വ്യായാമം രാവിലെ മാത്രമേ ചെയ്യാവൂ എന്നുണ്ടോ? ഓടാന്‍ പോകുക, നടക്കാന്‍ പോകുക, യോഗ ചെയ്യുക, ജിമ്മില്‍ പോകുക തുടങ്ങിയ കാര്യങ്ങളൊക്കെ രാവിലെ മാത്രമാണോ ചെയ്യാറ്. എന്നാല്‍ രാവിലെ ചെയ്യുന്നതാണ് വ്യായാമം എന്നൊരു പൊതുധാരണ സമൂഹത്തില്‍ ഉണ്ട്. വ്യായാമം ചെയ്താല്‍ എന്തായാലും ഫ്രഷാകും. എന്നാല്‍ അതു രാവിലെ തന്നെ ആകുന്നതല്ലേ നല്ലത്. ഇതാവും കാര്യങ്ങളെല്ലാം രാവിലെ ചെയ്യാന്‍ തുടങ്ങിയതിന് പിന്നില്‍. ഇനിയിപ്പോള്‍ വ്യായാമം വൈകുന്നേരം ചെയ്താലും കുഴപ്പമില്ല.
വ്യായാമം വൈകുന്നേരം ചെയ്താലും പ്രശ്നമില്ലെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കിടക്കുന്നതിന് മുമ്പ് കുളിക്കുന്നത് നല്ലതാണെന്ന് പറയുന്നത് പോലെ തന്നെയാണ് വൈകുന്നേരത്തെ വ്യായാമം. അര മണിക്കൂര്‍ വ്യായാമം ചെയ്താല്‍ നിങ്ങള്‍ക്ക് മികച്ച ഉറക്കം കിട്ടും. അമിതമായി വിശപ്പ് തോന്നുന്ന അവസ്ഥ മാറുകയും ചെയ്യും. ശരീരത്തിന് ഉന്മേഷം തോന്നുന്നത് വൈകുന്നേരമായാലും രാവിലെ ആയാലും നല്ലത് തന്നെയാണല്ലോ.
ശരീരത്തിന് ഉന്മേഷം തോന്നും എന്നതാണ് വ്യായാമത്തിന്റെ പ്രത്യേകത. വ്യായാമം, പിന്നാലെ കുളി. നല്ല ഉറക്കത്തിനും ഉന്മേഷത്തിനും ഇതിനെക്കാള്‍ മികച്ച മരുന്ന് വേറെയില്ല. വ്യായാമം കഴിയുന്നതോടെ എന്തായാലും ഒരു കുളി പാസാക്കിയാലോ എന്ന് ആരായാലും ചിന്തിച്ച് പോകും. കുളിയും കൂടി കഴിയുന്നതോടെ നിങ്ങള്‍ പൂര്‍ണ്ണമായും ഫ്രഷാകും. പിന്നെ ഉറക്കമോ വേറെന്തെങ്കിലും ജോലികളിലോ മുഴുകാം.
ഓസ്ട്രേലിയിലെ ഒരു യൂണിവേഴ്സിറ്റിയില്‍ ഇത് സംബന്ധിച്ച് പഠനം നടന്നു. ഒരു കൂട്ടമാളുകളെ മൂന്നായി തിരിച്ച് വ്യായാമം ചെയ്യിപ്പിച്ചു. രാവിലെ ഉച്ചയ്ക്ക് വൈകുന്നേരം എന്നിങ്ങനെയാണ് മൂന്ന് കൂട്ടരേയും വേര്‍തിരിച്ചത്. ഇവരില്‍ വൈകുന്നേരം വ്യായാമം ചെയ്ത സംഘത്തിലുള്ളവര്‍ക്കാണ് കൂടുതല്‍ ഉറക്കം കിട്ടിയത്. നല്ല ഉറക്കം കിട്ടിയാല്‍ രാവിലെ നല്ല ഉന്മേഷമുണ്ടാകും.
വൈകുന്നേരം വ്യായാമം ചെയ്യുന്നത് മികച്ച ഫലം ചെയ്യും. ഉറക്കത്തിന് നാല് മണിക്കൂര്‍ മുമ്പ് വ്യായാമം ചെയ്യുന്നതാണ് നല്ലത്. വൈകുന്നേരം വ്യായാമം ചെയ്യുന്നവര്‍ ഉറക്കത്തിന്റെ 21.2 ശതമാനം നേരം ഗാഢ നിദ്രയിലാണ്. വ്യായാമം ചെയ്യാത്തവരില്‍ ഇത് 19.9 ശതമാനം നേരം മാത്രമാണ്.
നേരിയതെങ്കിലുമുള്ള ഈ വ്യത്യാസം വളരെ പ്രധാനപ്പെട്ടതാണെന്ന നിരീക്ഷണമാണ് ശാസ്ത്ര ലോകത്തിനുള്ളത്. ഗാഢനിദ്ര ശാരീരിക ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്.