spot_img

മാനസികാരോഗ്യത്തിനും ലൈംഗികാരോഗ്യത്തിനും സൂംബ; ഫിറ്റ്‌നസ് ഡാന്‍സിന്റെ ആരോഗ്യ ഗുണങ്ങള്‍

സൂംബ ഒരു ഡാന്‍സ് ഫിറ്റനസ് ഫോമാണ്. ഡാന്‍സ് മാത്രമല്ല ഫിറ്റ്‌നസിനും പ്രാധാന്യം നല്‍കുന്നു. അമിത വണ്ണം കുറയ്ക്കാനും മാനസിക ആരോഗ്യത്തിനും ഉല്ലാസത്തിനും ഊര്‍ജം ലഭിക്കാനുമെല്ലാം സൂംബ ഡാന്‍സ് വളരെ ഗുണകരമാണ്. വാര്‍ധക്യ സംബന്ധമായ പല പ്രശ്‌നങ്ങളേയും ഒരു പരിധി വരെ പരിഹരിക്കാന്‍ സുംബയ്ക്ക് സാധിക്കും. പ്രായമാകുമ്പോഴും വണ്ണം കൂടുമ്പോഴും ശരീരത്തിന്റെ പല ഭാഗങ്ങളും തൂങ്ങി വരുന്നത് പതിവാണ്. ഇത് ഒഴിവാക്കാനും സൂംബ നല്ലതാണ്. വാം അപ്പോടെയാണ് സുംബ ഡാന്‍സ് തുടങ്ങുന്നത്. പിന്നീട് ചെറിയ താളത്തില്‍ തുടങ്ങി വേഗമേറിയ താളങ്ങളിലേക്ക് കടക്കുന്നു. പിന്നീട് പതിയെ ചെറിയ താളത്തിലേക്ക് എത്തിച്ചാണ് സൂംബ പൂര്‍ണമാകുന്നത്. മടുപ്പ് തോന്നാത്ത ഒരു അനുഭവമാണ് സൂംബയിലൂടെ ലഭിക്കുന്നത്.

സ്റ്റാമിന
ശരീരത്തിന് കൂടുതല്‍ കരുത്തും ഊര്‍ജവും ലഭിക്കാന്‍ സൂംബ ഉത്തമമാണ്. പലര്‍ക്കും ജോലിയെടുക്കുമ്പോള്‍ മടുപ്പും ക്ഷീണവും തോന്നുന്നത് സ്വാഭാവികമാണ്. ഇത് ഒഴിവാക്കാന്‍ സൂംബ സഹായിക്കുന്നു. ക്ഷീണമോ, തളര്‍ച്ചയോ അനുഭവപ്പെടില്ല എന്നതാണ് ഏറ്റവും ഗുണകരം. പെട്ടെന്ന് കിതയ്ക്കുകയും തളര്‍ന്നിരിക്കുകയും ചെയ്യുന്ന ശീലമെല്ലാം സൂംബ മൂലം മാറ്റിയെടുക്കാനാകും.

അമിത വണ്ണം കുറയ്ക്കാം
അമിത വണ്ണം ഇന്ന് പലരും നേരിടുന്ന പ്രശ്‌നമാണ്. പല കാരണങ്ങള്‍ കൊണ്ടും അമിത വണ്ണം ഉണ്ടായേക്കാം. പല മാരക രോഗങ്ങള്‍ക്കും അമിത വണ്ണം കാരണമാകാറുമുണ്ട്. ബ്ലഡ് പ്രഷര്‍, കൊളസ്‌ട്രോള്‍, എല്ലുകള്‍ക്ക് തേയ്മാനം, ഹ്യദയ സംബന്ധമായ രോഗങ്ങള്‍ എന്നിവയെല്ലാം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. വണ്ണം കുറയ്ക്കാനായി തിരഞ്ഞെടുക്കാവുന്ന ഒന്നാണ് സൂംബ. വണ്ണം കുറയ്ക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് കുറഞ്ഞ വണ്ണം നിലനിര്‍ത്തുന്നത്. മിതമായ ആഹാരം മിതമായ വ്യായാമം എന്നിവ കൊണ്ട് ശരീര ഭാരം നിയന്ത്രിച്ച് നിര്‍ത്താനാകും. അത്യാവശ്യം ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ ശരീരഭാരം നിലനിര്‍ത്താന്‍ സൂംബ സഹായകരമാണ്.

മാനസിക ആരോഗ്യം
മനസിന് സന്തോഷവും സമാധാനവും ഉണ്ടെങ്കിലേ ശരീരത്തിനും ആരോഗ്യത്തോടെ നിലനില്‍ക്കാന്‍ സാധിക്കൂ. അതിന് സൂംബ ഏറെ സഹായകരമാണ്. ആത്മവിശ്വാസം വളര്‍ത്തി എടുക്കാന്‍ സൂംബ സഹായിക്കുന്നു. വിഷാദരോഗം ബാധിച്ചവര്‍, മാനസിക പിരിമുറുക്കം ഉള്ളവര്‍ എന്നിവര്‍ക്കെല്ലാം സൂംബ ഗുണകരമാണ്. സൂംബ ക്ലാസിന് വരുന്ന ഗ്രൂപ്പുമായി സൗഹ്യദ വലയം സ്ഥാപിക്കാനും അതുവഴി മറ്റുള്ളവരുമായി സംസാരിച്ച് പ്രശ്‌നങ്ങളെ മറക്കാനും മറികടക്കാനും സാധിക്കും. വിഷാദ രോഗത്തെ ഇല്ലാതാക്കാന്‍ സൂംബ വളരെയേരെ സഹായിക്കുന്നു.

വന്ധ്യത
വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടാകാത്ത നിരവധി ദമ്പതികള്‍ ഇന്ന് കേരളത്തില്‍ ഉണ്ട്. ഇതില്‍ സ്ത്രീകളില്‍ കണ്ടുവരുന്ന പ്രധാനമായ പ്രശ്‌നങ്ങളാണ് പോളിസിസ്റ്റിക് ഓവറിയന്‍ ഡിസീസ്, ഹൈപ്പോ തൈറോയിഡിസം. അമിതവണ്ണം പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളുടെ പ്രധാന കാരണമാണ്. ഇവയ്ക്ക് രണ്ടിനും സൂംബ ഒരു പരിഹാരമാണ്. അമിതവണ്ണം കുറച്ച് പ്രത്യുല്‍പാതന ശേഷി വര്‍ധിപ്പിക്കാന്‍ സൂംബ ഡാന്‍സിലൂടെ സാധിക്കും. സൂംബ ചെയ്യുന്നവര്‍ കൂടുതല്‍ സന്തോഷമുള്ളവരായിരിക്കും. ശരീരത്തിന് കൂടുതല്‍ വഴക്കവും ലഭിക്കും. സെക്‌സില്‍ കൂടുതല്‍ താല്‍പര്യവും തോന്നി തുടങ്ങും.

വാര്‍ധക്യത്തില്‍ നിന്ന് പിന്നോട്ട് നടക്കാം
മനുഷ്യന് പ്രായമാകുന്നത് എപ്പോളാണെന്ന് ചോദിച്ചാല്‍ അത് അയാളുടെ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെ ബന്ധപ്പെട്ടിരിക്കും. ചുറുചുറുക്കോടെ ഓരോ ദിനവും മുന്നോട്ടു പോകാന്‍ സൂംബ സഹായിക്കും. അറുപത് കഴിഞ്ഞവര്‍ക്ക് ബാലന്‍സ് തെറ്റുന്നതും വീഴുന്നതും സാധാരണമാണ്. ഈ അവസ്ഥയില്‍ നിന്ന് ശരീരത്തെ മാറ്റിയെടുക്കാന്‍ സൂംബ ഡാന്‍സ് മൂലം സാധിക്കും. ഓര്‍മ്മശക്തി ഒരു പരിധി വരെ വര്‍ധിപ്പിക്കുന്നു. ഓരോ ഡാന്‍സിന്റേയും സ്‌റ്റെപ്പുകള്‍ വ്യത്യസ്തമായിരിക്കും. അത് താളാത്മകമായി കളിക്കുകയും വേണം. തലച്ചോര്‍ ഈ സമയങ്ങളില്‍ ക്യത്യമായി പ്രവര്‍ത്തിക്കുകയും ഓര്‍മശക്തിയെ ഉത്തേജിപ്പിക്കുകയും ചെയ്യും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.