spot_img

ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡിംഗ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു

ഹെല്‍ത്ത് ടിവിയുടെ ആഭിമുഖ്യത്തില്‍ ഹെയല്‍ത്ത് കെയര്‍ ബ്രാന്‍ഡിംഗ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. പെരിന്തല്‍മണ്ണയിലെ ഐ.എം.എ. ഹാളില്‍ നടന്ന പരിപാടി ഐ.എം.എ കെയര്‍ സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ ഡോ. കെ.എ പരീദ് ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ടിവി, നടക്കാവില്‍ ഹോസ്പിറ്റല്‍ എനനിവയുടെ സ്ഥാപകന്‍ ഡോ. എന്‍. മുഹമ്മദ് അലി അധ്യക്ഷനായി.

ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും സോഷ്യല്‍ മീഡിയ സാങ്കേതിക അവബോധം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിക്ക് ബാംഗ്ലൂരില്‍ നിന്നുള്ള ഐ.ടി വിദഗ്ധരും ആരോഗ്യമേഖലയിലെ പ്രമുഖരും നേതൃത്വം നല്‍കി.

ഹെല്‍ത്ത് കെയര്‍ ആന്‍ഡ് മീഡിയ ചാലഞ്ചസ് ആന്‍ഡ് ഹോപ്പ് എന്ന വിഷയത്തില്‍ ഡോ. എന്‍. മുഹമ്മദ് അലിയും ഗ്രോവിങ് ഹെല്‍ത്ത് കെയര്‍ ബിസിനസ് ഇന്‍ എയ്ജ് ഓഫ് അര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന വിഷയത്തില്‍ സഫ്വാന്‍ എറോത്തും ബ്രാന്‍ഡ് പൊസിഷനിംഗ് ദി സയന്‍സ് ഓഫ് ഗേറ്റിങ് ദി റൈറ്റ് കസ്റ്റമര്‍ എന്ന വിഷയത്തില്‍ സഫാന്‍ സി.കെയും ഷാന്‍ അഹമ്മദും ക്ലാസുകള്‍ നയിച്ചു. ആരോഗ്യ മേഖലയിലെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.