spot_img

മൈഗ്രേന് കാരണമാകുന്ന ഭക്ഷണങ്ങൾ

മൈഗ്രേൻ ഇന്ന് പലരിലും കണ്ടുവരുന്ന ഒരു അവസ്ഥയാണ്. ടെൻഷനും മാനസിക പിരിമുറുക്കവും ശബ്ദവും വെളിച്ചവുമെല്ലാം മൈഗ്രേൻ കൂടുന്നതിന് കാരണമാകാറുണ്ട്. എന്നാൽ ഇത് മാത്രമല്ല മൈഗ്രേനിന്റെ ശല്യം വർധിപ്പിക്കുന്നത്. ചിലതരം ഭക്ഷണ പദാർത്ഥങ്ങളും മൈഗ്രേൻ വർധിക്കാൻ കാരണമാകുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മൈഗ്രേനുള്ള ആളുകളിൽ 10 ശതമാനം പേര്‍ക്ക്‌ തലവേദന വർധിക്കാനുള്ള കാരണം ചില ഭക്ഷണങ്ങളാണ്. അവ ഏതെല്ലാമെന്ന് നോക്കാം.

പഴകിയ ചീസ്
ചീസിൽ അടങ്ങിയിരിക്കുന്ന തൈറമിൻ എന്ന ഘടകം മൈഗ്രേൻ ഉണ്ടാക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. പഴകിയ ചീസിൽ തൈറമിന്റെ അളവ് വളരെ കൂടുതലായിരിക്കും. ഇത് കഴിയ്ക്കുന്ന ആളുകളിൽ കഠിനമായ മൈഗ്രേൻ കണ്ടുവരാറുണ്ട്. സ്വിസ്, ഫെറ്റ, മൊസറെല്ല, മ്യൂഎൻസ്റ്റർ, ബ്ലൂ ചീസ് എന്നിവയിലെല്ലാം ഉയർന്ന അളവിൽ തൈറമിൻ അടങ്ങിയിരിക്കുന്നു.

ചോക്കലേറ്റ്
പൊതുവെ എല്ലാവര്‍ക്കും ഇഷ്ടമുള്ള ചോക്കലേറ്റിലും തൈറമിന്‍ സാന്നിധ്യമുണ്ടെന്ന് പറയപ്പെടുന്നു.ചിലർക്ക് ചോക്കലേറ്റ് കഴിയ്ക്കുന്നതോടെ തലവേദന ആരംഭിക്കുകയായി. എന്നാൽ ചോക്കലേറ്റ് വരാന്‍ പോകുന്ന മൈഗ്രേനിന്റെ സൂചന നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്‌.

മദ്യം
മദ്യം ഉപയോഗിക്കുന്നതും മൈഗ്രേൻ ഉണ്ടാകുന്നതിന് കാരണമാകുന്നു. മദ്യത്തിലെ സൾഫേറ്റിന്റെ സാന്നിധ്യമാണ് കഠിനമായ തലവേദന ഉണ്ടാക്കുന്നത്. നിർജലീകരണം, ശക്തമായ തലവേദന എന്നിവയെല്ലാം മദ്യത്തിന്റെ ഉപയോഗം മൂലം ഉണ്ടാകുന്നു. വീര്യം കുറഞ്ഞ മദ്യം കുടിച്ചാൽ പ്രശ്‌നമില്ല എന്ന് ചിന്തിക്കുന്നെങ്കിൽ അത് തെറ്റായ ധാരണ മാത്രമാണ്. വൈൻ, ഷാംപെയ്ൻ, ബിയർ എന്നിവയെല്ലാം തലവേദനയ്ക്ക് കാരണമാകുന്നവയാണ്.

പ്രോസസ്ഡ് മീറ്റ്
കേടുകൂടാതിരിക്കാനായി ഇറച്ചികളിലും മറ്റും ഉപയോഗിക്കുന്ന പ്രിസർവേറ്റീവുകൾ ശരീരത്തിന് ഹാനികരമാകുന്നതു പോലെ തന്നെ മൈഗ്രേനിനും കാരണമാകുന്നു. രക്തക്കുഴലുകളെയാണ് പ്രിസർവേറ്റീവുകൾ ബാധിക്കുക. ഇത് പിന്നീട് കഠിനമായ തലവേദനയ്ക്ക് കാരണമാകുന്നു.

മോണോസോഡിയം ഗ്ലൂക്കാമേറ്റ്
മൈഗ്രേൻ ഉള്ള 10-15 ശതമാനം ആളുകളിലും തലവേദന വർധിക്കുന്നതിന് മോണോസോഡിയം ഗ്ലൂക്കാമേറ്റ് കാരണമാകുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അമിനോ ആസിഡ്, ഗ്ലൂക്കാമേറ്റ് ആസിഡ് എന്നിവ ചേർന്ന് ഉണ്ടാകുന്ന ഒരുതരം ഉപ്പാണിത്. സാധാരണയായി ഇത് ഹോട്ടല്‍ ഭക്ഷണങ്ങളിൽ ഉപയോഗിക്കാറുണ്ട്. ചീസ്, തക്കാളി, സോയാ  വിഭവങ്ങള്‍ എന്നിവയിലാണ് ഇത് ഉപയോഗിക്കുന്നത്. ഇത്തരം ഭക്ഷണങ്ങൾ കഴിയ്ക്കുന്നവർക്ക് നിമിഷങ്ങൾക്കുള്ളിൽ തന്നെ തലവേദന ഉണ്ടാകുന്നു.

തണുത്ത ഭക്ഷണം
തണുത്തതും പഴകിയതുമായ ഭക്ഷണങ്ങൾ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. തണുത്ത ഭക്ഷണങ്ങളിൽ പ്രത്യേകിച്ചും ഐസ്‌ക്രീം, ഫലൂഡ, ഷെയ്ക്കുകൾ എന്നിവ കഴിയ്ക്കുമ്പോൾ തന്നെ പലരിലും തലവേദന പൊട്ടിപുറപ്പെടാറുണ്ട്. മൈഗ്രേൻ ഉള്ളവർക്ക് തണുത്ത ഭക്ഷണങ്ങൾ എന്ത് കഴിച്ചാലും തലവേദന ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ചില പഴങ്ങളും പച്ചക്കറികളും
അവോക്കാഡോ, സവാള, നേന്ത്രപ്പഴം, ആസിഡ് അടങ്ങിയ പഴങ്ങൾ എന്നിവ കഴിയ്ക്കുമ്പോൾ ചില ആളുകൾക്ക് തലവേദന ഉണ്ടാകാറുണ്ട്. ഇത്തരം ഭക്ഷണങ്ങൾ ആരോഗ്യദായകമാണെങ്കിൽ പോലും ഇവയിൽ അടങ്ങിയിരിക്കുന്ന തൈറമിൻ എന്ന ഘടകമാണ് കഠിനമായ തലവേദനയ്ക്ക് കാരണമാകുന്നത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.