്ട് എപ്പിത്തീലിയ കോശങ്ങളില്‍ നിന്നും ബാക്കി 5% മറ്റ് കോശങ്ങളില്‍ നിന്നുമാണ് ഉണ്ടാകുന്നത്.
സ്താനാര്‍ബുദത്തിന് നാല് ഘട്ടങ്ങളാണ് ഉള്ളത്. ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ 95% സ്തനാര്‍ബുദങ്ങളും ചികിത്സിച്ച് ഭേദമാക്കാം. നാലാം ഘട്ടത്തിലെത്തിയാല്‍ രോഗിയുടെ വേദന കുറയ്ക്കുക എന്നത് മാത്രമേ ചെയ്യാന്‍ കഴിയൂ. രോഗം നേരത്തെ നിര്‍ണയിക്കാന്‍ കഴിഞ്ഞാല്‍ വലിയൊരു ശതമാനം രോഗികളെയും രക്ഷപ്പെടുത്താമെന്ന് സാരം.
സ്തനാര്‍ബുദം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
- ശരീരഭാരം അമിതമാകാതെ സൂക്ഷിക്കുക.
- വ്യായാമം ശീലമാക്കുക.
- കു്ഞ്ഞുങ്ങളെ മുലയൂട്ടുക
- ഉചിതമായ സമയത്ത് ഗര്‍ഭധാരണം
- കൃത്യമായ സ്തനപരിശോധന
- ജീവിതചര്യ
അര്‍ബുദം ഒരു പാപമല്ല. ആരോഗ്യകരമായ ജീവിതചര്യയും ഭക്ഷണശീലങ്ങളും അര്‍ബുദത്തെ അകറ്റി നിര്‍ത്തും. കൃത്യമായ സ്തന പരിശോധനയിലൂടെ സ്തനാര്‍ബുദം നേരത്തെ കണ്ടെുപിടിക്കാന് സാധിക്കും. പക്ഷേ ഇതിനായുള്ള ബോധവത്കരണം ആവശ്യമാണ്.