spot_img

റംസാന്‍ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യകരമായ ഗുണങ്ങള്‍

പരിശുദ്ധ റമദാന്‍ മാസത്തിലൂടെ കടന്നു പോകുന്ന നാളുകളില്‍ നോമ്പ് നോക്കുന്നവര്‍ നിരവധിയാണ്. എന്തൊക്കെയാണ് നോമ്പിലൂടെ ലഭിക്കുന്ന ആരോഗ്യകരമായ ഗുണങ്ങള്‍ എന്ന് പരിശോധിക്കാം.

ഭക്ഷണം ഉള്ളില്‍ ചെല്ലുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന പ്രക്രിയകള്‍ എന്തെല്ലാമെന്ന് ആദ്യം അറിയാം. ഭക്ഷണം കഴിച്ച് കഴിഞ്ഞുള്ള ആദ്യ നാലു മണിക്കൂറുകളില്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുതലായിരിക്കും. ഈ സമയത്ത് പാന്‍ക്രിയാസ് ഗ്രന്ഥി ഇന്‍സുലിന്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. ഈ ഇന്‍സുലിന്റെ ഉത്പാദനത്തോടെ രക്തത്തിലുള്ള ഗ്ലൂക്കോസ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജമായി മാറുന്നു. അധികമായി വരുന്ന ഗ്ലൂക്കോസ് ഗ്ലൈക്കോജന്‍ എന്ന രൂപത്തിലും കൊഴുപ്പായും മസിലുകളിലും വ്യക്കകളിലും സംഭരിക്കപ്പെടുന്നു. ഈ പ്രക്രിയകളെല്ലാം നടന്നതിന് ശേഷം ശരീരം വീണ്ടും പൂര്‍വ്വ സ്ഥതിയിലേക്ക് എത്തുന്നു. ഈ സമയത്ത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറവായിരിക്കും. പതിയെ വീണ്ടും വിശക്കാന്‍ തുടങ്ങുന്നു.

എന്നാല്‍ നോമ്പു കാലത്ത് ഭക്ഷണം വര്‍ജിക്കുന്നതിനാല്‍ ആഹാരത്തിലൂടെയുള്ള ഗ്ലൂക്കോസ് ശരീരത്തിന് ലഭിക്കാതെ വരുന്നു. ഈ സാഹചര്യത്തില്‍ ഗ്ലൂക്കോസിനു വേണ്ടി ശരീരം മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊഴുപ്പായും ഗ്ലൈക്കോജനായും സംഭരിച്ചിരിക്കുന്ന ഗ്ലൂക്കോസ് ഇത്തരം സാഹചര്യങ്ങളില്‍ ശരീരം ആഗീകരണം ചെയ്യുന്നു. ഗ്ലൂക്കഗോണ്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം വര്‍ധിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അതിനാല്‍ നോമ്പ് നോക്കുന്ന ഒരാളുടെ ശരീരത്തിലെ അമിതമായ കാര്‍ബോ ഹൈട്രേറ്റ് (ഗ്ലൂക്കോസ്) ശരീരം ആഗീകരണം ചെയ്ത് ഗ്ലൂക്കോസാക്കി ആവശ്യമായ ഊര്‍ജം കണ്ടെത്തുന്നു.

ജീവിതശൈലി രോഗങ്ങളില്‍ എടുത്തു പറയേണ്ട ഒന്നാണ് നിലവിലെ ഭക്ഷണ ക്രമീകരണങ്ങള്‍. ആവശ്യത്തിലധികം കലോറി അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നതോടെ ശരീരത്തില്‍ കൊഴുപ്പിന്റെ അംശം കൂടുന്നു. ഇത് മറ്റുപല മാരക രോഗങ്ങള്‍ക്കും കാരണമാകുന്നു. ഫാറ്റി ലിവര്‍, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നിവ കൊഴുപ്പ് അടിഞ്ഞു കൂടുന്നതു മൂലമുണ്ടാകുന്ന പ്രധാന പ്രശ്നങ്ങളാണ്. എന്നാല്‍ നോമ്പ് എടുക്കുന്ന ആളെ പരിശോധിച്ചാല്‍ അമിത കൊഴുപ്പ് ശരീരത്തില്‍ നിന്ന് ഇല്ലാതാകുന്നതായി കാണാം. അതോടൊപ്പം തന്നെ ഇവര്‍ക്ക് ജീവിതശൈലി രോഗങ്ങള്‍ വരാനുള്ള സാധ്യതയും കുറവായിരിക്കും. ഇന്‍സുലിന്‍ ഹോര്‍മോണിന്റെ അളവ് ശരീരത്തില്‍ കുറയുന്നതോടെ പാന്‍ക്രിയാസ് ഗ്രന്ഥിക്കു വേണ്ട വിശ്രമം ലഭിക്കുന്നു, ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഭാവിയില്‍ പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതില്‍ ഇവ ഏറെ പങ്ക് വഹിക്കുന്നു. നോമ്പ് അനുഷ്ടിക്കുന്ന സമയത്ത് ദഹനേന്ദ്രീയ അവയവങ്ങള്‍ക്കും വിശ്രമം ലഭിക്കുന്നു. ദഹനേന്ദ്രീയങ്ങളിലെ ഡെത്ത് സെല്ലുകളെ നശിപ്പിച്ച് പുതിയ കോശങ്ങള്‍ വളരാനുള്ള സമയവും നോമ്പിലൂടെ ലഭിക്കുന്നു. ആന്തരീക ദഹന വ്യവസ്ഥയില്‍ ഉണ്ടാകാനുള്ള രോഗങ്ങളെ ചെറുക്കാനും ആഹാര വര്‍ജനം സഹായിക്കുന്നു.

ഉപവാസം ഇരിക്കുന്ന സമയങ്ങളില്‍ ശരീരത്തില്‍ ഇന്‍ഡോര്‍ഫിനുകള്‍ എന്ന തരം ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ ഹോര്‍മോണ്‍ ശരീരത്തിനും മനസിനും പോസിറ്റിവിറ്റി പ്രദാനം ചെയ്യുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നു. ഹോര്‍മോണിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നത് അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ പോലുള്ള മറവി രോഗങ്ങള്‍, വിഷാദം എന്നിവ വരാനുള്ള സാധ്യത ഇല്ലാതാക്കുന്നു.

ശാരീരികമായി നോമ്പ് നിരവധി ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതിനൊപ്പം തന്നെ മാനസികമായ ആരോഗ്യത്തിലും ഉപവാസം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മാനസികമായ പരിശീലനത്തിന്റെ കാലഘട്ടം കൂടിയാണ് റമദാന്‍ വ്രതം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ആത്മ നിയന്ത്രണത്തിലൂടെ ശാരീരിക ബുദ്ധിമുട്ടുകളെ മറികടക്കാനുള്ള പരിശീലനം ഇതിലൂടെ ലഭിക്കുന്നു. വിശപ്പിന്റെ മഹത്വം മനസിലാക്കാനും സഹജീവികളോട് ഉള്ള സഹവര്‍ത്തിത്തം ഊട്ടിയുറപ്പിക്കാനും മനസിനെ അത്തരം ചിന്തകളിലേക്ക് പാകപ്പെടുത്തിയെടുക്കാനും റമദാന്‍ മാസം ഓരോ മനുഷ്യനേയും പ്രാപ്തരാക്കുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.