spot_img

സ്ഥിരമായി വ്യായാമം ചെയ്താല്‍ ഓര്‍മശക്തി കൂടുമെന്ന് പഠനം

ദിവസവും ഒരു മണിക്കൂര്‍ വ്യായാമം ചെയ്താല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താമെന്ന് പഠനം. ആഴ്ച്ചയില്‍ മൂന്ന് ദിവസം സൈക്ലിംഗ് ചെയ്യുന്നതും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു. യുഎസിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുമെന്ന് പഠനത്തില്‍ പറയുന്നു. തലച്ചോറിനെ മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങള്‍ അകറ്റാനും വ്യായാമം വളരെ നല്ലതാണെന്നാണ് ഗവേഷകനായ ജെയിംസ് ബ്ലൂമെന്റല്‍ പറയുന്നത്.

ജേണല്‍ ന്യൂറോളജി എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദയസംബന്ധമായ അസുഖങ്ങളുമുള്ള 160 ചെറുപ്പക്കാരില്‍ പഠനം നടത്തുകയായിരുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് , ഓര്‍മശക്തി കുറഞ്ഞു വരിക ഇത്തരം പ്രശ്‌നങ്ങളും പഠനത്തില്‍ പങ്കെടുത്ത ചെറുപ്പക്കാരില്‍ കാണാമായിരുന്നുവെന്ന് ഗവേഷകന്‍ ജെയിംസ് പറയുന്നു.

സ്ഥിരമായി വ്യായാമം ചെയ്യുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കാനും പക്ഷാഘാതം വരാതിരിക്കാനും സഹായിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ നടത്തിയ പഠനത്തിലും പറയുന്നു. ക്യത്യമായി വ്യായാമം ചെയ്താല്‍ നല്ല ഉറക്കം കിട്ടുന്നതിനും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഗുണം ചെയ്യുമെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഇന്‍സ്ട്രക്ടറായ ഡോ. സ്‌കോട്ട് മക്ഗിന്നിസ് പറഞ്ഞു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.