spot_img

വീട്ടില്‍ വെച്ച് തന്നെ പല്ലുകള്‍ എളുപ്പത്തില്‍ ക്ലീന്‍ ചെയ്യാം

ദിവസവും മൂന്ന് തവണയെങ്കിലും പല്ല് തേക്കുന്നവരുണ്ട്‌. എന്നാല്‍ അങ്ങനെ ചെയ്തിട്ടും പല്ല് മുഴുവന്‍ കേടാണെന്ന പരാതിയാണ് അവര്‍ക്ക്‌. ഇത്രയേറെ ശ്രദ്ധിച്ചിട്ടും എന്തു കൊണ്ട് പല്ലിന് കേട് വരുന്നു. നമുക്ക് പറ്റിയ ചെറിയൊരു തെറ്റിനുള്ള വലിയൊരു വില കൊടുക്കലാണ് അത്. നാം എത്ര തവണ ബ്രഷ് ചെയ്താലും പല്ലുകളുടെ ഇടയിലുള്ള ഭാഗം വൃത്തിയാവില്ല. ബ്രഷിന്റെ രൂപത്തില്‍ മാറ്റം വരുത്തി പല്ലിന്റെ ഇട ക്ലീന്‍ ചെയ്യുന്ന രീതി ടൂത്ത് ബ്രഷുകളുടെ പരസ്യത്തില്‍ പലപ്പോഴും കാണുന്നതാണ്. പക്ഷേ അങ്ങനെയൊന്നും പല്ലിന്റെ ഇട വൃത്തിയാക്കാന്‍ ബ്രഷുകള്‍ക്ക് കഴിയില്ല.

രണ്ട് പല്ലുകളുടെ ഇടയിലാണ് ഏറ്റവും കൂടുതല്‍ കേട് കണ്ട്‌ വരുന്നത്. ഇവയെ പ്രതിരോധിക്കുന്നതിനായി നമ്മള്‍ ഉപയോഗിക്കുന്ന കുഞ്ഞ് ഉപകരണങ്ങളാണ് interdental cleaning aids (ചെറിയ ബ്രഷുകള്‍. ഇവയ്ക്ക് പുറമേ പല്ലിന്റെ ഇട വൃത്തിയാക്കാന്‍ നൂലുകളും ഉപയോഗിക്കാറുണ്ട്. പല്ലുകള്‍ക്കിടയിലുള്ള അകലം കൂടുതലാണെങ്കില്‍ ക്ലീനിംഗിനായി കുഞ്ഞു ബ്രഷുകള്‍ ഉപയോഗിക്കാം.

പല്ല് ക്ലീന്‍ ചെയ്യുന്നതെങ്ങനെ?

സാധാരണയായി ബ്രഷ് ഉപയോഗിച്ച് പല രീതികളില്‍ നമ്മള്‍ പല്ല് ക്ലീന്‍ ചെയ്യാറുണ്ട്. എന്നിരുന്നാലും പല്ലിനിടയിലുള്ള ഭാഗത്ത്‌ ബ്രഷ് എത്തുന്നില്ല. പല്ലുകള്‍ക്കിടയിലുള്ള അകലം കൂടിയവര്‍ക്ക് ബ്രഷുകളുടെ അഗ്രങ്ങള്‍  ക്ലീന്‍ ചെയ്യാനായി ഉപയോഗിക്കാം. എന്നാല്‍ വളരെ കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രമേ പല്ലുകള്‍ക്ക് ഇത്തരത്തിലുള്ള ഘടന ഉണ്ടായിരിക്കുകയുള്ളൂ. അവിടെയാണ് നൂലുകള്‍ ഉപയോഗിച്ചുള്ള വൃത്തിയാക്കലിന്റെ പ്രസക്തി. 20 സെന്റിമീറ്റര്‍ അളവില്‍ നൂല്‍ കട്ട് ചെയ്ത് നടുവിരലില്‍ ചുറ്റി പല്ലുകള്‍ക്കിടയിലൂടെ നീക്കുകയാണ് ചെയ്യേണ്ടത്. ഇത് പല്ലിന്റെ ഇടഭാഗം വൃത്തിയാക്കും. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണിത്. കുട്ടികള്‍ അടക്കം എല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ക്ലീനിംഗ് രീതിയാണിത്. interdental ബ്രഷസ് ഉപയോഗിച്ചും അനായാസം പല്ലിന്റെ ഇട വൃത്തിയാക്കാം. കൂടുതല്‍ അകലം ഉള്ളിടത്താണ് ഇവ ഫലപ്രദം. ഈ പ്രക്രിയയിലൂടെ പല്ലിലെ കേട്‌ ഒരുപരിധി വരെ തടയാനാകും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.