spot_img

ആര്‍ത്തവക്രമം തെറ്റുന്നതിനു പിന്നില്‍ ഹോര്‍മോണ്‍ മുതല്‍ കാന്‍സര്‍ വരെ; ആര്‍ത്തവ ചക്രത്തെ ബാധിക്കുന്ന അഞ്ചു കാരണങ്ങള്‍

മിക്ക സ്ത്രീകളെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് ആര്‍ത്തവത്തിലുണ്ടാകുന്ന ക്രമക്കേടുകള്‍. ആര്‍ത്തവ സംബന്ധ പ്രശ്നങ്ങള്‍ക്ക് കാരണങ്ങള്‍ പലതാണെങ്കിലും ഓരോരുത്തരെയും ബാധിക്കുന്നത് വ്യത്യസ്ത രീതിലിലായിരിക്കും. ആര്‍ത്തവ ക്രമക്കേടുകളില്‍  ചിലത് എളുപ്പത്തില്‍ പരിഹരിക്കാവുന്നതാണെങ്കില്‍ മറ്റു ചിലതിന് അടിയന്തിര ശ്രദ്ധ ആവശ്യമായിവരും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, കേന്ദ്ര നാഡീവ്യൂഹവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍, ഗര്‍ഭാശയ സംബന്ധമായ കാരണങ്ങള്‍ എന്നിങ്ങനെ ആര്‍ത്തവവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ക്ക് ഒട്ടേറെ കാരണങ്ങളുണ്ട്.

 

പൊതുവായ കാരണങ്ങള്‍

 

  1. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍:

 

ശരീരത്തിലെ ഹോര്‍മോണ്‍ നിലയില്‍  വ്യതിയാനങ്ങള്‍ സംഭവിക്കുന്നത് ആര്‍ത്തവ ചക്രത്തെ നേരിട്ട് ബാധിക്കും. പിറ്റിയൂറ്ററി ഗ്രന്ഥി, അഡ്രിന  ഗ്രന്ഥി,തൈറോയ്ഡ് ഗ്രന്ഥി എന്നിവയുടെ പ്രവര്‍ത്തന വൈകല്യങ്ങളാണ് ആര്‍ത്തവ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. ഇവ അണ്ഡാശയങ്ങളെയും നേരിട്ട് ബാധിച്ചേക്കാം

 

  1. എന്‍ഡോമെട്രിയ  കാന്‍സര്‍:

 

ഗര്‍ഭാശയത്തിന്റെ ആന്തരിക ആവരണമായ എന്‍ഡോമെട്രിയലിനുണ്ടാവുന്ന കാന്‍സര്‍ ഗര്‍ഭാശയത്തിലെ കാന്‍സര്‍, മുഴ എന്നിവയും ആര്‍ത്തവ ക്രമക്കേടുകള്‍ക്ക്്  പിന്നിലുള്ള കാരണമാവാം.

 

  1. രക്തം കട്ടപിടിക്കുന്നതിലുള്ള ക്രമക്കേടുകള്‍:

 

ശരീരത്തില്‍  രക്തം കട്ടപിടിക്കുന്നതില്‍  ക്രമക്കേടുകള്‍ സംഭവിച്ചാല്‍ ആര്‍ത്തവ സമയത്ത് അമിത രക്തസ്രാവമുണ്ടായേക്കാം. കൂടാതെ രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ടുകളെ ബാധിക്കുന്ന രോഗാവസ്ഥകളിലേക്കും ഇതു നയിച്ചേക്കാം

 

  1. ചില മരുന്നുകള്‍:

 

ആസ്പിരിന്‍, ഇബുപ്രോഫെന്‍, ഈസ്ട്രജന്‍ ഗുളികകള്‍,വിറ്റമിന്‍ ഇ ഗുളികള്‍ എന്നിവ കഴിക്കുന്നത് ചിലപ്പോള്‍ ആര്‍ത്തവ ക്രമക്കേടുകളിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്.

 

  1. മറ്റു കാരണങ്ങള്‍:

 

അണ്ഡാശയത്തിലെയും ഗര്‍ഭാശയത്തിലെയും കാന്‍സറുകള്‍, കരള്‍,വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍, ഗര്‍ഭാശയത്തിലെ അണുബാധ, അമിതമായ മാനസിക സംഘര്‍ഷം, പൊണ്ണത്തടി, അവിചാരിതമായ ഗര്‍ഭധാരണം തുടങ്ങിയവയും ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കാരണമായേക്കാം.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.