പ്രമേഹ രോഗികള്‍ക്ക് പുറം വേദനയും കഴുത്ത് വേദനയും ആരോഗ്യവാനായ വ്യക്തിയെ അപേക്ഷിച്ച് അനുഭവപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട്. ലോകത്ത് 382 ദശലക്ഷം ആളുകള്‍ക്ക് പ്രമേഹം ബാധിച്ചതായിട്ടാണ് കണക്കുകള്‍. ഇതില്‍ 35 ശതമാനം പേര്‍ക്ക് പുറം വേദനയും 24 ശതമാനം പേരില്‍ കഴുത്ത് വേദനയും ഉണ്ടെന്ന് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. എന്നാല്‍, വേദനയ്ക്ക് പിന്നിലെ കാരണം പൂര്‍ണമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
”പ്രമേഹവും പുറം വേദനയും കഴുത്ത് വേദനയും ബന്ധപ്പെട്ടിരിക്കുന്നതായിട്ടാണ് സൂചനകള്‍ എന്ന് പറയാന്‍ സാധിക്കും. അതേസമയം ഇത് ഉറപ്പിക്കുന്നതിന് കൂടുതല്‍ ഗവേഷണം ആവശ്യമാണ്. അല്ലാതെ സ്ഥിരീകരണം സാധിക്കില്ല”: സിഡ്നി യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ മാനുവല ഫെറേര
എട്ട് പഠനങ്ങളാണ് ഇതിനായി ഗവേഷകര്‍ നടത്തിയത്. മെറ്റാ അനാലിസിസ് നടത്തിയാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നതും പ്രൊഫസര്‍ മാനുവല ഫെറേര അറിയിച്ചു.
Plos One ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം, സാധാരണ ഡയബറ്റിസ് മരുന്നുകള്‍ക്ക് വേദനയെ സ്വാധീനിക്കാന്‍ കഴിയുമെന്നത് കണ്ടെത്തിയിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് അളവിനെ ഇത് ബാധിക്കുന്നതാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നു.
കഴുത്ത് വേദനയോ പുറം വേദനയോ ഉള്ള രോഗികളില്‍ ഡയബറ്റീസ് സ്‌ക്രീനിങ് നടത്തുന്നത് നല്ലതായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
ഒരുപാട് കാര്യങ്ങള്‍ പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു. അതേസമയം ചില പാനീയങ്ങള്‍ പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. നിങ്ങള്‍ കാപ്പികുടിക്കാന്‍ ഇഷ്ടമുള്ള വ്യക്തിയാണെങ്കില്‍ അത് നല്ലതാണെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കാരണം പുതിയ പഠനങ്ങളുടെ കാപ്പി കുടിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും. കാപ്പിക്ക മാത്രമല്ല മറ്റ് പാനീയങ്ങള്‍ക്കും ഈ ഗുണമുണ്ട്.