spot_img

ഭാരം കുറയ്ക്കാന്‍ തേന്‍ : പ്രത്യേകതകളും പോരായ്മകളും 

സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യത്തിനും പൊതുവായി ഉപയോഗിക്കുന്ന ഒന്നാണ് തേന്‍. തേനിന് ആരോഗ്യപ്രദമായ നിരവധി ഗുണങ്ങളുള്ളതു പോലെ ചില പോരായ്മകളുമുണ്ട്. അവ എന്തെല്ലാമാണെന്നു നോക്കി തേനുപയോഗം എപ്രകാരം വേണമെന്നു തീരുമാനിക്കാം.

  1. ഒരു സ്പൂണ്‍ തേനില്‍ 64 കലോറിയുണ്ട്

തേന്‍ പ്രകൃതിദത്തമായ മധുരമാണെങ്കിലും അതില്‍ പഞ്ചസാരയും കലോറിയും നല്ലയളവില്‍ തന്നെ അടങ്ങിയിട്ടുണ്ട്. ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ 64 കലോറി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിന്റെ 21 ഗ്രാമില്‍ 17.25 ഗ്രാമും പഞ്ചസാരയാണ്. പഞ്ചസാര ഉപയോഗം നിയന്ത്രിച്ചു കഴിയുന്ന പ്രമേഹ രോഗികള്‍ അതുകൊണ്ടുതന്നെ പഞ്ചസാരയ്ക്കു പകരം തേന്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. 

  1. വെറും കലോറിയല്ല, പോഷക സമൃദ്ധം

മധുരത്തിനായി ഉപയോഗിക്കുന്ന മറ്റു ഉല്‍പ്പന്നങ്ങളെ പോലെയല്ല തേനില്‍ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, വിറ്റാമിന്‍, ധാതുക്കള്‍, അസോര്‍ബിക് ആസിഡ്, നിയാസിന്‍, റിബോഫ്‌ളാവിന്‍, കാത്സ്യം, ഇരുമ്പ്, ചെമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, മഗ്നീഷ്യം എന്നിങ്ങനെ നിരവധിയായ പോഷകങ്ങള്‍ തേനിലടങ്ങിയിട്ടുണ്ട്.

  1. പഞ്ചസാരയേക്കാള്‍ മികച്ച രീതിയില്‍ ഭാര നിയന്ത്രണവും കൊഴുപ്പ് നിയന്ത്രണവും

പഞ്ചസാരയ്ക്കും സക്രോസിനും പകരം ഉപയോഗിക്കുകയാണെങ്കില്‍ ഭാരം നിയന്ത്രിക്കാനും കൊഴുപ്പ് നിയന്ത്രിക്കാനും തേനിനു കഴിയും. ഭാരക്കൂടുതലും പൊണ്ണത്തടിയും ഉള്ളവര്‍ മധുരത്തിന് തേന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഒറ്റയടിക്ക് ഒരുപാട് ഭാരം കുറയുകയില്ല. എന്നാല്‍ ചെറിയ രീതിയില്‍ ഭാരം കുറയുമെന്ന് നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ തോത് ചെറിയ രീതിയില്‍ നിയന്ത്രിച്ചു നിര്‍ത്താനും ഇതിനു കഴിവുണ്ട്. 

  1. വിശപ്പിനെ നിയന്ത്രിക്കുന്നു

ഭാരം കുറക്കുകയും കൊഴുപ്പ് നിയന്ത്രിക്കുകയും മാത്രമല്ല തേന്‍ വിശപ്പ് കുറക്കുകയും ചെയ്യുന്നു. സക്രോസിനു പകരം തേന്‍ ഉപയോഗിച്ചവരില്‍ ഭക്ഷണ ഉപയോഗം 13.3 ശതമാനം കുറഞ്ഞതായി ഒരു പഠനം പറയുന്നു. ഭക്ഷണം കുറച്ച് കഴിക്കുന്നതും ഭാരം കുറക്കാന്‍ സഹായമാകും.

  1. ദഹനത്തെ സഹായിക്കുന്നു

തേന്‍ ഗട്ട് ഹെല്‍ത്ത് വര്‍ധിപ്പിച്ച് ദഹനം മികച്ചതാക്കുന്നു. തേനിന് പ്രിബയോട്ടിക് ഗുണങ്ങളുണ്ട്. അതായത് ദഹന സംവിധാനത്തില്‍ നല്ല ബാക്ടീരിയകളെ വര്‍ധിപ്പിക്കാനുള്ള കഴിവ്. ബിഫിഡോ ബാക്ടീരിയ പ്രിബയോട്ടിക് ഫലങ്ങളുള്ളവയില്‍ പ്രധാനിയാണ്. ഈ ബാക്ടീരിയ ദഹനത്തെ സഹായിക്കുക മാത്രമല്ല പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ചെയ്യും. 

  1. എന്‍ഡ്യൂറന്‍സ് ട്രെയിനിങിന് സഹായിക്കുന്നു

ഫിറ്റ്‌നസിനും ഭാരം കുറക്കലിനുമായി എന്‍ഡ്യൂറന്‍സ് ട്രെയിനിങ് ഗൗരവമായി ചെയ്യുന്നവര്‍ക്ക് പെട്ടെന്ന് ഊര്‍ജ്ജം ലഭിക്കുന്നതിന് ഗ്ലൂക്കോസ് പോലുള്ളവ ആവശ്യമാണ്. തേന്‍ അതിന് പ്രകൃതിദത്തമായ പരിഹാരമാണ്. വര്‍ക്കൗട്ടിനു മുന്‍പും ഇടയ്ക്കും തേന്‍ കഴിക്കുന്നത് ക്ഷീണമുണ്ടാകാതെ നോക്കുന്നു. തേനില്‍ പെട്ടെന്ന് ലഭ്യമായ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതാണ് ഇതിനു കാരണം. കാര്‍ബോഹൈഡ്രേറ്റിനൊപ്പം പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാല്‍ വര്‍ക്കൗട്ടിനു ശേഷം കഴിക്കുന്നത് ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുക മാത്രമല്ല മസിലുകള്‍ക്കുണ്ടാകാനിടയുള്ള പ്രയാസങ്ങളെ തടയുകയും ചെയ്യുന്നു. 

  1. ഓക്‌സിഡേറ്റീവ് സ്ട്രസ് കുറക്കുന്നു

തേന്‍ ആന്റി ഓക്‌സിഡന്റ് ഘടകങ്ങളായ ഫ്‌ളവനോയിഡുകളാല്‍ സമ്പുഷ്ടമാണ്. തേന്‍ ശരീരത്തില്‍ ആന്റി ഓക്‌സിഡന്റ് നിരക്ക് കൂട്ടി പൊണ്ണത്തടിയുടെ ഭാഗമായുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്ട്രസ് കുറക്കുന്നതിന് സഹായിക്കുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.