spot_img

ഭക്ഷണത്തിലെ അലര്‍ജി എങ്ങനെ കണ്ടുപിടിക്കാം

ലോകത്തിലെ നല്ലൊരു ശതമാനം ആളുകളിലും ചിലതരം ഭക്ഷണങ്ങളോട് അലര്‍ജിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയില്‍ ആകെ ജനസഖ്യയുടെ 5.9 മില്യണ്‍ ആളുകള്‍ക്ക് ഫുഡ് അലര്‍ജി ഉണ്ടെന്നാണ് പറയപ്പെടുന്നത്. ചിലതരം ഭക്ഷണങ്ങളോടോ പാനീയങ്ങളോടോ നിങ്ങളുടെ ശരീരം അസാധാരണമായി പ്രതികരിക്കുന്നതാണ് അലര്‍ജിയെന്ന് വിളിക്കുന്നത്. ശരീരത്തിലെ ചുവന്ന പാടുകള്‍ ചൊറിച്ചില്‍, വായിലും തൊണ്ടയിലും ചെവിയുടെ ഭാഗത്തുമെല്ലാം ഉണ്ടാകുന്ന ചൊറിച്ചില്‍, മുഖം, കണ്ണ്, ചുണ്ട്, വായുടെ മുകള്‍ ഭാഗം, നാക്ക് എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍, മുഖത്തും ശരീരഭാഗങ്ങളിലും ഉണ്ടാകുന്ന കുരുക്കള്‍, വയറുവേദന, ഛര്‍ദി എന്നിവയെല്ലാം ഫുഡ് അലര്‍ജിയുടെ ലക്ഷണങ്ങളാണ്. അലര്‍ജി വല്ലാതെ കൂടുന്ന സാഹചര്യത്തില്‍ ശ്വാസതടസം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

മീന്‍, ഷെല്‍ഫിഷ്, പീനട്ട്, ട്രീനട്സായ വാള്‍നട്ട്, ആല്‍മണ്ട്, ബ്രസീല്‍ നട്സ് എന്നിവ ചില ആളുകളില്‍ ഫുഡ് അലര്‍ജിക്ക് കാരണമാകാറുണ്ട്. മുട്ട, പാല്‍, സോയ, ഗോതമ്പ് എന്നിവയും അലര്‍ജിക്ക് കാരണമാകാറുണ്ട്. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഫുഡ് അലര്‍ജി ഉണ്ടെന്ന് തോന്നിയാല്‍ അത് സ്വയം ഉറപ്പാക്കാനായി ശ്രമിക്കരുത്. വീട്ടില്‍ വെച്ച് പരീക്ഷിക്കാന്‍ നില്‍ക്കുന്നതെല്ലാം ചിലപ്പോള്‍ അപകടങ്ങള്‍ വരുത്തിവെച്ചേക്കാം. അതിനാല്‍ സംശയം തോന്നുന്ന സാഹചര്യത്തില്‍ ഡോക്ടറെ സമീപിക്കുകയാണ് വേണ്ടത്. കുഞ്ഞുങ്ങള്‍ ചിലതരം ഭക്ഷണങ്ങളോട് വിമുഖത കാണിക്കുന്നതും ഫുഡ് അലര്‍ജി മൂലമാകാം. ഇത്തരം സാഹചര്യങ്ങളില്‍ അവരെക്കൊണ്ട് ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിക്കരുത്. ഡയറ്റിന്റെ ഭാഗമായിപോലും അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിക്കുന്നതാണ് ഉത്തമം.

ചില ലക്ഷണങ്ങള്‍ക്കൊണ്ട് തന്നെ നിങ്ങള്‍ക്ക് ഫുഡ് അലര്‍ജി ഉണ്ടോയെന്ന് തിരിച്ചറിയാനാകും. ഭക്ഷണം കഴിച്ചതിന് ശേഷമുണ്ടാകുന്ന വയറുവേദന മറ്റ് അസ്വസ്ഥതകള്‍, ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ഏത് തരം ഭക്ഷണം കഴിച്ചിട്ടാണെന്ന് കുറിച്ച് വെക്കാം. ഭക്ഷണം കഴിച്ചു കഴിഞ്ഞ് എപ്പോഴാണ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുക, എത്രനേരം അവ നീണ്ടു നില്‍ക്കുന്നു, എത്രമാത്രം ആഹാരം കഴിച്ചു എന്നിവയെല്ലാം ഡോക്ടറുമായി വിശദമായി സംസാരിക്കുക. പലപ്പോഴും ഡോക്ടര്‍മാര്‍ അലര്‍ജി ടെസ്റ്റുകള്‍ നടത്തും. ശരീരഭാഗങ്ങളിലാണ് അലര്‍ജിയുടെ ലക്ഷണങ്ങള്‍ അധികമായും കാണുന്നത്. അതിനാല്‍ സ്‌കിന്‍ ടെസ്റ്റ് ചെയ്യാനാകും നിര്‍ദേശം ലഭിക്കുക. അതുപോലെ തന്നെ അലര്‍ജി ഉണ്ടോയെന്ന് കണ്ടെത്താന്‍ രക്ത പരിശോധനയും നടത്താറുണ്ട്.

ഫുഡ് അലര്‍ജി ഉണ്ടെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചാല്‍ ഏതുതരം ഭക്ഷണങ്ങളാണ് നിങ്ങള്‍ക്ക് യോജിച്ചതെന്ന് ഡോക്ടര്‍ വ്യക്തമാക്കിതരും. അതിനനുസ്യതമായി ഭക്ഷണ ശീലങ്ങള്‍ മാറ്റേണ്ടതായുണ്ട്. 2-4 ആഴ്ച വരെ ഡോക്ടറിന്റെ നിര്‍ദേശ പ്രകാരമുള്ള ഡയറ്റ് ക്രമീകരിക്കുക. അതിന് ശേഷം അലര്‍ജിക്ക് കാരണമായ ചില ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ആവശ്യപ്പെടുകയും വീണ്ടും നിങ്ങള്‍ക്ക് അലര്‍ജി ഉണ്ടാകാനുള്ള സാധ്യതയുണ്ടോയെന്ന് ഡോക്ടര്‍ പരിശോധിക്കുകയും ചെയ്യും. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ യാതൊരു കാരണവശാലും സ്വയം പരീക്ഷണങ്ങള്‍ക്ക് നില്‍ക്കാതിരിക്കുന്നതാണ് ബുദ്ധി.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.