spot_img

അമിതഭാരവും പൊണ്ണത്തടിയും നിയന്ത്രിക്കാന്‍ പഴങ്ങള്‍

പ്രക്യതിയിൽ നിന്ന് ലഭിക്കുന്ന പോഷകങ്ങളുടെ കലവറയാണ് പഴങ്ങൾ. അമിതഭാരം തലവേദനയായി കാണുന്നവർ പലപ്പോഴും പഴങ്ങളെ അവഗണിക്കാറാണ് പതിവ്. വ്യായാമവും കഠിനമായ ഡയറ്റിങ്ങുമെല്ലാമാണ് പലരും നിർദേശിക്കുന്നത്. എന്നാൽ പഴങ്ങളുടെ വില പലപ്പോഴും അറിയാതെ പോകുന്നു. പഴങ്ങൾ അമിതഭാരവും പൊണ്ണത്തടിയും നിയന്ത്രിക്കാൻ സഹായിക്കുന്നതാണെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എതൊക്കെ തരം പഴങ്ങളാണ് തിരഞ്ഞെടുക്കേണ്ടത് എന്ന കാര്യത്തിലും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

ശരീരഭാരം നിയന്ത്രിക്കാൻ ഏതെല്ലാം പഴങ്ങൾ

എല്ലാത്തരം പഴങ്ങളും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് കരുതി വാങ്ങിക്കഴിക്കരുത്. അത് വിപരീത ഫലം സമ്മാനിച്ചേക്കാം.ഫൈബർ സമ്പുഷ്ടമായ പഴങ്ങൾ എല്ലായ്‌പ്പോഴും തിരഞ്ഞെടുക്കാൻ ശ്രമിക്കുക. ഇത് ശരീരഭാരം നിയന്ത്രിക്കാൻ വളരെയേറെ സഹായിക്കും. അവക്കാഡോ ഫൈബർ ഏറെയുള്ളതാണ്. ഒമേഗ 9 ഫാറ്റി ആസിഡും അവക്കാഡോയിൽ അടങ്ങിയിരിക്കുന്നു. ഇത് ദഹനം സുഗമമാക്കുകയും അമിതവണ്ണം നിയന്ത്രിക്കുകയും ചെയ്യും. ആന്റിയോക്‌സിഡന്റുകൾ നിറഞ്ഞ പഴങ്ങളാണ് മറ്റൊരു വിഭാഗം. ഇവ മെറ്റബോളിസം വർധിപ്പിക്കുന്നു. ആപ്പിൾ ദിവസവും കഴിയ്ക്കുന്നത് ഉത്തമമാണ്. സെല്ലുകളിലെ കൊഴുപ്പിനെ ആഗീകരണം ചെയ്യാനുള്ള കഴിവ് ആപ്പിളിനുണ്ട്. മുന്തിരി കഴിയ്ക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിച്ച് നിർത്തുന്നതിന് സഹായകരമാണ്. ബെല്ലിഫാറ്റ് ഒഴിവാക്കാൻ ബ്ലൂബെറികൾ ശീലമാക്കാം. 

ക്യത്യമായ അളവിൽ പഴങ്ങൾ കഴിയ്ക്കുക

അമിതമായാൽ അമ്യതും വിഷം എന്നപോലെ തന്നെ പഴങ്ങളും അളവിൽ കൂടുതൽ കഴിയ്ക്കാതിരിക്കുക. ഭക്ഷണത്തിനൊപ്പം ഒരു നിശ്ചിത അളവിൽ മാത്രമേ പഴങ്ങളും കഴിയ്ക്കാൻ പാടുള്ളൂ. പഴങ്ങൾ മാത്രം കഴിച്ച് ശരീരഭാരം കുറയ്ക്കാം എന്ന് കരുതരുത്. അതിനൊപ്പം തന്നെ പച്ചക്കറികൾക്കും പ്രാധാന്യം നൽകണം. മധുരപാനിയങ്ങൽ, കുക്കീസ്, കേക്ക് എന്നിവയ്ക്ക് പകരമായി പഴങ്ങളും പച്ചക്കറികളും കഴിയ്ക്കാവുന്നതാണ്. സമീക്യതാഹാരമാണ് എല്ലായ്‌പ്പോഴും നല്ലത്. പഴങ്ങളും പച്ചക്കറികൾക്കുമൊപ്പം, ധാന്യങ്ങൽ, പയറുവർഗങ്ങൾ, പ്രോട്ടീൻ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 

പഴങ്ങൾ എങ്ങനെ കഴിയ്ക്കണം

പഴങ്ങൾ നേരിട്ട് കഴിയ്ക്കുന്നതിനേക്കാൾ ഇന്ന് പലർക്കും പ്രിയം ജ്യൂസ് ആയോ, പ്രോസസ്ഡ് ആയോ ഒക്കെ കഴിയ്ക്കുന്നതാണ്.കാൻഡ് ഫ്രൂട്ട്‌സ്, ഡ്രൈഫ്രൂട്ട്‌സ്, ഫ്രൂട്ട് ജ്യൂസ് എന്നിവ മാർക്കറ്റുകളിൽ വളരെ സുലഭമാണ്. എന്നാൽ പ്രോസസിങ് നടത്തുന്നതിലൂടെ യഥാർത്ഥ പഴങ്ങളുടെ പോഷകമൂല്യങ്ങളിൽ ഇടിവ് സംഭവിക്കാൻ ഇവ കാരണമാകുന്നു. ഇത്തരം പഴങ്ങളിലും പഴച്ചാറുകളിലും പ്രിസർവേറ്റീവുകൾ, ക്യത്രിമ കളറുകൾ, പഞ്ചസാര, എന്നിവ രുചിക്കും മണത്തിനുമായി ചേർത്തിട്ടുണ്ടാകും. ഫലമോ ക്യത്യമായി ലഭിക്കേണ്ട പോഷകങ്ങൾ ശരീരത്തിന് ലഭിക്കില്ല. ജ്യൂസുകൾ വീട്ടിൽ തന്നെ ഉണ്ടാക്കുക. അതിൽ പഞ്ചസാര ഒട്ടും തന്നെ ചേർക്കേണ്ടതില്ല. പഴങ്ങളും പച്ചക്കറികളും നേരിട്ട് കഴിയ്ക്കുന്നതാണ് ഉത്തമം. അമിതവണ്ണത്തിനും പൊണ്ണത്തടിയ്ക്കും വേഗത്തിൽ ഫലം കാണാനും സാധിക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.