spot_img

നിങ്ങള്‍ക്ക് കൂടുതല്‍ കാലം ജീവിക്കണമെങ്കില്‍ കൂടുതല്‍ വ്യായാമം ചെയ്യണം, പഠനം

നിങ്ങള്‍ക്ക് കൂടുതല്‍ കാലം ജീവിക്കണമെങ്കില്‍ കൂടുതല്‍ വ്യായാമം ചെയ്യണമെന്ന് പുതിയ പഠനം. വ്യക്തികളുടെ പ്രായവും വ്യായാമവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. നന്നായി വ്യായാമം ചെയ്യുന്നവരില്‍ യഥാര്‍ത്ഥ പ്രായത്തെക്കാള്‍ മെച്ചമായ ആരോഗ്യവും ആയുര്‍ ദൈര്‍ഘ്യവും ലഭിക്കുമെന്നാണ് അമേരിക്കയിലെ ഗവേഷണത്തിലൂടെ വ്യക്തമായിരിക്കുന്നത്.

ക്യുവ്‌ലാന്റ് ക്ലിനിക് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. 126,356 പേരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഇവരുടെ ശരാശരി പ്രായം 53.5 വയസായിരുന്നു. ഇവരുടെ ആദ്യ വ്യായാമം സ്‌ട്രെസ്സ് ടെസ്റ്റായിരുന്നു. ഹൃദ്രോഗം കണ്ടെത്താനുള്ള പ്രാഥമിക ടെസ്റ്റ്.

ട്രെഡ്മില്ലില്‍ വ്യായമയം ചെയ്യുന്നവര്‍ നടക്കുമ്പോള്‍ ഉണ്ടാക്കുന്ന വ്യത്യാസം ഗവേഷകര്‍ പഠന വിധയേക്കമാക്കി. ഇതിലൂടെയാണ് വ്യായമയം ചെയ്യുന്നതിലൂടെ കൂടുതല്‍ കാലം ജീവിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയത്.

മരണം ഏറ്റവും സാധ്യത കൂടുന്നത് പ്രായം വരുന്നതോടെയാണ്. വ്യായമത്തിലൂടെ ശാരീകമായ പ്രായത്തെ ഒരുപരിധി വരെ ചെറുത്ത് നിര്‍ത്താന്‍ സാധിക്കും. ഇത് ആയുര്‍ ദൈര്‍ഘ്യം വര്‍ധിപ്പിക്കുമെന്നും ഡോ. സെര്‍ജി ഹാര്‍ബ് പറഞ്ഞു.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.