spot_img

പ്രായത്തെ വിളിച്ച് വരുത്തുന്ന ഭക്ഷണങ്ങള്‍

ചില അനാരോഗ്യകരമായ ഭക്ഷണരീതികള്‍ നിങ്ങള്‍ക്ക് രോഗങ്ങള്‍ വരുത്തി വെക്കുക മാത്രമല്ല, പെട്ടെന്ന് പ്രായമാകുന്നതിനും കാരണമാകുന്നു. നിങ്ങള്‍ കഴിക്കുന്നതെന്താണോ അതാണ് നിങ്ങള്‍ എന്ന ചൊല്ല് അന്വര്‍ത്ഥമാണ്. നമ്മുടെ പ്രായത്തിന്റെ അക്കങ്ങളല്ല കഴിക്കുന്ന ഭക്ഷണമാണ് നാം എത്ര ചെറുപ്പമായിരിക്കും എന്ന് നിര്‍ണ്ണയിക്കുന്നത്. 

പെട്ടെന്ന് പ്രായമാകാന്‍ കാരണമായ ഭക്ഷണങ്ങള്‍

  1. പഞ്ചസാര

പഞ്ചസാര ഭാരം കൂടാന്‍ കാരണമാകുക മാത്രമല്ല, ചര്‍മത്തില്‍ ചുളിവുണ്ടാകുന്നതിനും ചര്‍മം തൂങ്ങുന്നതിനും മോശം ആരോഗ്യത്തിനും കാരണമാകുന്നു. ശരീരത്തില്‍ നടക്കുന്ന ഗ്ലൈക്കേഷന്‍ എന്ന പ്രക്രിയ ശരീരത്തിലെ കോശങ്ങളെ മുറുകിയതും പെട്ടെന്ന് കേടുപാടുള്ളതുമാക്കുന്നു. ഗ്ലൈക്കേഷന്‍ ശരീരകോശങ്ങളെ കരിക്കുന്ന പ്രക്രിയയാണ് എന്ന് പറയാം. ചര്‍മത്തെ ചെറുപ്പവും ഇലാസ്തികതയുള്ളതുമാക്കി നിലനിര്‍ത്തുന്നത് കൊളാജനും ഇലാസ്റ്റിനുമാണ്. പഞ്ചസാരയുടെ ഉപയോഗം ഇവയെയാണ് തകരാറിലാക്കുന്നത്.

  1. ട്രാന്‍സ്ഫാറ്റ്

ട്രാന്‍സ്ഫാറ്റ് ശരീരത്തില്‍ ഇന്‍ഫ്‌ളമേറ്ററി പ്രവര്‍ത്തനം നടത്തുന്നു. ഇത് ധമനികളെ കട്ടിയാക്കുകയും രക്തക്കുഴലുകളെ ചുരുക്കുകയും ചെയ്യുന്നതിനാല്‍ ചര്‍മത്തിലേക്കുള്ള രക്തയോട്ടം കുറയുന്നു. ഇത് ചര്‍മത്തെ പ്രായമുള്ളതും മുറുകിയതും ചുരുങ്ങിയതുമാക്കുന്നു.

ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, നോണ്‍-ഡയറി ക്രീമേഴ്‌സ്, കാന്‍ഡ് ഫ്രോസ്റ്റിങ്, അമിതമായി വറുത്ത ഭക്ഷണങ്ങള്‍ എന്നിവയില്‍ ട്രാന്‍സ് ഫാറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. ലേബലുകളില്‍ സീറോ ട്രാന്‍സ് ഫാറ്റ് എന്നാണ് എഴുതിയിരിക്കുന്നതെങ്കിലും സൂക്ഷിക്കണം. അര ഗ്രാം ട്രാന്‍സ്ഫാറ്റ് അടങ്ങിയിട്ടുണ്ടെങ്കിലും അതിന് നമ്മുടെ അനാരോഗ്യത്തിനു മേല്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയും.

  1. ആല്‍ക്കഹോള്‍

മിതമായ രീതിയിലെ ആല്‍ക്കഹോള്‍ ഉപയോഗം ആരോഗ്യത്തിനു നല്ലതാണെങ്കിലും അമിതമായാല്‍ ആപത്താണ്. വെളുത്ത വൈന്‍ പല്ലുകളില്‍ ദീര്‍ഘകാലം നില്‍ക്കുന്ന കറകളുണ്ടാക്കുന്നു. അമിത മദ്യപാനം ചര്‍മത്തില്‍ ചുളിവുകള്‍, കൊളാജന്റെ കുറവ്, ഇലാസ്തികത കുറയല്‍, ചുവന്നനിറം, നിര്‍ജ്ജലീകരണം, ചീര്‍ക്കല്‍ എന്നിവയ്ക്ക് കാരണമാകുന്നു. കരളിനുണ്ടാകുന്ന തകരാറുകളും, നിര്‍ജ്ജലീകരണവും പോഷകം നഷ്ടപ്പെടലുമാണ് അമിത മദ്യപാനത്തെ തുടര്‍ന്ന് പ്രായമാകുന്നതിന് ഇടയാക്കുന്നത്. 

  1. അമിതമായ കാര്‍ബോഹൈഡ്രേറ്റ്

പഞ്ചസാരയുടേത് പോലുള്ള പ്രവര്‍ത്തനമാണ് കാര്‍ബോഹൈഡ്രേറ്റും ശരീരത്തില്‍ നടത്തുന്നത്. അമിതമായി വരുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരത്തില്‍ മോശമായി ബാധിക്കുന്നു. ഇവ രക്തത്തിലേക്കെത്തി പഞ്ചസാരയെ പോലെ പ്രവര്‍ത്തിക്കുന്നു. കൂടാതെ സംസ്‌ക്കരിക്കപ്പെട്ട / അമിത കാര്‍ബുകള്‍ ഇന്‍സുലിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും കൂടുതലുള്ള ഇന്‍സുലിന്‍ കൊഴുപ്പ് നഷ്ടമാകുന്നതിനും മസിലുകളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയോ സാവധാനത്തിലാക്കുകയോ ചെയ്യുന്നു. അമിതമായ ഇന്‍സുലിന്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞാല്‍ വീണ്ടും വിശപ്പുണ്ടാകുന്നതിന് കാരണമാകുന്നു. 

  1. കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍

കൊഴുപ്പിനെക്കുറിച്ച് പൊതുവെ എല്ലാവര്‍ക്കും തെറ്റായ വിവരമാണുള്ളത്. ഫാറ്റ് നിങ്ങളെ ഫാറ്റിയാക്കുന്നില്ല എന്നതാണ് സത്യം. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ഫാറ്റിന്റെ അളവാണ് എല്ലാവരെയും ആശങ്കപ്പെടുത്തുന്നത്. എന്നാല്‍ ആരോഗ്യകരമായ കൊഴുപ്പാണ് ചര്‍മത്തിന്റെ ഇന്‍ഫ്‌ളമേഷന്‍ കുറക്കുന്നതും മുടിയുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നതും കോശങ്ങളെ ശക്തിയുള്ളതാക്കുന്നതും. ഇത് കോശങ്ങളിലെ ജലനഷ്ടം കുറക്കുകയും ചെയ്യുന്നു. വാള്‍നട്‌സ്, കോര മത്സ്യം, അവോകാഡോ, തണുത്ത വെള്ളത്തിലെ മത്സ്യങ്ങള്‍, ഇരുണ്ട നിറത്തിലുള്ള പച്ചിലക്കറികള്‍, ഗോതമ്പിന്റെ തവിട്, ചണവിത്ത്, കറുത്ത കസകസ്, ബദാം, എല്ലാ നട്‌സുകളും വിത്തുകളും.. എന്നിവ ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളാണ്.

  1. ഉപ്പ്

അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് കോശങ്ങള്‍ ചുളിയുന്നതിനും അതുവഴി നിര്‍ജ്ജലീകരണത്തിനും കാരണമാകുന്നു. ഇത് കൂടുതലായി ദാഹം ഉണ്ടാക്കുക മാത്രമല്ല, ചര്‍മം ചുളിയുന്നതിനും വരണ്ടുണങ്ങുന്നതിനും പ്രായമായതായി തോന്നിക്കുന്നതിനും കാരണമാകുന്നു. ഉപ്പ് കൂടുതലായി അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നതാണ് ചെറുപ്പമായും ആരോഗ്യത്തോടെയും ഇരിക്കാന്‍ നല്ലത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.