spot_img

പ്രമേഹ രോഗികള്‍ക്കുള്ള ഭക്ഷണങ്ങള്‍

നിങ്ങളൊരു പ്രമേഹ രോഗിയാണോ? എങ്കില്‍ അതനുസരിച്ചുള്ള ഭക്ഷണ ക്രമമാണോ നിങ്ങള്‍ പിന്തുടരുന്നത്? രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ കൃത്യമായ ഭക്ഷണ  ക്രമം പാലിക്കേണ്ടതുണ്ട്. പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണ പാനീയങ്ങള്‍ താഴെ വായിക്കാം.

പയറു വര്‍ഗങ്ങള്‍

പയറു വര്‍ഗങ്ങളുടെ കാര്യത്തില്‍ നമ്മള്‍ ഒട്ടും തന്നെ പിന്നിലല്ല. വള്ളിപ്പയര്‍, കുറ്റിപ്പയര്‍, ബീന്‍സ്, അമരപ്പയര്‍, ഗ്രീന്‍ പീസ്‌, ചെറുപയര്‍, വന്‍ പയര്‍ എന്നിങ്ങനെ നീളുന്നു ഇവയുടെ ലിസ്റ്റ്. പയറു വര്‍ഗങ്ങളില്‍ പഞ്ചസാരയുടെ അളവ് കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ കാര്യമായ വര്‍ധനയുണ്ടാകാതിരിക്കാന്‍ ഇവ സഹായിക്കുന്നു. അടുത്ത് നടന്ന ഒരു പഠനത്തില്‍ മൂന്ന് മാസത്തോളം തുടര്‍ച്ചയായി ദിവസം ഒരു കപ്പ് ബീന്‍സ് കഴിച്ചവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതായി കാണപ്പെട്ടു.

ആപ്പിള്‍

പ്രമേഹ രോഗികളുടെ ഡയറ്റില്‍ പഴ വര്‍ഗങ്ങള്‍ക്ക് സ്ഥാനമില്ലെന്നാണ് പൊതുവേയുള്ള ധാരണ. ആപ്പിള്‍ പോലെയുള്ള പഞ്ചസാരയുടെ അളവ് കുറഞ്ഞ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്കും കഴിക്കാവുന്നതാണ്. ദിവസവും ഒരു ആപ്പിള്‍ വീതം കഴിക്കുന്നത് കൊണ്ട് മറ്റ് പല നേട്ടങ്ങളുമുണ്ട്. നാരുകള്‍ കൊണ്ടും വിറ്റാമിന്‍ സി കൊണ്ടും സമൃദ്ധമാണ് ആപ്പിള്‍. കൊഴുപ്പൊട്ടില്ല താനും. അതുകൊണ്ട്‌ ഇനി ലഞ്ച് ബാഗില്‍ ഒരു ആപ്പിള്‍ കൂടി വച്ചേക്കൂ.

പഴങ്ങളില്‍ വാഴപ്പഴം, മാങ്ങ ഇവ ഒഴികെയുള്ള പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്കും കഴിക്കാവുന്നതാണ്.

ആല്‍മണ്ട്

മഗ്നീഷ്യത്താല്‍ സമൃദ്ധമാണ് ആല്‍മണ്ട്. ശരീരത്തിലെ ഇന്‍സുലിനെ കൃത്യമായി ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്ന മൂലകമാണ് മഗ്നീഷ്യം. നിങ്ങളുടെ ഭക്ഷണത്തില്‍ ആല്‍മണ്ടുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ബ്ലഡ് ഷുഗര്‍ കൃത്യമായി നിലനിര്‍ത്താന്‍ ഇത് സഹായിക്കും. പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുള്ളത് കൊണ്ട് ആരോഗ്യകരമായ ഒരു സ്നാക്ക് കൂടിയാണ് ഇത്.

ചീര

പാകം ചെയ്ത ഒരു കപ്പ് ചീരയില്‍ 21 കാലറിയാണുള്ളത്. ഡയബറ്റിസ് ഫ്രണ്ട്ലിയായ മഗ്നീഷ്യവും ഫൈബറുകളും നിറയെയുണ്ട് ചീരയില്‍. ഒലിവ് ഓയില്‍ ഉപയോഗിച്ച് കുക്ക് ചെയ്തോ കഴിക്കാം. ഇനി സാലഡ് ഉണ്ടാക്കുമ്പോള്‍ അല്‍പം ചീര കൂടി ചേര്‍ത്തോളൂ.

കറുത്ത കസ്കസ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളിലൊന്ന് തടി കുറയ്ക്കുക എന്നതാണ്. കറുത്ത കസ്കസ് അഥവാ ചിയാ സീഡ്സ് ഇതിനു നിങ്ങളെ സഹായിക്കും. ആറു മാസത്തോളം ഒരു ഔണ്‍സ് ചിയാ സീഡ്സ് ഉള്‍പ്പെടുന്ന കാലറി നിയന്ത്രിച്ച ഡയറ്റ് പാലിച്ച പ്രമേഹ രോഗികള്‍ക്ക്  1.8 കിലോയോളം തൂക്കം കുറഞ്ഞതായി കാണപ്പെട്ടു. ശരീരത്തിനാവശ്യമായ കാല്‍സ്യം ഇതിലൂടെ ലഭിക്കുകയും ചെയ്യും. നാലില്‍ ഒരു കപ്പ് ചിയാ സീഡ്സും ഒരു കപ്പ് കൊഴുപ്പില്ലാത്ത പാലും കുറച്ച്‌ പഴങ്ങളും ചേര്‍ത്ത് തണുപ്പിക്കാന്‍ വെക്കുക. പിറ്റേന്ന് രാവിലെ ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ് തയാര്‍.  

ബ്ലൂ ബെറീസ്

ഹൃദ്രോഗങ്ങളെ ചെറുക്കാനുള്ള മൂലകങ്ങളാല്‍ സമൃദ്ധമാണ് ബ്ലൂബെറീസ്. ഇതോടൊപ്പം ശരീരത്തിലെ ഇന്‍സുലിനെ കൃത്യമായി വിനിയോഗിക്കാന്‍ ഇവ സഹായിക്കുകയും ചെയ്യുന്നു. ഫൈബറിന്‍റെയും വിറ്റാമിന്‍ സിയുടെയും ആന്‍റി ഓക്സിഡന്റുകളുടെയും കലവറ കൂടിയാണ് ബ്ലൂബെറീസ്. ഇടയ്ക്കൊരു ബ്ലൂബെറി ജ്യൂസ് ഉണ്ടാക്കാന്‍ മറക്കണ്ട.

ഓട്സ്

ഹൃദയത്തിന് മാത്രമല്ല, ബ്ലഡ് ഷുഗറിനെ നിയന്ത്രിക്കാനും മിടുക്കനാണ് ഓട്സ്. ആപ്പിള്‍ പോലെ തന്നെ പഞ്ചസാരയുടെ അളവ് തീരെ കുറവാണ് ഓട്സില്‍.

മഞ്ഞള്‍

പാന്‍ക്രിയാസിനെ ആരോഗ്യത്തോടെ സൂക്ഷിക്കുന്ന കുര്‍കുമിന്‍ എന്ന വസ്തു മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. ഡയബറ്റിസിന് മുന്‍പുള്ള അവസ്ഥയെ ടൈപ് 2 ഡയബറ്റിസിലേക്ക്  എത്തിക്കാതെ സൂക്ഷിക്കാനും ഇതിനു കഴിയും. ഒരു പഠനത്തിന്‍റെ ഭാഗമായി പ്രീ ഡയബറ്റിസ് ഉള്ള ആളുകളില്‍ ദിവസവും കുര്‍കുമിന്‍ സപ്പ്ളിമെന്‍റ് കൊടുക്കുകയുണ്ടായി. ഇവര്‍ പ്രമേഹത്തില്‍ നിന്നും രക്ഷ നേടിയതായി പഠനം പറയുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.