spot_img

വ്യായാമം കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കുന്നതെങ്ങനെ?

കുട്ടികളുടെ കായികചര്യകള്‍ അവരുടെ അക്കാദമിക നിലവാരം  ഉയര്‍ത്തുമോ ? അതെ എന്നാണ് ശാസ്ത്ര പഠനങ്ങള്‍ പറയുന്നത്. സ്ഥിരമായി കായികചര്യകളിലേര്‍പ്പെടുന്ന കുട്ടികളുടെ പഠനനിലവാരം ഉയര്‍ന്നതായിരിക്കും. ദിവസവും എത്ര മണിക്കൂര്‍ പഠിക്കുന്നു എന്നതു മാത്രമല്ല നിങ്ങളുടെ കുട്ടികളുടെ പഠനത്തെ നിര്‍ണ്ണയിക്കുന്നത്. അവരുടെ ശാരീരികാരോഗ്യവും ഇത് നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകമാണ്. കായികചര്യയും ആരോഗ്യവും പഠിക്കാനുള്ള ഒരാളുടെ കഴിവിനെ ഉത്തേജിപ്പിക്കും.

കുട്ടികളുടെ അക്കാദമിക പ്രകടനത്തെ ബാധിക്കുന്ന ഘടകങ്ങള്‍

ഐക്യു (Intelligence quotient) കൂടാതെ മാനസികവും സാമൂഹികവും സാമ്പത്തികവും വ്യക്തിപരവും പാരിസ്ഥിതികവുമായ കാരണങ്ങള്‍ ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വ്യക്തികള്‍ക്കനുസരിച്ച് ഈ ഘടകങ്ങള്‍ ഓരോരുത്തരെയും ബാധിക്കുന്നത് വ്യത്യസ്തമായാണ്.

മറ്റു ചില ഘടകങ്ങള്‍ ഇവയാണ്.

 

  1. സ്‌കൂളിനോടും പഠനത്തിനോടുമുള്ള അടുപ്പം
  2. മാനസികാരോഗ്യം
  3. ക്ലാസ്സിലെ അന്തരീക്ഷം
  4. ലിംഗവ്യത്യാസം
  5. അധ്യാപകരുടെ പിന്തുണയും അധ്യാപനരീതിയും
  6. സമപ്രായക്കാരുടെ മൂല്യങ്ങള്‍
  7. കുടുംബത്തിലെ വിദ്യാഭ്യാസാന്തരീക്ഷം
  8. രക്ഷിതാക്കളുടെ പങ്കാളിത്തം
  9. സാമൂഹിക സാമ്പത്തിക ഘടകങ്ങള്‍

 

വ്യായാമം എങ്ങനെയാണ് അക്കാദമിക പ്രകടനത്തെ ബാധിക്കുന്നത് ?

 

ദിവസവും കായികചര്യകളിലേര്‍പ്പെടുന്ന / വ്യായാമം ചെയ്യുന്ന കുട്ടികളില്‍ താഴെപ്പറയുന്ന സവിശേഷതകള്‍ കാണാം.

 

  1. കൂടുതല്‍ കേന്ദ്രീകൃതമായ ശ്രദ്ധ
  2. മികച്ച ഓര്‍മ്മ
  3. ഹൃദയത്തിന്റെയും രക്തധമനികളുടെയും മികച്ച പ്രവര്‍ത്തനം
  4. ഫിറ്റ്‌നസ്
  5. മെച്ചപ്പെട്ട ചയാപചയ പ്രവര്‍ത്തനം
  6. എല്ലുകളുടെ ആരോഗ്യം
  7. മികച്ച പ്രശ്‌ന പരിഹരണ ശേഷി
  8. പോസിറ്റീവ് മനസ്ഥിതി
  9. സര്‍ഗാത്മകചിന്ത
  10. വര്‍ധിച്ച പഠനനിലവാരം

 

വ്യായാമം കൊണ്ട് തലച്ചോറിനുണ്ടാകുന്ന ഗുണങ്ങള്‍

ദിവസവും വ്യായാമം ചെയ്യുന്നവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ചിന്തയെയും ഓര്‍മ്മയെയും സ്വാധീനിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളായ പ്രീഫ്രണ്ടല്‍ കോര്‍ട്ടെക്‌സ്, മീഡിയല്‍ ടെമ്പറല്‍ കോര്‍ട്ടെക്‌സ് എന്നിവയുടെ ആരോഗ്യം ദിനേന കായികചര്യകളിലേര്‍പ്പെടുന്നവരില്‍ മെച്ചപ്പെട്ടതായി കാണുന്നു.

 

വ്യായാമം ചിന്തയെയും ഓര്‍മ്മയെയും നേരിട്ടും അല്ലാതെയും ബാധിക്കുന്നു.

 

  1. വ്യായാമത്തിന് നേരിട്ട് ഇന്‍സുലിന്‍ പ്രതിരോധം കുറക്കാനും താപനം കുറക്കാനും കഴിയുന്നു. പുതിയ രക്തധമനികളുടെ വളര്‍ച്ചയ്ക്കും തലച്ചോറിലെ കോശങ്ങളുടെ ആരോഗ്യത്തിനും തലച്ചോറിലെ കോശങ്ങളുടെ നിലനില്‍പ്പിനും കായികചര്യ സഹായിക്കുന്നു.

 

  1. പരോക്ഷമായി വ്യായാമം നിങ്ങളുടെ ഉറക്കത്തിന്റെ ക്വാളിറ്റി വര്‍ധിപ്പിക്കുകയും പോസിറ്റീവായ മൂഡ് നിലനിര്‍ത്തുകയും സമ്മര്‍ദ്ദവും ഉല്‍ക്കണ്ഠയും കുറക്കുകയും ചെയ്യുന്നു.

 

വിദ്യാര്‍ത്ഥികള്‍ക്ക് എത്ര വ്യായാമം വേണം ?

ആറിനും 17 നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ദിവസവും 60 മിനിറ്റ് വ്യായാമം വേണം. 18 വയസ്സിനും 64 വയസ്സിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് ദിവസവും 30 മിനിറ്റ് വ്യായാമം വേണം.

സ്‌കൂളില്‍ നിന്ന് കിട്ടുന്ന അധിക വ്യായാമം കുട്ടികള്‍ക്ക് കൂടുതല്‍ ഗുണം നല്‍കുന്നു. മികച്ച ശാരീരികചര്യ കുട്ടികളുടെ ചിന്തകളെ ഉത്തേജിപ്പിക്കുന്നു. കുട്ടികളുടെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ക്ലാസുകള്‍ സ്‌കൂള്‍ സമയത്തിന്റെ ആദ്യ പകുതിയിലോ രണ്ടാം പകുതിയുടെ തുടക്കത്തിലോ വേണം നല്‍കാന്‍. രണ്ടാം പകുതിയുടെ അവസാനം നല്‍കുന്നത് പ്രയോജനം കുറക്കുന്നു.

 

വ്യായാമം കൊണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമുണ്ടോ ?

വ്യായാമം കോളേജ് വിദ്യാര്‍ത്ഥികളുടെ പഠനനിലവാരത്തെയും സ്വാധീനിക്കുന്നു. ആഴ്ചയില്‍ ഒരു മണിക്കൂര്‍ വ്യായാമം ചെയ്യുന്നത് പോലും വലിയ മാറ്റങ്ങള്‍ വരുത്തും.

 

ദിവസവുമുള്ള വ്യായാമം ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ശാരീരികാരോഗ്യം മാനസികാരോഗ്യത്തെയും ചിന്തകളെയും സര്‍ഗാത്മകതയെയും ബാധിക്കുന്നു.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.