spot_img

ഹെയർ ട്രാൻസ്പ്ലാന്റ് സിമ്പിൾ ആണ് എന്നാൽ പൗർഫുള്ളും ആണ്

WhatsApp Image 2020-02-04 at 2.49.03 AM.jpeg   Dr. Fibin Thanveer – Senior Consultant Dermatologist.

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടിക്കൊഴിച്ചിൽ. Pattern Hair loss എന്ന് പറയുന്ന ഒരു അവസ്ഥ ആണ് പുരുഷന്മാരിലും സ്ത്രീകളിലും സാധാരണയായിട്ടുള്ളതാണിത്. പുരുഷന്മാരിൽ ഇതിനെ സാധാരണയായിട്ട് നമ്മൾ കഷണ്ടി എന്ന് പറയും.അതായത് ജനിതകമായിട്ടുള്ള മുടിക്കൊഴിച്ചിൽ അല്ലെങ്കിൽ നെറ്റിക്കയറലിനെയാണ് Pattern Hair loss എന്ന് പറയുന്നത്. Hair Transplantation ഇതിന് ഫലപ്രദമായിട്ടുള്ള ഒരു treatment ആണ്.
Hair transplantation എന്ന് വെച്ചാൽ ശരീരത്തിന്റെ ഒരു ഭാഗത്ത് നിന്നും വേരോട് കൂടി മൂടിയെടുത്തിട്ട് വേറെ ഒരു ഭാഗത്ത് വെച്ച് പിടിപ്പിക്കുന്നതിനെയാണ് Hair transplantation എന്ന് പറയുന്നത്.ഒരു surgical technique ആണിത്. സ്ത്രീകളിലും ചെയ്യാറുണ്ടെങ്കിലും പുരുഷ്ന്മാരിലാണ് ഇത് കൂടുതലായിട്ടും ചെയ്യുന്നത്. പുരുഷന്മാരിൽ കഷണ്ടി കയറുന്നതിന്റെ കാരണം ചില ഹോർമോൺസിന്റെ ഫലം കാരണം മുടികൾ ക്രമേണയായിട്ട് ചെറുതായി കട്ടിക്കുറഞ്ഞ് അങ്ങനെയങ്ങനെ രോമകൂപ്ങ്ങളിൽ മുടി ഉണ്ടെങ്കിലും കാണാത്ത രീതിയിൽ ആയിട്ട് വെരും. ഇതിനാണ് miniaturization എന്ന് പറയുന്നത്.എത്ര കഷണ്ടിയുള്ള ആളുകൾക്കും അവരുടെ തലയുടെ ബാക്ക് ഭാഗത്തും ചെവിയുടെ മുകളിലും എപ്പോഴും മുടി ഉണ്ടാകും. ഇതിനാണ് safe zone എന്ന് പറയുന്നത്. ഈ ഭാഗത്തുള്ള മുടികളെ ഈ ഹോർമോൺ effect ചെയ്യാറില്ല. അത് കാരണം അത് ഒരു safe ആയിട്ടുള്ള മുടിയാണ്. കൊഴിഞ്ഞു പോകാത്ത മുടികളായിട്ടാണ് കണക്കാകുന്നത്. ഈ ഭാഗത്ത് നിന്നും മുടിയെടുത്ത് മുന്നോട്ടു വെക്കുന്ന പ്രക്രിയ ആണ് Hair Transplantation.ബാക്കിലുള്ള മുടികളെ ഹോർമോണുകൾ effect ചെയ്യാറില്ല എന്നത് കൊണ്ട് തന്നെ മുന്നോട്ടു വെച്ച് കഴിഞ്ഞാലും അത് അതെ ഒരു പ്രോപ്പർട്ടി കാണിക്കും. അത് കാരണം അത് ഭാവിയിൽ കൊഴിയാറില്ല. ബാക്കിൽ നിന്നും മുടി എടുക്കുന്നത് രണ്ട് രീതികൾ ഉണ്ട്.
1 FUT (Follicular Unit Transplantation)
2.FUE (Follicular Unit Extraction)
ആദ്യത്തെ ടെക്നിക്കിൽ ഒരു ചെറിയ strip മുടി(മുടിയോടു കൂടി തൊലി എടുക്കുക)അതിൽ നിന്നും ഓരോ മുടിയും വേർപ്പെടുത്തി അത് മുന്നിലോട്ട് വെക്കുകയാണ് ചെയ്യുക. രണ്ടാമത്തെ ടെക്നിക്കിൽ ഒരു പേനപോലത്തെ മോട്ടർ ഉപയോഗിച്ച് അല്ലെങ്കിൽ. 8mm size ൽ ഉള്ള പഞ്ച് ഉപയോഗിച്ച് ഒരോരോ മുടിയായിട്ട് വേരോട് കൂടി പിഴ്തെടുക്കുകയും അത് മുന്നിൽ വെക്കുകയും ആണ് ചെയ്യുക. FUE technique ന്റെ ഒരു നേട്ടം എന്തെന്നു വെച്ചാൽ ആ മുടി എടുക്കുന്ന സ്ഥലത്ത് ഓരോ ഭാഗത്തും ഒരു ചെറിയ കല മാത്രമായിരിക്കും ഉണ്ടാവുക.അത് ഒന്നോ രണ്ടോ ദിവസം.കഴിയുമ്പോഴേക്കും അത് ഉണങ്ങുകയും ചെയ്യും. ബാക്കിൽ ഒരു ഭാഗത്തും കലപോലും കാണാത്ത രീതിയിൽ ആണ് ഈ ടെക്നിക്ക് ചെയ്യുന്നത്.FUT ടെക്നിക്ക് ആവട്ടെ ഒരു നീളത്തിലുള്ള ഒരു അടയാളം എപ്പോഴും തലയുടെ ബാക്ക് ഭാഗത്ത് ഉണ്ടാവുകയും ചെയ്യും. Hair transplantation ഓരോ മുടിയെടുത്ത് സമയം എടുത്ത് ചെയ്യുന്ന ശസ്ത്രക്രിയയാണ്.സാധാരണ ലോക്കൽ അനസ്തേഷ്യ കൊടുത്താണ് ചെയ്യുന്നത്.ആ ഭാഗം മരവിപ്പിച്ചാണ് ഓരോ മുടിയും എടുക്കുന്നത്. ഓരോന്ന് എടുത്തു ഓരോന്ന് വെക്കുന്നത് കാരണം 6 മുതൽ 8 മണിക്കൂർ വരെ ഈയൊരു ശസ്ത്രക്രിയ ക്ക് വേണ്ടി വരും. ലളിത മായിട്ടുള്ള ടെക്നിക്കാണിത്.ഈ രീതിയിൽ ചെയ്തു കഴിഞ്ഞാൽ കൂടുതൽ വിശ്രമം ത്തിന്റെ ആവശ്യം ഒന്നും വരാരില്ല.ആദ്യത്തെ ഒന്ന് രണ്ടാഴ്ച്ച മുടി ചീകുന്ന കാര്യത്തിലും നമ്മൾ ശ്രദ്ധ ചെലുത്തേണ്ടി വരും.വെച്ചു പിടിപ്പി ച്ച മുടി ഏകദേശം 6-8 മാസത്തിന്റെ ഉള്ളിൽ തന്നെ വളർന്നു ഒരു സാധാരണ Hair ആയിട്ട് മാറും. ഈ പ്രക്രിയ കഷണ്ടിക്ക് ശാശ്വതമായിട്ടുള്ള പരിഹാരമായിട്ട് കണക്കാക്കാം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.