spot_img

മുടി വളരുന്നില്ലേ.. ഇതാകാം കാരണങ്ങൾ

നീണ്ട് ഇടതുർന്ന മുടി അസൂയയോടെ മാത്രം നോക്കുന്നവരാണ് പലരും. അതിനാൽ തന്നെ നീളവും ഉള്ളും ഉള്ള മുടി എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാൽ പലർക്കും സ്വപ്‌നമായി തന്നെ നിലനിൽക്കുന്നു എന്നതാണ് വാസ്തവം. പലകാരണങ്ങൾക്കൊണ്ടും മുടിയുടെ വളർച്ച നിൽക്കാം. വളർച്ച നിൽക്കുന്നതിനൊപ്പം മുടി പൊഴിച്ചിൽ കൂടിയുണ്ടാകുന്നതാണ് പലരേയും ഇന്ന് അലട്ടുന്ന പ്രധാന പ്രശ്‌നം. എന്തുകൊണ്ടാണ് മുടി പൊഴിയുന്നത്.. ഓരോരുത്തർക്കും ഓരോ കാരണങ്ങൾക്കൊണ്ടാണ് മുടി പൊഴിച്ചിൽ ഉണ്ടാകുന്നത്. അവ എന്തെല്ലാമെന്ന് പരിശോധിക്കാം..

ജനിതക കാരണങ്ങൾ

പാരമ്പര്യമായി നന്നായി മുടി വളരുന്ന കുടുംബങ്ങളിൽ നിന്നുളളവർക്ക് യാതൊന്നും ചെയ്യാതെ തന്നെ മുടി സമ്യദ്ധമായി വളരും. ജനിതക ഘടന മൂലമാണിത്. അതുപോലെ തന്നെ അധികം മുടി വളരാത്ത കുടുംബത്തിലുള്ള പിൻതലമുറക്കാർക്ക് മുടിയുടെ വളർച്ച കുറവായിരിക്കും. അതിനാൽ മുടി വളർച്ചയെ കുറിച്ച് ആധിയെടുക്കുന്നതിന് മുൻപ് കുടുംബത്തിലുള്ളവരുടെ മുടിയുടെ നീളം കൂടിയൊന്ന് നോക്കിവെക്കുക

പ്രായം

പ്രായം കൂടുന്നതിനനുസരിച്ച് പുരുഷന്മാരിലും സ്ത്രീകളിലും മുടിയുടെ അവസ്ഥ മാറികൊണ്ടിരിക്കും. മുടിയുടെ വളർച്ച കുറയുന്നതിനൊപ്പം തന്നെ പുതിയ മുടി വളർച്ച നിൽക്കുന്നതും പ്രായാധിക്യം മൂലമാണ്. കറുപ്പ് നിറം മാറി മുടി നരയ്ക്കുകയും മുടിയുടെ ഉളളുകുറയുകയും ചെയ്യും. 

കഷണ്ടി

കഷണ്ടിയുടെ ഇരകൾ എപ്പോഴും പുരുഷൻമാരാണ്. പ്രതിരോധ ശേഷി മുടിയുടെ വളർച്ചയെ ബാധിക്കുന്നതാണ് കഷണ്ടിക്ക് കാരണമാകുന്നത്. പാരമ്പര്യമായി കഷണ്ടി കണ്ടുവരാറുണ്ട്. ചില രോഗങ്ങൾ മൂലവും കഷണ്ടി ഉണ്ടായേക്കാം. ഡൗൺ സിൻഡ്രോം, പെർനിഷ്യസ് അനീമിയ, കടുത്ത പനി എന്നിവ മൂലം ശക്തമായ മുടിപൊഴിച്ചിലും കഷണ്ടിയും ഉണ്ടാകാറുണ്ട്. കഷണ്ടി വരുന്നത് തടയാൻ ഇക്കാലത്ത് പല മാർഗങ്ങളും ചികിത്സാ രീതികളും ഉണ്ട്. 

ശാരീരിക മാനസിക സമ്മർദങ്ങൾ

ശാരീരികമായും മാനസികമായും അനുഭവിക്കുന്ന സ്‌ട്രെസ്, സെൻഷൻ, മനോവിഷമങ്ങൾ എന്നിവ ആരോഗ്യത്തെ ബാധിക്കുന്നതിനൊപ്പം തന്നെ കടുത്ത മുടിപൊഴിച്ചിലിനും കാരണമാകാറുണ്ട്. ശസ്ത്രക്രീയയ്ക്ക് ശേഷം, ട്രോമ, പെട്ടെന്ന് ശരീരഭാരം കുറയുക, ഇൻഫെക്ഷൻ, കടുത്ത പനി എന്നിവയെല്ലാം ശക്തമായ മുടിപൊഴിച്ചിലിന് കാരണമായേക്കാം.

ഹോർമോൺ വ്യതിയാനം

പെട്ടെന്ന് ശരീരത്തിലെ ഹോർമോണുകളിലുണ്ടാകുന്ന വ്യത്യാസങ്ങൾ, പ്രത്യേകിച്ച് ഗർഭിണിയായിരിക്കുമ്പോൾ, അല്ലെങ്കിൽ ആർത്തവ വിരാമം എന്നീ സമയങ്ങളിൽ മുടി പൊഴിച്ചിൽ ശക്തമാകാനുള്ള സാധ്യത ഏറെയാണ്. ആറുമാസം മുതൽ 24 മാസം വരെ ഇത്തരം മുടിപൊഴിച്ചിൽ നീണ്ടുനിന്നേക്കാം. പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം പോലുള്ള അവസ്ഥകളിലും മുടിപൊഴിച്ചിൽ ഉണ്ടാകാറുണ്ട്. 

പോഷകക്കുറവ്

ശരീരത്തിന് പോഷകങ്ങൾ എത്രത്തോളം ആവശ്യമാണോ അതേപോലെ തന്നെ മുടിയുടെ വളർച്ചയ്ക്കും പോഷകം ആവശ്യമാണ്. ക്യത്യമായ അളവിൽ മുടിയ്ക്ക് പോഷണം ലഭിച്ചില്ലെങ്കിൽ നന്നായി മുടി പൊഴിയും. ഇരുമ്പ്, പ്രോട്ടീൻ, സിങ്ക്, ബിയോട്ടിൻ എന്നിവ മുടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്. ഇവ ആഹാരത്തിലൂടെയാണ് പ്രധാനമായും ശരീരത്തിന് ലഭിക്കുക. 

തലയോട്ടിയിലെ പ്രശ്‌നങ്ങൾ

തലയോട്ടിയിലുണ്ടാകുന്ന ഇൻഫെക്ഷനുകൾ, താരൻ, ചുവന്ന തടിപ്പ്, അമിത എണ്ണമയം എന്നിവ മുടികൊഴിച്ചിലിന് കാരണമായേക്കാം. മുടിയും തലയോട്ടിയും വ്യത്തിയായി സൂക്ഷിക്കുകയാണ് വേണ്ടത്. ഗുണമേൻമയുള്ള ഷാമ്പൂ, കണ്ടീഷണർ എന്നിവ ഉപയോഗിക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.