spot_img

ആരോഗ്യം സംരക്ഷിച്ചു കൊണ്ട് നോമ്പെടുക്കാം; ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍

  1. നോമ്പ് തുറക്കുമ്പോള്‍ ആദ്യം മിതമായ ഭക്ഷണം കഴിക്കുക. കുറച്ച് സമയത്തിന് ശേഷം നന്നായി ഭക്ഷണം കഴിക്കാം.
  2. നോമ്പ് തുറക്കുമ്പോള്‍ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുളള പോഷകങ്ങള്‍ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നത് മൂലം വിശപ്പ് ഉടന്‍ കുറയുകയും അമിതമായി ഭക്ഷണം കഴിക്കാനുളള സാധ്യത കുറക്കുകയും ചെയ്യുന്നു. കൂടാതെ ഇതിലുളള പൊട്ടാസ്യം നാഡികളെ ഉണര്‍ത്തി ക്ഷീണം ഇല്ലാതാക്കും.
  3. നോമ്പ് തുറക്കുമ്പോള്‍ ബിരിയാണി, ഇറച്ചി, മീൻ, പൊറോട്ട എന്നിവയ്ക്കു പകരം ചോറ്, കഞ്ഞി, ചെറുപയർ, ചീര, മുരിങ്ങ, പച്ചക്കറികൾ, ചെപഴം എന്നിവ കഴിക്കാം. ജ്യൂസ് കഴിക്കുന്നതിനെക്കാൾ പഴവർഗങ്ങൾ അതേ രൂപത്തിൽത്തന്നെ കഴിക്കുന്നതാണു നല്ലത്.
  4. മൽസ്യം, മാംസം എന്നിവ ഒഴിവാക്കുന്നതിനോടൊപ്പം എണ്ണയിൽ വറുത്ത ഭക്ഷണപദാർഥങ്ങളും എരിവ്, പുളി എന്നിവയും ഉപേക്ഷിക്കുന്നത് നല്ലതാണ്.
  5. അയണും കാലറിയും ധാരാളം അടങ്ങിയ കാരയ്ക്ക കഴിച്ച് നോമ്പു തുറന്നശേഷം ഇളനീർ കഴിക്കുന്നതാണ് ഉത്തമം.
  6. അത്താഴത്തിന് തലേദിവസത്തെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. പഴയഭക്ഷണം ആരോഗ്യപ്രദമമല്ലെന്ന് മാത്രമല്ല, പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
  7. അത്താഴത്തിന് അപ്പോള്‍ തയാറാക്കിയ കഞ്ഞി, പാല്‍, പച്ചക്കറി വിഭവങ്ങള്‍, സൂപ്പുകള്‍ എന്നിവ കഴിക്കാം
  8. നോമ്പുകാലത്ത് ശരീരം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് നിര്‍ജലീകരണം. അതിനാല്‍ നോമ്പുതുറ മുതല്‍ അത്താഴം വരെ ധാരാളം ശുദ്ധജലം കുടിക്കുക.
  9. പ്രമേഹ രോഗികള്‍ നോമ്പുതുറയ്ക്ക് ശേഷം കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് പഞ്ചസാര, ശര്‍ക്കര, തേന്‍, മധുരപലഹാരങ്ങള്‍ ഒഴിവാക്കണം
  10. എന്തെങ്കിലും രോഗത്തിനു സ്ഥിരമായി മരുന്നു കഴിക്കുന്നവർ ഡോക്ടറുടെ നിർദേശമില്ലാതെ അതു നോമ്പുകാലത്ത് നിർത്തരുത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.