spot_img

മുടി കൊഴിച്ചില്‍: കാരണങ്ങളും പ്രതിവിധിയും

80-90 ശതമാനം ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചില്‍. ദിവസവും മുടികൊഴിച്ചിലിനെ തുടര്‍ന്ന് ആശുപത്രികളിലും ഹെയര്‍ കെയര്‍ സെന്ററുകളിലും കയറി ഇറങ്ങുന്നവരുടെ എണ്ണം കുറവല്ല.

എന്താണ് മുടികൊഴിച്ചില്‍
സാധാരണഗതിയില്‍ ഒരു ദിവസം 70 മുതല്‍ 100 വരെ മുടികള്‍ കൊഴിഞ്ഞ് പോകാന്‍ സാധ്യതയുണ്ട്. അത് സര്‍വ്വ സാധാരണമാണ്. എന്നാല്‍ നൂറിന് മുകളില്‍ മുടികള്‍ കൊഴിയുമ്പോള്‍ അതിനെ മുടികൊഴിച്ചില്‍ എന്ന് പറയാം. ചിലര്‍ക്ക് 20-30 മുടി കൊഴിയുമ്പോഴേ ടെന്‍ഷനായി തുടങ്ങും. അതിന്റെ ആവശ്യമില്ല. നമ്മുടെ തലയിലെ ഒരു മുടി കൊഴിയുമ്പോള്‍ അതിന് പകരമായി ആ ഭാഗത്ത് തന്നെ മറ്റൊരു മുടി വളര്‍ന്ന് വരികയാണ് പതിവ്.

മുടികൊഴിച്ചിന്റെ കാരണങ്ങള്‍
സ്ട്രെസ്, സ്ട്രെയ്ന്‍, ടെന്‍ഷന്‍ എന്നിവയാണ് പ്രധാനമായും മുടി കൊഴിച്ചിലിന്റെ കാരണങ്ങള്‍. ഇന്നത്തെ തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും എല്ലാം ഒരുപോലെ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണ്. ജോലി, സ്‌കൂള്‍, വീട്ടിലെ കാര്യങ്ങള്‍ എന്ന് തുടങ്ങി പലതും ആലോചിച്ച് ടെന്‍ഷനടിക്കുന്നു. ഇത് മുടി കൊഴിച്ചിലിന് കാരണമാകുന്നു. തൈറോയ്ഡ് മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ് മുടി കൊഴിച്ചിലിന്റെ മറ്റൊരു പ്രധാന കാരണം. ഹൈപ്പോ തൈറോയിഡിസം, ഹൈപ്പര്‍ തൈറോയിഡിസം എന്നിങ്ങനെ രണ്ട് തരത്തില്‍ തൈറോയിഡുകള്‍ ഉണ്ടാകാം. പിസിഒഡി സ്ത്രീകളിലുണ്ടാകുന്ന ആര്‍ത്തവ പ്രശ്നങ്ങള്‍ കാരണവും മുടി കൊഴിയാം.

ജോലിയ്ക്ക് പോകാനുള്ള സൗകര്യവുമെല്ലാം പരിഗണിച്ച് ഇന്ന് പലയാളുകളും നഗരങ്ങളിലാണ് താമസിക്കുന്നത്. ക്ലോറിന്‍ കലര്‍ന്ന വെള്ളമാണ് നഗരങ്ങളില്‍ ലഭിക്കുക. ഇതും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. തലയിലെ താരന്റെ ശല്യവും മുടികൊഴിച്ചില്‍ രൂക്ഷമാക്കാറുണ്ട്. ക്യത്യമായ ചികിത്സ വേണ്ട സമയത്ത് സ്വീകരിച്ചില്ലെങ്കില്‍ താരന്‍ മുടിയെയും തലയോട്ടിലേയും ദോഷകരമായി ബാധിക്കും. ഹെയര്‍ സ്‌റ്റൈലിങ്, സ്ട്രെയ്റ്റനിങ്, ഹെയര്‍ ജെല്‍, ക്രീം എന്നിവ ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലിനൊപ്പം മുടിയുടെ ആരോഗ്യവും നഷ്ടപ്പെടുത്തുന്നു. സ്ട്രെയ്റ്റനിങും മറ്റും ചെയ്യുന്ന മുടികള്‍ പെട്ടെന്ന് നരയ്ക്കാന്‍ കാരണമാകുന്നു. ചെറിയ പ്രായത്തിലെ മുടി നരയ്ക്കുന്നതിന്റെ കാരണം തേടി അധികം അലയേണ്ട.

ആയുര്‍വ്വേദ ചികിത്സകള്‍
ആയുര്‍വേദത്തില്‍ ഹെയര്‍ പാക്കുകള്‍ മുടികൊഴിച്ചിലിന് വളരെ ഫലപ്രദമാണ്. 5 ആയുര്‍വേദ ഔഷധങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്ന പാക്കാണിത്. ഒരു ആയുര്‍വ്വേദ ഡോക്ടറിനെ സമീപിച്ച ശേഷം, അവരുടെ നിര്‍ദ്ദേശാനുസരണം ഹെയര്‍ പാക്ക് തയ്യാറാക്കി ഉപയോഗിക്കണം. മുടിയുടെ വളര്‍ച്ചയ്ക്ക് വളരെ ഉത്തമമാണിത്. മെഡിക്കേറ്റഡ് ഹെന്ന ഔഷധങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്നതാണ്. താരന്‍ പോകാന്‍ ഇത് വളരെ നല്ലതാണ്. ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റും മുടി കൊഴിച്ചിന് പരിഹാരമാണ്. ഒരു മസാജിങ് ചികിത്സയാണിത്. ആയുര്‍വേദ ആശുപത്രികളില്‍ മെഡിക്കേറ്റഡ് എണ്ണകള്‍ ഉപയോഗിച്ച് താരന്‍ പോകാനായി നടത്തുന്ന ചികിത്സയാണിത്.

വീട്ടില്‍ നിന്ന് ചെയ്യാവുന്നവ
കറ്റാര്‍വാഴയുടെ നീര് തലയില്‍ പുരട്ടി കഴുകി കളയുന്നത് മുടി കൊഴിച്ചില്‍ നില്‍ക്കാനും സമ്യദ്ധമായി മുടി വളരാനും സഹായിക്കും. ചെമ്പരത്തി താളി പണ്ട് മുതലേ ഉപയോഗിച്ച് വരുന്നതാണ്. ഇത് ഷാമ്പുവായി ഉപയോഗിക്കുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും തലയോട്ടിയിലെ അഴുക്കുകള്‍ കളയുന്നതിനും ഉത്തമമാണ്. തുളസി നീര് തലയില്‍ തേക്കുന്നത് പുതിയ മുടി വളരാന്‍ സഹായകരമാണ്. നെല്ലിക്കാ നീര് തലയില്‍ തേച്ചതിന് ശേഷം കഴുകി കളയുന്നത് മുടി വളര്‍ച്ചയ്ക്ക് സഹായകരമാണ്. മാര്‍ക്കറ്റില്‍ പല തരത്തിലുള്ള ഹെയര്‍ ഓയിലുകള്‍ സജീവമാണ്. ചിലയാളുകള്‍ക്ക് അവ ഗുണം ചെയ്യുമെങ്കില്‍ മറ്റു ചിലര്‍ക്ക് വിപരീത ഫലം സമ്മാനിച്ചേക്കാം. അതിനാല്‍ മുടികൊഴിച്ചില്‍ അനുഭവപ്പെടുന്നവര്‍ വിദഗ്ധനായ ഒരു ഡോക്ടറിന്റെ സഹായം തേടുക. കാരണം കണ്ടെത്തി മുടികൊഴിച്ചില്‍ ചികിത്സിക്കുകയാണ് ഏറ്റവും ഉത്തമം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here