spot_img

ആട്ടിന്‍ പാല്‍ വയറിലെ അണുബാധകളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുമെന്ന് പഠനം

കുഞ്ഞുങ്ങള്‍ക്ക് ആട്ടിന്‍ പാല്‍ നല്‍കാമോ. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ആട്ടിന്‍ പാലാണോ പശുവിന്‍ പാലാണോ ഏറ്റവും മികച്ചത്. മിക്ക അമ്മമാര്‍ക്കും ഇതിനെ കുറിച്ച് സംശയമുണ്ടാകും. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ് ആട്ടിന്‍ പാല്‍. പ്രീബയോട്ടിക് ഗുണങ്ങളും അണുബാധകളെ പ്രതിരോധിക്കാനുള്ള കഴിവും ആട്ടിന്‍ പാലിനുണ്ട്. ഇത് വയറിലെ എല്ലാത്തരം അണുബാധകളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുമെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കാനും ഉപദ്രവകാരികളായ ബാക്ടീരിയകളില്‍നിന്നു സംരക്ഷണമേകാനും ഒലിഗോസാക്കറൈഡ്‌സ് എന്ന പ്രീബയോട്ടിക്കിന് കഴിയുമെന്നും പഠനത്തില്‍ പറയുന്നു. 14 ഇനം പ്രീബയോട്ടിക് ഒലിഗോ സാക്കറൈഡുകള്‍ ആട്ടിന്‍ പാലില്‍ ഉണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞു. ഇവയില്‍ അഞ്ചെണ്ണം മനുഷ്യന്റെ മുലപ്പാലിലും ഉണ്ടെന്നും കണ്ടെത്താനായതായി RMIT’s School of Scienceലെ പ്രൊഫസര്‍. ഹര്‍ഷാണ്‍ ഗില്‍ പറയുന്നു.

ആട്ടിന്‍ പാല്‍ ഉദരത്തിലെ നല്ല ബാക്ടീരിയകളെ നിലനിര്‍ത്തി അണുബാധകളില്‍ നിന്നു സംരക്ഷണമേകുന്നു. ആറു മാസം വരെ പ്രായമുള്ളതും ആറുമാസം മുതല്‍ ഒരു വയസ്സു വരെ പ്രായമുള്ളതുമായ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ആട്ടിന്‍ പാല്‍ ഫോര്‍മുലകളില്‍ കാണപ്പെടുന്ന ഒലിഗോസാക്കറൈഡുകളുടെ സാന്നിധ്യവും അവയുടെ പ്രീബയോട്ടിക്, ആന്റി ഇന്‍ഫക്ഷന്‍ ഗുണങ്ങളും ഗവേഷകര്‍ പരിശോധിക്കുകയും ചെയ്തു.

പശുവിന്‍ പാലാണ് മുലപ്പാലിനു പകരം കൂടുതലാളുകളും കുഞ്ഞുങ്ങള്‍ക്കു നല്‍കുന്നത്. എന്നാല്‍ മനുഷ്യന്റെ മുലപ്പാലിനോടു സാമ്യമുള്ളത് ആട്ടിന്‍ പാലിനാണ്. നല്ല ബാക്ടീരിയ ആയ bifido bacteria യുടെ വളര്‍ച്ചയ്ക്കും ഉപദ്രവകാരിയും രോഗകാരിയുമായ ഇകോളിയെ തടയാനും ആട്ടിന്‍പാല്‍ സഹായിക്കുന്നുണ്ടെന്നും ഗില്‍ പറയുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.