spot_img

കൗമാരകാലത്ത് ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കൂ… സ്തനാര്‍ബുദത്തെ അകറ്റി നിര്‍ത്തൂ

കൗമാര കാലത്ത് കൂടുതല്‍  ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്ന പെണ്‍കുട്ടികളില്‍  പിന്നീട് സ്തനാര്‍ബുദത്തിനുള്ള സാധ്യത കുറവാണെന്ന് പഠനം. ഭക്ഷണത്തിലെ ഫൈബര്‍ കൊണ്ട് മാത്രം സ്തനാര്‍ബുദത്തെ പ്രതിരോധിക്കാമെന്ന് പഠനത്തി  പറയുന്നില്ലെങ്കിലും ഫൈബര്‍ അടങ്ങിയ ഭക്ഷണം സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന ശക്തമായ സൂചനയാണ് ജേണ പീഡിയാട്രിക്‌സി പ്രസിദ്ധീകരിച്ച പഠനത്തില്‍  പറയുന്നത്. കൗമാര കാലമാണ് ഇതില്‍ പ്രധാനം. 

പച്ചക്കറികള്‍, പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഫൈബര്‍ സമ്പുഷ്ട ഭക്ഷണ സാധനങ്ങളാണ്. മുമ്പും ഈ വിഷയത്തില്‍  നടന്ന പഠനങ്ങള്‍ ഫൈബറും സ്തനാര്‍ബുദവും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇവ തമ്മില്‍ എന്തോ ഒരു ബന്ധമുണ്ടെന്നാണ് ഡോ.കാത്‌ലീന്‍ ഹാണ്‍ഡണ്‍ തയാറാക്കിയ പഠനത്തില്‍  പറയുന്നത്. ചില സ്ത്രീകള്‍ക്ക് ഫൈബര്‍ കഴിക്കുന്നത് അസുഖങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നതിന് പുതിയ തെളിവാണ് ഈ പഠനത്തിലെ കണ്ടെത്തല്‍. പ്രത്യേകിച്ച് ജീവിതത്തിലെ ചില പ്രത്യേക കാലഘട്ടങ്ങളില്‍ ഫൈബര്‍ കഴിക്കുന്നത് വളരെ പ്രധാനമാണന്നെ് നോര്‍ത്ത് കരോലിനയിലെ ദര്‍ഹമിലുള്ള ഡ്യൂക്ക് യൂണിവേഴ്‌സിറ്റി മെഡിക്കല്‍  സെന്ററിലെ ഹെമ്മറ്റോളജി-ഓങ്കോളജി ഫെലോയായ ഹാണ്‍ഡണ്‍ പറയുന്നു. 

സ്തനങ്ങളുടെ വളര്‍ച്ച ആരംഭിക്കുന്ന കാലഘട്ടമായതു കൊണ്ടാണ് കൗമാര കാലത്ത് ഫൈബര്‍ സമ്പുഷ്ട ഭക്ഷണം കഴിക്കുന്നത് പിന്നീട് ഗുണകരമാകുമെന്ന് പറയുന്നത്. ശരീര വളര്‍ച്ചയിലും വളരെ പ്രാധാന്യമുള്ള പ്രായമാണിത്. ശരീരത്തിന്റെ പ്രത്യേകതകളും രോഗങ്ങളും തമ്മില്‍  ബന്ധമുണ്ട്. ഉദാഹരണത്തിന് പൊണ്ണത്തടി ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

30 വയസിനും 40 വയസിനും ഇടയില്‍  പ്രായമുള്ള അമേരിക്കയിലെ 44,000 നഴ്‌സുമാരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകള്‍ ഉള്ളത്. ഹൈസ്‌കൂള്‍ പഠന കാലത്തെ ഇവരുടെ ഭക്ഷണ രീതിയും ജീവിത ശൈലികളും പഠന കര്‍ത്താക്കള്‍ ചോദിച്ചറിഞ്ഞു. പിന്നീടുള്ള 20 വര്‍ഷങ്ങളില്‍ ഇവരില്‍  ആയിരത്തോളം പേര്‍ക്ക് സ്തനാര്‍ബുദം പിടിപെട്ടു. കൗമാര കാലത്ത് കൂടുതല്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിച്ചവരില്‍ പിന്നീട് കാന്‍സറിനുള്ള സാധ്യത വളരെക്കുറവാണെന്ന കണ്ടെത്തലാണ് പഠനം മുന്നോട്ടു വെച്ചത്. ചെറുപ്രായത്തില്‍ ഏറ്റവും കൂടുത ഫൈബര്‍ കഴിച്ചവരാണ് ഭാവിയില്‍  സ്തനാര്‍ബുദം വരാന്‍ സാധ്യത വളരെക്കുറഞ്ഞ വിഭാഗത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. കൗമാര കാലത്ത് ഒട്ടും ഫൈബര്‍ കഴിക്കാത്തവരെ അപേക്ഷിച്ച് സ്തനാര്‍ബുദം വരാനുള്ള സാധ്യത ഇവരില്‍ 16 ശതമാനം കുറവാണ്.

ദിവസവും 25 ഗ്രാം ഫൈബറെങ്കിലും സ്ത്രീകള്‍ ആഹാരത്തില്‍  ഉള്‍പ്പെടുത്തണമെന്ന കണ്ടെത്തലാണ് പഠനം പ്രധാനമായും മുന്നോട്ടു വെക്കുന്നത്. എന്നാല്‍  ഫൈബര്‍ കഴിക്കുന്നത് കൊണ്ടു മാത്രം സ്തനാര്‍ബുദത്തെ ചെറുക്കാമെന്ന് പഠനകര്‍ത്താക്കള്‍ അവകാശപ്പെടുന്നില്ല. മൊത്തത്തിലുള്ള ഭക്ഷണക്രമം, ശരീരഭാരം, പുകവലി തുടങ്ങി നിരവധി ഘടകങ്ങളുമായി സ്തനാര്‍ബുദം ബന്ധപ്പെട്ടിരിക്കുന്നു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയി  ശാസ്ത്രജ്ഞയായ മറിയം ഫര്‍വിദും ഈ വാദത്തോട് യോജിക്കുന്നു.

സ്തനാര്‍ബുദ സാധ്യത കുറയ്ക്കുമെന്ന് തെളിയിക്കാന്‍ പറ്റിയില്ലെങ്കിലും ഫൈബര്‍ കൂടുതലായി അടങ്ങിയ ഭക്ഷണം ആഹാരത്തി  ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗം, പ്രമേഹം, മറ്റ് ചില അര്‍ബുദങ്ങള്‍ എന്നിവയെ പ്രതിരോധിക്കുമെന്ന് പഠനത്തി പറയുന്നു.  ഏതായാലും കുട്ടികളുടെ ഭക്ഷണത്തി ഫൈബര്‍ ഉള്‍പ്പെടുത്തുന്നത് തീര്‍ച്ചയായും ഗുണകരമാണ്

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.