spot_img

ഇടയ്ക്കിടെ തല മസ്സാജ് ചെയ്യൂ.. മുടി കൊഴിച്ചില്‍ കുറക്കാം

മുടി പൊഴിച്ചിലും കഷണ്ടിയും താരനുമെല്ലാം ഇന്ന് നിരവധിയാളുകളിൽ കണ്ടുവരുന്നതാണ്. പലതരം ചികിത്സകളും നടത്തി നോക്കി പരാജയപ്പെടുന്നവർ പുതിയ പരീക്ഷണങ്ങളിൽ ഏർപ്പെടാറുണ്ട്. നാട്ടു മരുന്നുകൾ, ചികിത്സകൾ എന്നിവ തേടി പോകുന്നവരും ധാരാളമാണ്. മുടി കൊഴിച്ചിൽ മാറാൻ തലയോട്ടി മസാജ് ചെയ്യുന്നത് ശരിയാണോ എന്നത് പലരുടെയും സംശയമാണ്. പ്രത്യേകിച്ചും യുവതലമുറയുടെ. ആയുർവേദത്തിൽ ശിരോഭഗ്യ അഥവാ തലയോട്ടി മസാജ് ചെയ്യുന്നതിനെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇടയ്ക്കിടെയുള്ള ഇത്തരം മസാജിങ് നല്ലതെന്നാണ് പൊതുവെയുള്ള അഭിപ്രായം.

എന്നാൽ എല്ലാത്തരം മുടികൊഴിച്ചിലും മസാജിങ്ങിലൂടെ പരിഹാരം കാണാൻ സാധിച്ചെന്ന് വരില്ല. അതിനാൽ മുടികൊഴിച്ചിലുള്ളവർ എന്തുകൊണ്ടാണ് മുടി പൊഴിയുന്നതെന്ന് കണ്ടെത്തണം. ഒരു വിദഗ്ധ ഡെർമറ്റോളജിസ്റ്റിന്റെ സഹായം ഇതിനായി തേടാവുന്നതാണ്. ഹോർമോണുകളിലുണ്ടാകുന്ന വ്യതിയാനങ്ങൾ, പോഷകങ്ങളുടെ കുറവ്, ജീവിതശൈലി, ടെൻഷൻ, താരൻ എന്നിവകൊണ്ടെല്ലാം മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. അതിനാൽ മുടികൊഴിച്ചിലിന് പിന്നിലുള്ള കാരണം ആദ്യം കണ്ടെത്തി അതിന് ആവശ്യമായ ചികിത്സ തേടുകയാണ് വേണ്ടത്. ഇവയ്‌ക്കൊപ്പം തന്നെ തലയോട്ടിൽ ഇടയ്ക്കിടെ നന്നായി മസാജ് ചെയ്യുന്നതും മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഉത്തമമാണ്.

ടെൻഷനും സ്‌ട്രെസുമെല്ലാം നിറഞ്ഞ തലയിൽ ഹെഡ് മസാജ് ചെയ്യുമ്പോൾ മനസിനും ശരീരത്തിനും നല്ല വിശ്രമവും ആശ്വാസവും ലഭിക്കുന്നു. വിരലുകൾ ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുമ്പോൾ തലയോട്ടിയിലെ രക്തയോട്ടം കൂടും. മുടിയുടെ വേരുകൾ ബലമുള്ളതാകാനും ഇത്തരം മസാജുകൾ സഹായിക്കുന്നു. മുടി പൊട്ടാതിരിക്കാനും കരുത്തോടെ വളരാനും ഹൈഡ് മസാജ് ചെയ്യുന്നത് ഉത്തമമാണ്. തലയോട്ടിയിലേക്ക് വേണ്ട രീതിയിൽ രക്തം എത്താത്ത സാഹചര്യങ്ങളിൽ ശക്തമായ മുടിപൊഴിച്ചിൽ ഉണ്ടാകാറുണ്ട്. ഇതിനുള്ള പരിഹാരം മസാജിങ് തന്നെയാണ്. കുറച്ച് എണ്ണ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്ന ശീലം പണ്ട് കാലത്ത് മലയാളികൾക്കുണ്ടായിരുന്നു. ഹെഡ് മസാജ് ചെയ്യുന്നതിലൂടെ 3 മാസം കൊണ്ട് മുടിപൊഴിച്ചിൽ നിൽക്കുകയും പുതിയ മുടികൾ വളരുകയും ചെയ്യും. 

ഒലിവ് ഓയിൽ, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കുന്നതിനൊപ്പം മുടിയ്ക്ക് കരുത്തും ആരോഗ്യവും നൽകുന്നു

ഒലിവ് ഓയിൽ, വെളിച്ചെണ്ണ എന്നിവ റോസ്‌മേരിയുമായി ചേർത്ത് തലയിൽ പുരട്ടി നന്നായി മസാജ് ചെയ്യുന്നത് മുടിപൊഴിച്ചിൽ കുറയ്ക്കും

എസൻഷ്യൽ ഓയിലുകളായി റോസ് മേരി, ലാവണ്ടർ, സീഡാർവുഡ്,തൈം എന്നിവ കൊണ്ടുള്ള ഹെഡ് മസാജ് മുടിക്ക് ഗുണകരമാണ്

ഹെഡ് മസാജ് ഓയിലുകൾക്കൊപ്പം കറുവാപ്പട്ട ചേർക്കുന്നത ഉത്തമമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിയോക്‌സിഡന്റുകൾ മുടിയുടെ ആരോഗ്യം സംരക്ഷിക്കും

മുട്ടയുടെ വെള്ള, അവകാഡോ, ബട്ടർ എന്നിവ ഉപയോഗിച്ച് ഹെഡ് മസാജ് ചെയ്യുന്നത് മുടികൊഴിച്ചിലിന് പരിഹാരമാണ്.

അമിതമായ മുടികൊഴിച്ചിൽ ഉള്ളവർ ഹെഡ് മസാജ് ചെയ്യുന്നതിനൊപ്പം ആയുർവേദ ടോണിക്കുകൾ മരുന്നുകൾ എന്നിവയും ശീലമാക്കുക. ഇതിലൂടെ മുടിപൊഴിച്ചിൽ മാറുകയും സമദ്ധമായി മുടി വളരുകയും ചെയ്യും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.