spot_img

രോഗപ്രതിരോധത്തിന് കൈകള്‍ വൃത്തിയായി സൂക്ഷിക്കാം

ലോകത്താകമാനം അഞ്ചു വയസ്സില്‍ താഴെയുള്ള 18 ലക്ഷം കുട്ടികള്‍ മരിക്കുന്നത് വയറിളക്കവും ന്യുമോണിയയും പിടിപെട്ടാണ്. മൂന്നിലൊരു കുട്ടിയ്ക്ക് ഈ അസുഖം പിടിപെടുന്നത് ശുചീകരണത്തിന്റെ പോരായ്മ കൊണ്ടാണ്. കൈകള്‍ നന്നായി വൃത്തിയാക്കാതെ ഭക്ഷണവും മറ്റും കഴിക്കുന്നതാണ് ഇതിനു കാരണം. സ്വന്തമായി അണുബാധ വരാതിരിക്കാനും നമ്മളിലെ അണുബാധ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും കൈകള്‍ എപ്പോഴും ശുചിയായി സൂക്ഷിക്കണം. ശരിയായ ശുചീകരണത്തിലൂടെ ന്യുമോണിയ, വയറു സംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവയില്‍ നിന്ന് പ്രതിരോധം നേടാന്‍ കഴിയും.

എപ്പോഴൊക്കെ കൈകള്‍ കഴുകണം ?

1. ഭക്ഷണം പാകം ചെയ്യുന്നതിനു മുമ്പും ശേഷവും അതിനിടയിലും
2. രോഗബാധിതരായി കിടക്കുന്ന ആളുകളെ ചികിത്സിക്കുമ്പോള്‍ – ചികിത്സിക്കുന്നതിനു മുമ്പും ശേഷവും. ആ അണുക്കള്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം.

അസുഖബാധിതനായ ഒരാള്‍ ചുമയ്ക്കുമ്പോള്‍ അയാളിലെ അണുക്കള്‍ ചുറ്റിലുമുള്ള വസ്തുക്കളില്‍ പറ്റാനിടയുണ്ട്. ആ വസ്തുക്കളിലേതിലെങ്കിലും കൈകള്‍ കൊണ്ട് സ്പര്‍ശിച്ച് നമ്മുടെ ശരീരഭാഗങ്ങളില്‍ തൊട്ടാല്‍ ആ അണുക്കള്‍ നമ്മളെ ബാധിക്കാനും രോഗം പിടിപെടാനും സാധ്യതയുണ്ട്. എന്നാല്‍ കൈകള്‍ നന്നായി വൃത്തിയാക്കുന്നതിലൂടെ ഈ രോഗസാധ്യതകള്‍ നമുക്ക് തടയാനാകുന്നു.

ടോയ്ലറ്റില്‍ പോയതിനു ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. നിലവിലെ കണക്കുകള്‍ പ്രകാരം 19 ശതമാനം ആളുകള്‍ മാത്രമാണ് ലോകത്ത് ടോയ്ലറ്റില്‍ പോയതിനു ശേഷം കൈകള്‍ വൃത്തിയാക്കുന്നത്. വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നവര്‍ അവയെ സ്പര്‍ശിച്ചതിനു ശേഷവും കന്നുകാലികളെ വളര്‍ത്തുന്നവര്‍ അവയെ പരിപാലിച്ചതിനു ശേഷവും അവയുടെ വിസര്‍ജ്യങ്ങള്‍ കൈകാര്യം ചെയ്തതിനു ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.

എങ്ങനെ കഴുകണം ?


ഒഴുകുന്ന വെള്ളത്തില്‍ വേണം എപ്പോഴും കൈകള്‍ വൃത്തിയാക്കാന്‍. സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിക്കാം. വസ്ത്രം തോളറ്റം വരെ ഉയര്‍ത്തിയ ശേഷം കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക. പിന്നീട് കൈകളുടെ ഉള്‍വശം നന്നായി കൂട്ടിത്തിരുമ്മിയും ഇരു കൈകളിലെയും വിരലുകള്‍ പരസ്പരം കോര്‍ത്തും നന്നായി കഴുകുക. കൈകളുടെ പുറംവശവും ഉള്‍ഭാഗവും വിരലുകളുപയോഗിച്ച് നന്നായി ഉരച്ചു കഴുകണം. ഓരോ കൈയിലെയും തള്ളവിരല്‍ മറ്റേ കൈയുടെ ഉള്ളില്‍വെച്ച് സോപ്പിട്ട് നന്നായി പതപ്പിച്ചു കഴുകുക. ഒരു കൈയുടെ ഉള്‍വശം മറ്റേ കൈ ഉപയോഗിച്ച് മുകളിലോട്ടും താഴോട്ടും ഉരച്ചു കഴുകുക. ആശുപത്രിയില്‍ രോഗിയെ സന്ദര്‍ശിച്ച് വീട്ടില്‍ മടങ്ങിയെത്തിയതിനു ശേഷം ഇതുപോലെ കൈകള്‍ കഴുകണം. കൈമുട്ടുകള്‍ക്കു താഴെ വരെ വൃത്തിയായി ഉരച്ചു കഴുകണം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.