spot_img

മുടി കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സുന്ദരമായി വിടർന്നു കിടക്കുന്ന ആരോഗ്യമുള്ള മുടിയ്ക്കായി ആയിരങ്ങളും പതിനായിരങ്ങളും ചിലവാക്കാൻ യാതൊരു മടിയുമില്ലാത്തവരുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് തന്നെ നമ്മുടെ മുടിയുടെ സംരക്ഷണ ചുമതല ഭംഗിയായി നിർവഹിക്കാം. മുടി കഴുകുമ്പോൽ ധാരാളം മുടി പൊഴിഞ്ഞ് പോകുന്നതായി പരാതിപ്പെടുന്നവർ നിരവധിയാണ്. മുടി കഴുകുമ്പോൾ ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ മുടി പൊഴിച്ചിൽ ഒഴിവാക്കി ആരോഗ്യമുള്ള മുടി സ്വന്തമാക്കാം. 

മുടിയിലെ ജഡ മാറ്റുക

കുളിയ്ക്കുന്നതിന് മുൻപ് മുടിയിലെ ജഡയും കെട്ടുപിണഞ്ഞ ഭാഗങ്ങളും നേരയാക്കുക. നല്ല വ്യത്തിയുള്ള പല്ലകന്ന ചീപ്പുകളാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. മുടിയുടെ വേര് മുതൽ അറ്റം വരെ നന്നായി ചീകി കെട്ടുപിണഞ്ഞ ഭാഗങ്ങളെല്ലാം നേരെയാക്കുക. തല കഴുകിയതിന് ശേഷം മുടി കെട്ടുപിണയാതിരിക്കാൻ ഇത് സഹായിക്കും. കുളിച്ചതിന് ശേഷം ഈറനോടെ മുടി ചീകാതിരിക്കാനും ശ്രദ്ധിക്കണം. 

തല നനയ്ക്കുന്നതിന് മുൻപ് എണ്ണ തേക്കുക

വെളിച്ചെണ്ണ, ഒലിവ് ഓയിൽ തുടങ്ങി മുടിയുടെ വളർച്ചയ്ക്ക് സഹായകരമായ ഓയിലുകൾ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നത് നല്ലതാണ്. കുളിയ്ക്കുന്നതിന് മുൻപ് തലയിൽ എണ്ണ തേച്ച് പുരട്ടുന്നത് മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനൊപ്പം റിലാക്‌സേഷനും നൽകുന്നു. എണ്ണ തേച്ച് കുളിയ്ക്കുന്നതവർക്ക് കണ്ടീഷണർ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. 

പച്ചവെള്ളത്തിൽ തല കഴുകുക

ചുടുവെള്ളം ഉപയോഗിക്കാതെ സാധാരണ പച്ചവെള്ളത്തിൽ തന്നെ മുടി കഴുകുന്നതാണ് ഏറ്റവും മെച്ചം. ഇന്ന് പലതരത്തിലുള്ള ഷാംമ്പൂ കണ്ടീഷണർ എന്നിവയൊക്കെ ലഭ്യമാണെങ്കിലും മുടിയുടെ ആരോഗ്യത്തിന് പച്ചവെള്ളം തന്നെയാണ് ഉത്തമം. എണ്ണമയമോ, അഴുക്കോ മുടിയിൽ ഉണ്ടെങ്കിൽ അതിനും നല്ലത് സാധാരണ വെള്ളം തന്നെയാണ്. ക്ലോറിൻ കലർന്ന വെള്ളം, മാലിന്യങ്ങൾ അടിഞ്ഞത്, കട്ടികൂടിയ വെള്ളം എന്നിവ മുടി കഴുകാൻ ഉപയോഗിക്കാതിരിക്കുക. 

ഷാമ്പൂ ഉപയോഗിക്കുമ്പോൾ

ഷാമ്പൂവും കണ്ടീഷണറും ഇല്ലാതെ ഇന്ന് മുടി കഴുകുന്നവർ ഉണ്ടാവുകയേയില്ല. എങ്കിലും ഷാമ്പൂ ചെയ്യുമ്പോൾ മുടി പൊട്ടുന്നതായും പൊഴിയുന്നതായും കണ്ടു വരാറുണ്ട്. ക്യത്യമായ രീതിയിൽ ഉപയോഗിക്കാത്തതിനാൽ വരുന്ന പ്രശ്‌നങ്ങളാണത്. ഒരു ടീസ് സ്പൂൺ ഷാമ്പൂ എടുത്ത് തലയിൽ നന്നായി മസാജ് ചെയ്യുക. തലയോട്ടിലെ ചൊറിഞ്ഞോ, മാന്തിയോ മുടി പൊട്ടിക്കരുത്. വളരെ സാവധാനത്തിൽ നന്നായി മസാജ് ചെയ്യുക. മുടിയുടെ അറ്റം വരെ ഷാമ്പൂ തേക്കേണ്ട ആവശ്യമില്ല. ഇത് മുടിയുടെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുത്തുകയും വരണ്ടതാക്കുകയും ചെയ്യും. മസാജ് ചെയ്തതിന് ശേഷം സാധാരണവെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഷാമ്പൂവിന് പകരം ആയുർവേദ മരുന്നുകളും  ഉപയോഗിക്കാവുന്നതാണ്.

നന്നായി കഴുകുക

തലയിൽ ഷാമ്പൂ തേച്ചതിന് ശേഷം വെള്ളത്തിൽ നന്നായി മുടി കഴുകുക. ഷാമ്പുവിന്റെ അംശമെല്ലാം പൂർണമായും നീക്കേണ്ടതാണ്. അല്ലാത്തപക്ഷം ഷാമ്പുവിലെ കെമിക്കലുകൾ മുടിയ്ക്ക് വിപരീത ഫലം സമ്മാനിക്കും. അതിന് ശേഷം കണ്ടീഷണർ ഉപയോഗിക്കാം. മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ കണ്ടീഷണറുകൾക്ക് സാധിക്കില്ല. എങ്കിലും ഇവകൊണ്ട് ചില ഗുണങ്ങളും ഉണ്ട്. സൂര്യന്റെ യുവി കിരണങ്ങളിൽ നിന്ന് മുടിയെ സംരക്ഷിക്കുകയും മുടിയുടെ സ്വാഭാവികത നിലനിർത്തുകയും ചെയ്യുന്നു. 

മുടി തുടയ്ക്കുക

മുടി കഴുകി കഴിഞ്ഞാൽ പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടുള്ള തുവർത്തൽ അവസാനിപ്പിക്കുക. മുടിയിലെ വെള്ളം ഒപ്പിയെടുത്ത് മാറ്റുന്നതാണ് ഏറ്റവും നല്ലത്. ടവ്വൽ കൊണ്ട് പരുക്കനായി തുവർത്തുന്നതും, മുറുക്കെ കെട്ടിവെക്കുന്നതും മുടി പൊട്ടി പോകാൻ കാരണമാകും. എല്ലാം വളരെ സാവധാനം മുടിയെ പരിചരിക്കുന്ന രീതിയിൽ ചെയ്യുന്നതാണ് ഉത്തമം..

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.