രക്തസാംപിള്‍ പരിശോധനയില്‍ ബര്‍ക്കോള്‍ ഡേറിയ സൂഡോമലിയ മെലിയോഡോസിസ് എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
ഇന്നു വൈകിട്ട് അന്തിമ റിപ്പോര്‍ട്ട് ലഭിക്കും. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മണ്ണിലൂടെയും പകരുന്ന രോഗമാണിത്. അപൂര്‍വമായി വായുവിലൂടെയും പകരാം. വളര്‍ത്തുമൃഗങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രായമായവരെയും രോഗപ്രതിരോധശേഷി കുറഞ്ഞവരെയും ബാധിക്കുന്ന ഈ രോഗം മുന്‍പും ഒറ്റപ്പെട്ട രീതിയില്‍ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ശരീരഭാഗങ്ങളില്‍ മുറിവുള്ളവര്‍ കെട്ടിക്കിടക്കുന്ന ജലം, ചെളി എന്നിവിടങ്ങളില്‍ ഇറങ്ങുമ്പോള്‍ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.