spot_img

കുട്ടികളുടെ ചെവിയില്‍ നിന്ന് ചെവിക്കായം വൃത്തിയാക്കുമ്പോള്‍

നിങ്ങളൊരു പക്ഷേ കുഞ്ഞിനായി മാസങ്ങളോളം തയാറെടുപ്പുകള്‍ നടത്തിയേക്കാം. അതിനിടയില്‍ അമ്പരപ്പിക്കുന്ന നൂറുകൂട്ടം ചോദ്യങ്ങളും നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തിയേക്കും. ഒരു കുഞ്ഞിനായി തയ്യാറെടുക്കുമ്പോള്‍ നമ്മില്‍ ഏറ്റവും ഉത്സാഹമുള്ളവര്‍ പോലും മറന്നുപോകുന്ന ഒരു ചോദ്യമാണ് എങ്ങനെയാണ് കുഞ്ഞിന്റെ ചെവിയില്‍ നിന്ന് ചെവിക്കായം അഥവാ ഇയര്‍വാക്സ് നീക്കം ചെയ്യുക എന്നത്.

ചെവിക്കായം അഥവാ ഇയര്‍വാക്സ് ചെവിക്കുള്ളിലെ ശ്ലേഷ്മ ഗ്രന്ഥിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. നിറമില്ലാത്ത ഈ ദ്രവം വായൂ സമ്പര്‍ക്കമേല്‍ക്കുന്നതോടെയാണ് കട്ടിയാവുകയും ബ്രൗണ്‍ നിറമായി മാറുകയും ചെയ്യുന്നത്. അഴുക്കെന്ന് നിങ്ങള്‍ കരുതുന്ന ചെവിക്കായത്തിന് യഥാര്‍ത്ഥത്തില്‍ വളരെ പ്രധാനപ്പെട്ട ചില പ്രവര്‍ത്തനങ്ങളുണ്ട്. ഇയര്‍ കനാലിലേക്ക് പുറത്തുനിന്നുള്ള വസ്തുക്കള്‍ കടക്കാതെ കാക്കുന്നതും ആന്തരികമായ വൃത്തിയാക്കല്‍ നടത്തുന്നതും ഈ ചെവിക്കായമാണ്. ആവശ്യത്തിന് ചെവിക്കായം ഇല്ലെങ്കില്‍ ചെവിക്കും ശരീരത്തിനും ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യും. അതിനാല്‍ ചെവിക്കായം കണ്ടാലുടന്‍ കുഞ്ഞുങ്ങളുടെ ചെവി വൃത്തികേടായി എന്ന് കരുതരുതെന്ന് ചുരുക്കം. ചില കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ ചെവിക്കായമുണ്ടായേക്കാം. അതിനെയും പ്രശ്നമായി സമീപിക്കേണ്ട.

ചെവിയെ സ്വാഭാവികമായി വൃത്തിയാക്കുന്ന ചെവിക്കായം ചെവിയിലേക്ക് കടക്കുന്നവയെയെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ പുറത്താക്കും. ചലിക്കാനാവുന്ന കോശങ്ങളാലാണ് ചെവിക്കായവും നിര്‍മിക്കപ്പെടുന്നത്. അതിനാലാണ് ചെവിയിലെ പേശികളുടെ ചലനത്തിനനുസരിച്ച് ഇവയും ചലിക്കുന്നത്. കുഞ്ഞുങ്ങളുടെ ചെവിയില്‍ എന്തെങ്കിലും അകപ്പെട്ടാല്‍ ചെറിയ പേശികളായതിനാല്‍ തന്നെ കരയുന്ന സമയത്ത് അത് പുറത്തെത്തും. ചെവിക്കായത്തിന്റെ വഴുവഴുപ്പും ഇതിന് സഹായിക്കും.

കോട്ടണ്‍ തുണികൊണ്ടോ കൂര്‍ത്ത വസ്തുക്കളുപയോഗിച്ചോ വിരലുകളുപയോഗിച്ചോ ഇയര്‍വാക്സ് വൃത്തിയാക്കരുത്. ഗുണത്തേക്കാളേറെ ദോഷമാണ് ഇതുണ്ടാക്കുന്നത്. പ്രത്യേകിച്ച് കുഞ്ഞുങ്ങളില്‍. ചെവിക്കുള്ളിലേക്ക് ഇത്തരം വസ്തുക്കള്‍ കടത്തി വൃത്തിയാക്കുമ്പോള്‍ ചെവിക്കായം കൂടുതല്‍ ഉള്ളിലേക്ക് കടന്നുപോകാന്‍ സാധ്യതയുണ്ട്. ഇത് പിന്നീട് ഇന്‍ഫെക്ഷനും കാരണമാകും. കൂര്‍ത്ത വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഇയര്‍ഡ്രമ്മിന് പൊട്ടലുണ്ടാകാന്‍ വരെ കാരണമായേക്കാം. പുറമെ നിന്നുള്ള വൃത്തിയാക്കല്‍ മാത്രം മതിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇയര്‍ ബഡ് കൊണ്ടോ, തുണികൊണ്ടോ ചെവിയുടെ പുറത്തുള്ള ഭാഗം മാത്രം വൃത്തിയാക്കിയാല്‍ കുഞ്ഞുങ്ങളുടെ ചെവി വൃത്തിയായി ഇരുന്നോളും. കുഞ്ഞുങ്ങളുടെ ചെവിക്കുണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും ഭാവിയില്‍ ചെവിവേദന, കേള്‍വിക്കുറവ് തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കും. അതിനാല്‍ വളരെ സൂക്ഷിച്ചേ കുഞ്ഞുങ്ങളുടെ ചെവി വൃത്തിയാക്കാവൂ. ചെവിക്കായം കുഞ്ഞിന് ബുദ്ധിമുട്ടുണ്ടാക്കാത്തിടത്തോളം അതില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്. ചെവിക്കായം കൊണ്ട് കുഞ്ഞിന് എന്തെങ്കിലും അസ്വസ്ഥതകളുണ്ടാകുന്നുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണിക്കുന്നതാണ് നല്ലത്.

കുഞ്ഞിന്റെ ചെവി പരിശോധിച്ചതിന് ശേഷം ചെവിക്കായം മയപ്പെടുത്താന്‍ ചെവിയിലൊഴിക്കുന്ന തുള്ളിമരുന്നുകളോ മിനറല്‍ ഓയില്‍ അല്ലെങ്കില്‍ ഒലിവ്/ബദാം ഓയിലോ ഉപയോഗിക്കാന്‍ ഡോക്ടര്‍ നിങ്ങളെ ഉപദേശിച്ചേക്കാം. അങ്ങനെയുള്ള അവസരങ്ങളില്‍ മാത്രം അവ ഉപയോഗിക്കുക. ഉപയോഗശേഷം പുറത്തേക്ക് വരുന്ന ചെവിക്കായം തുടച്ചു കളയാം. ചിലപ്പോള്‍ ക്യൂറേറ്റെന്ന ഉപകരണം ഉപയോഗിച്ച് ഡോക്ടര്‍മാര്‍ തന്നെ ചെവിക്കായം എടുത്തുകളയും. കുഞ്ഞുങ്ങളുടെ ചെവി വളരെ ലോലമായതിനാല്‍ സൂക്ഷിച്ചില്ലെങ്കില്‍ അപകടമാണെന്ന് എപ്പോഴും ശ്രദ്ധിക്കുക.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.