spot_img

എട്ടുകാലി കടിച്ചാൽ വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ഒറ്റമൂലി

വീട് വ്യത്തിയാക്കുമ്പോഴോ, പൂന്തോട്ടം പരിപാലിക്കുമ്പോളോ അങ്ങനെ പല സാഹചര്യങ്ങളിലും മറ്റ് ജിവികളുടെ കടിയേൽക്കുന്നത് വളരെ സാധാരണമാണ്. ഇവയിൽ ചിലതിന് പ്രത്യേക ചികിത്സകളോ ഒന്നും ആവശ്യമായി വരില്ല. എന്നാൽ തേൾ, എട്ടുകാലി എന്നിവ കടിയ്ക്കുന്നതിന് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്. കടിച്ച ഭാഗം ചൊറിഞ്ഞ് തടിയ്ക്കുക. നീര് വെച്ചിരിക്കുക. ഏറെ നേരം നീറ്റലും വേദനയും അനുഭവപ്പെടുക എന്നിവയാണ് സാധാരണയായി അനുഭവപ്പെടാറുണ്ട്. എന്നാൽ ചിലരിൽ ഇത് ശരീരത്തിലാകമാനം തടിപ്പുകൾക്കോ വീക്കത്തിനോ കാരണമായേക്കാം. എട്ടുകാലി കടിച്ചാൽ വീടുകളിൽ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികൾ ഉണ്ട്. 

ഐസ്

എട്ടുകാലിയുടെ കടിയേറ്റ ഭാഗത്ത് ഐസ് പാക്ക് വെക്കുന്നത് വേദന പെട്ടെന്ന് കുറയാനും, തടിപ്പ്, ചുവന്ന പാട് എന്നിവ ഭേതമാകാനും സഹായകരമാണ്. ഒരു കോട്ടൺ തുണിയിൽ കുറച്ച് ഐസ്‌ക്യൂബുകൾ ഇട്ട് അത് കടിയേറ്റ ഭാഗത്ത് വെക്കുക. പതിനഞ്ച് മിനിറ്റിൽ കൂടുതൽ സമയം വെക്കേണ്ടതില്ല. ഇത് വേദന കുറയാനും മറ്റ് അസ്വസ്ഥതകൾ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. നേരിട്ട് ഐസ് ക്യൂബുകൾ കടിച്ചഭാഗത്ത് വെക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 

ഉപ്പ്

പണ്ട് കാലം മുതലേ ഉപ്പ് പല ചെറിയ മുറിവുകൾക്കും വേദനകൾക്കും മരുന്നാണ്. വെളളത്തിനേക്കാളും, സോപ്പ് ഉപയോഗിക്കുന്നതിനേക്കാളും ഫലപ്രദം ഉപ്പുവെള്ളമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എട്ടുകാലി കടിച്ച ഭാഗത്ത് വേദനയും മറ്റ് ഇൻഫെക്ഷനുകളെയും തുരത്താൻ ഉപ്പിന് സാധിക്കും. കോട്ടൺ തുണി ഉപ്പുവെള്ളത്തിൽ മുക്കിയെടുത്ത് കടിയേറ്റ ഭാഗത്ത് കുറച്ചു മണിക്കൂറുകൾ വെക്കുക. വേദനയും നീറ്റലും തടിപ്പും പെട്ടെന്ന് മാറും. 

ബേക്കിങ് സോഡ

എട്ടുകാലിയുടെ കടിയേറ്റതിന് ശേഷമുള്ള തടിപ്പ് മാറാൻ ബേക്കിങ് സോഡ ഉത്തമമാണ്. എട്ടുകാലിയുടെ വെനത്തിന്റെ വീര്യം കുറയ്ക്കാനും അതോടൊപ്പമുണ്ടാകുന്ന വേദനയും തടിപ്പും മാറ്റാനും ബേക്കിങ് സോഡയ്ക്ക് സാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഒരേ അളവിൽ ബേക്കിങ് സോഡയും ഉപ്പ് എടുത്ത് വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം എട്ടുകാലി കടിച്ച ഭാഗത്ത് പുരട്ടുക. അഞ്ച് മിനിറ്റിന് ശേഷം കഴുകി കളഞ്ഞ ശേഷം വീണ്ടും ഇടയ്ക്കിടെ ചെയ്യുക. 

മഞ്ഞൾ

ശരീരത്തിലെ ടോക്‌സിനുകൾക്കെതിരെ പ്രതിരോധം തീർക്കാനുള്ള കഴിവ് മഞ്ഞളിനുണ്ട്. ആഹാരത്തിൽ ഉപയോഗിക്കുന്നതിനൊപ്പം തന്നെ ത്വക്കിലും ചർമ്മത്തിലുമുണ്ടാകുന്ന പല പ്രശ്‌നങ്ങൾക്കും മഞ്ഞൾ പരിഹാരം കാണുന്നു. എട്ടുകാലി കടിയേൽക്കുമ്പോൾ പലരും ആദ്യം അന്വേഷിക്കുന്നതും മഞ്ഞൾ തന്നെ. മഞ്ഞൾപൊടി അൽപം ഒലിവ് ഓയിലുമായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി കടിയേറ്റ ഭാഗത്ത് പുരട്ടുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയുക. വീണ്ടും 2,3 വട്ടം ഇത് ആവർത്തിക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.