spot_img

ഓട്ടത്തിനു ശേഷം കഴിക്കാവുന്ന ഭക്ഷണങ്ങള്‍

നല്ലൊരു ഓട്ടം കഴിയുമ്പോഴേക്കും ശരീരം ക്ഷീണിച്ചിട്ടുണ്ടാകും. ശരീരത്തിലെ സോഡിയവും പൊട്ടാസ്യവും ഗ്ലൈക്കോജന്‍ ശേഖരവും കുറഞ്ഞിട്ടുണ്ടാകും. നിര്‍ജ്ജലീകരണവും ക്ഷീണവും പേശികള്‍ക്ക് ചെറിയ കേടുപാടുകളും സംഭവിച്ചിട്ടുണ്ടാകാം. പിന്നീടുള്ള നിങ്ങളുടെ സുഖപ്പെടല്‍ ഓട്ടത്തിനു ശേഷം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെ അടിസ്ഥാനമാക്കിയാണ്.

കാര്‍ബോഹൈഡ്രേറ്റ് : ഓട്ടത്തിനു ശേഷം മാത്രമല്ല, ഏതു കായിക വ്യായാമത്തിനു ശേഷവും ശരീരത്തിലെ ഗ്ലൈക്കോജന്‍ ശേഖരം ഊര്‍ജ്ജത്തിനായി ഉപയോഗിക്കപ്പെടുന്നതിനാല്‍ അടുത്ത അര മണിക്കൂറിനുള്ളില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിക്കണം. എളുപ്പത്തില്‍ ദഹിക്കുന്ന പഴങ്ങളോ പച്ചക്കറികളോ കഴിക്കുന്നത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് പൂര്‍വസ്ഥിതിയിലാക്കുന്നതിന് സഹായിക്കും. കൂടാതെ ആന്റി ഓക്സിഡന്റുകളും ധാതുക്കളും ലഭിക്കുന്നു.

പ്രോട്ടീന്‍ : ഓട്ടത്തിനു ശേഷം പേശികളുടെ ആരോഗ്യം തിരിച്ചുപിടിക്കുന്നതിന് പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. ഓട്ടം കഴിഞ്ഞയുടന്‍ തന്നെയാണ് കഴിക്കേണ്ടത്. കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും ഒരുമിച്ച് കഴിക്കുന്നത് നല്ലതാണ്.

ഇലക്ട്രോലൈറ്റുകള്‍, ദ്രാവകങ്ങള്‍ : വിയര്‍പ്പിലൂടെ നഷ്ടപ്പെട്ട ഉപ്പ് തിരിച്ചുപിടിക്കാനും ശരീരത്തില്‍ നിര്‍ജ്ജലീകരണം തടയാനും ദ്രാവകങ്ങള്‍ ആവശ്യമാണ്.

ഓട്ടത്തിനു ശേഷം കഴിക്കാവുന്ന ഭക്ഷണവസ്തുക്കള്‍

1. ഫലവര്‍ഗങ്ങള്‍
പെട്ടെന്നു ദഹിക്കുന്ന വാഴപ്പഴം പോലെയുള്ള ഭക്ഷണസാധനങ്ങള്‍ ഓട്ടം കഴിഞ്ഞയുടനെ കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ചുകളും ഈ സമയത്ത് കഴിക്കാം. പഴങ്ങളോ അവ ഉപയോഗിച്ചുള്ള സ്നാകുകളോ ഉപയോഗിക്കാം. ഉദാ :

1. ഫ്രഷ് ജ്യൂസ്
2. പഴം, മാമ്പഴം എന്നിവ പാലിലോ തൈരിലോ ചേര്‍ത്തുണ്ടാക്കിയ സ്മൂത്തീസ്
3. പഴവും മാമ്പഴവും ബെറീസുമായി ചേര്‍ത്തുണ്ടാക്കുന്ന സാലഡുകള്‍
4. ബെറീസ് ചേര്‍ത്തുണ്ടാക്കിയ തൈര്
2. ചോക്ലേറ്റ് മില്‍ക്ക്
പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും ശരിയായ അളവില്‍ അടങ്ങിയ ഒന്നാണ് ചോക്ലേറ്റ് മില്‍ക്ക്. പേശികളുടെ ഊര്‍ജ്ജം തിരിച്ചുകിട്ടാന്‍ ഇത് നല്ലതാണ്. ചെറിയ കഷ്ണം ചോക്ലേറ്റ് പോലും ആളുകളുടെ മൂഡിനെ ഉണര്‍ത്തുന്നു. പാട നീക്കിയ പാലാണ് ഉപയോഗിക്കേണ്ടത്. പഞ്ചസാരയുടെ അളവ് കുറക്കണം.

3. കൊഴുപ്പ് കുറഞ്ഞ തൈര്
വര്‍ക്ക്ഔട്ടിനു ശേഷം കഴിക്കാവുന്ന ഉത്തമ ഭക്ഷണമാണ് തൈര്. കാരണം ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഫൈബര്‍ ധാരാളമടങ്ങിയ ഓട്സ് കഴിക്കുന്നത് പ്രതിരോധശക്തി നിലനിര്‍ത്താന്‍ നല്ലതാണ്.

തൈരും തേനും നല്ല കോമ്പോയാണ്. തേനില്‍ ധാരാളം ഗുണങ്ങള്‍ ഉണ്ട്‌. തൈരും ബെറീസും മറ്റൊരു കൂട്ടാണ്. പേശികള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദം കുറക്കാന്‍ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ബെറീസ് കഴിക്കുന്നതും നല്ലതാണ്.

4. നട് ബട്ടര്‍
വളരെ രുചികരമായ നട് ബട്ടറില്‍ ബദാം ചേര്‍ത്തുകഴിക്കുന്നത് വിറ്റാമിന്‍ ഇ നല്‍കുന്നു. പേശികളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ ഇ വളരെ പ്രയോജനകരമാണ്.

നട് ബട്ടര്‍ താഴെപ്പറയുന്ന സാധനങ്ങളുമായി ചേര്‍ത്ത് കഴിക്കാം
1. നട് ബട്ടറും വാഴപ്പഴവും
2. ആപ്പിളും നട് ബട്ടറും
3. ബദാം, ഓട്സ്, വാഴപ്പഴം, തേന്‍, മേപ്പിള്‍
4. തൈര്, പഴം, ബദാം

5. ചിക്കന്‍ / ടര്‍ക്കി
ഓട്ടത്തിനു ശേഷം പ്രോട്ടീന്‍ ആവശ്യത്തിനു ലഭിക്കാന്‍ ചിക്കനോ ടര്‍ക്കിയോ നല്ലതാണ്. ഒലിവെണ്ണയോ മറ്റു കൊഴുപ്പ് കുറഞ്ഞ എണ്ണയോ ഉപയോഗിച്ച് പാകം ചെയ്യുക.

6. ചൂര / സാല്‍മണ്‍
ഓട്ടത്തിനു ശേഷം ഒമേഗ 3 ഫാറ്റി ആസിഡ് നന്നായി എരിഞ്ഞുതീരുന്നതിനാല്‍ കൊഴുപ്പുള്ള മത്സ്യങ്ങളായ ചൂര, സാല്‍മണ്‍ എന്നിവ ഓട്ടത്തിനു ശേഷമുള്ള പ്രധാന ഭക്ഷണത്തിലുള്‍പ്പെടുത്താം.

ഓടുന്നതിന്റെ കാഠിന്യമനുസരിച്ചു വേണം അതിനുശേഷമുള്ള ഭക്ഷണം തെരഞ്ഞെടുക്കാന്‍. വളരെ കുറഞ്ഞ തോതിലാണ് ഓടുന്നതെങ്കില്‍ ഭക്ഷണം കുറച്ചു മതിയാകും. എന്നാല്‍ വളരെയധികം ഓടുന്ന ഒരാള്‍ കൂടുതല്‍ ഭക്ഷണം കഴിക്കണം. ഓട്ടത്തിന്റെ തീവ്രത എത്ര തന്നെയായാലും പ്രോട്ടീന്‍, ആന്റി ഓക്സിഡന്റ്, ആന്റി ഇന്‍ഫ്ളമേറ്ററി ഘടകങ്ങളുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കരുത്. വലിയ ദൂരം ഓടുന്നവര്‍ പോലും വളരെ ചെറിയ അളവില്‍ മാത്രമേ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ കഴിക്കേണ്ടതുള്ളൂ. ഭാരം കുറയുന്നതിനു വേണ്ടിയാണ് നിങ്ങള്‍ ഓടുന്നതെങ്കില്‍ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ ഒഴിവാക്കാം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.