spot_img

പരീക്ഷ ചൂടിനെ തണുപ്പിക്കാം കൂൾ ട്രിക്സിലൂടെ

ഈ ഫെബ്രുവരി മാർച്ച് ഏപ്രിൽ കാലഘട്ടം എന്നു പറയുന്ന സമയം വേനൽ ചൂടിന്റെ കൂടെ തന്നെ പരീക്ഷാ ചൂടും കൊണ്ട് രക്ഷിതാക്കളും കുട്ടികളുമൊക്കെ ഒരു പോലെ വിയർക്കുന്ന ഒരു കാലഘട്ടം കൂടിയാണ്. എല്ലാ കുട്ടികൾക്കും ഏകദേശം പത്ത് ശതമാനം കുട്ടികളൊഴിച്ച് എല്ലാവരുടെയും ഉള്ളിൽ എന്തെങ്കിലും തരത്തിലുള്ള ടെൻഷൻ ഉണ്ടായിരിക്കും പരീക്ഷ സംബന്ധമായിട്ട്. ഫുൾ മാർക്ക് സ്കോർ ചെയ്യാൻ തയ്യാറായിരിക്കുന്ന കുട്ടികളുടെ ഉള്ളിൽ പോലും എന്നെ കൊണ്ട് പറ്റുമോ എന്ന ചിന്ത ഉണ്ടാവും അതേപോലെ ഒരു ആവറേജ് , ബിലോ ആവറേജ് കുട്ടികളാണെങ്കിലും അവർ ഇതുവരെ തുടങ്ങാത്തവരൊക്കെ ഉണ്ടാവും അവരെ സംബന്ധിച്ചിടത്തോളം എന്നെ കൊണ്ട് പറ്റുമോ പരീക്ഷാ ചൂടിലെത്തിയ സമയത്ത് അവർക്ക് എന്തെങ്കിലും ഒന്ന് ചെയ്യണം എന്നും മാർക്ക് വാങ്ങണം എന്നും ഉള്ളിൽ ഉണ്ടാവുകയും എന്നെ കൊണ്ട് പറ്റുമോ എന്ന തരത്തിലുള്ള ടെൻഷൻ ഉണ്ടാവുകയും ചെയ്യും. ഏറ്റവും രസകരമായ കാര്യം കുട്ടികളോട് എപ്പഴെങ്കിലും ചോദിച്ചിട്ടുണ്ടോ എന്ത് കൊണ്ടാണ് അവർക്കിത്ര മാത്രം പരീക്ഷയുമായി ബന്ധപ്പെട്ട് ഇത്ര ടെൻഷൻ ഉണ്ടാവുന്നത് തീർച്ചയായിട്ടും അവർ പറയുന്നത് റിസൾട്ടിനെ കുറിച്ച് ചിന്തിച്ചിട്ടാണ് എന്ന് .റിസൾട്ടനെ കുറിച്ച് ചിന്തിക്കുമ്പോഴും കിട്ടുന്ന മാർക്ക് നെ കുറിച്ചല്ല പേടി ആസമയത്ത് അവരുടെ രക്ഷിതാവിന്റെ റിയാക്ഷൻ എന്തായിരിക്കും മാർക്ക് കുറഞ്ഞ് പോയാൽ എങ്ങനെ പ്രതികരിക്കും ടിച്ചേഴ്സ് എങ്ങനെ പ്രതികരിക്കും റിലേറ്റീവ്സ് എങ്ങനെ പ്രതികരിക്കും അടുത്തുള്ളവർ എങ്ങനെ പ്രതികരിക്കും അവരുടെ ഫ്രണ്ട്സ് എന്ത് വിചാരിക്കും എന്നൊക്കെയാണ്. അപ്പൊ നമുക്ക് മനസിലാക്കാൻ സാധിക്കും കുട്ടികളുടെ ടെൻഷൻ ഒരിക്കലും എന്റെ മാർക്ക് കുറഞ്ഞ് പോയി കഴിഞ്ഞാൽ എനിക്ക് നല്ലൊരു സ്കൂളിൽ അഡ്മിഷൻ കിട്ടുമോ, മാർക്ക് കുറയുന്നത് എന്നെ ബാധിക്കുമോ, എന്നതൊന്നുമല്ല മറിച്ച് ചുറ്റുമുള്ള ആളുകൾ അവരുടെ പ്രതികരണം എങ്ങനെ ഇരിക്കും എന്നൊക്കെ ആയിരിക്കും കുട്ടി ഫോക്കസ് ചെയ്യുന്നത് ഞാൻ ഈ പറഞ്ഞ കാര്യത്തിൽ തന്നെയുണ്ട് കുട്ടിയുടെ ടെൻഷൻ കുറക്കാനുള്ള വഴി എന്ന് പറയുന്നത്. അതായത് കുട്ടിയെ നമ്മൾ പറഞ്ഞ് മനസിലാക്കേണ്ടത് ബാക്കിയുള്ളവർ എന്ത് നമ്മളെ കുറിച്ച് വിചാരിക്കും, എന്റെ മാർക്കിനെ പറ്റി എന്ത് വിചാരിക്കും, എന്റെ മാർക്ക് അറിഞ്ഞാൽ അവരുടെ ടെൻഷൻ എന്തായിരിക്കും, അവർ എന്നോട് എങ്ങനെ പെരുമാറും ആ തരത്തിലുള്ള ചിന്തകൾ മാറ്റി വെച്ച് എനിക്ക് നല്ല മാർക്ക് വാങ്ങണം അതിന് എനിക്ക് എന്ത് ചെയ്യാൻ പറ്റും എന്ന രീതിയിൽ തന്നെ നേരത്തെ പറഞ്ഞതിൽ അമ്പത് ശതമാനത്തിലധികം ടെൻഷൻ കുറക്കാനായിട്ട് കഴിയും. തീർത്തും ടെൻഷൻ ഇല്ലാതെ വളരെയധികം നോർമൽ ആയിട്ട് ഒരു പരീക്ഷയെ അഭിമുഖീകരിച്ചാൽ തീർച്ചയായിട്ടും കുട്ടിക്ക് അല്ലെങ്കിൽ ആ കുട്ടിയെ ഹെൽപ്പ് ചെയ്യാൻ അധ്യാപകനോ രക്ഷിതാവിനോ തീർച്ചയായിട്ടും സാധിക്കും.
എന്തൊക്കെയാണ് ഒരു രക്ഷിതാവിനും അതേപോലെ ഒരു അധ്യാപകനും കുട്ടിയുടെ ടെൻഷൻ കുറക്കാനായിട്ട് ചെയ്യാനാകുക?
തീർച്ചയായിട്ടും ഒരു അധ്യാപകന് കണ്ടെത്താൻ കഴിയും ഏതൊക്കെ ഭാഗത്താണ് കുട്ടി വീക്കായിരിക്കുന്നത്. കുട്ടി മാക്സിലാണോ സോഷ്യൽ സ്റ്റഡിഈസ് ണോ അല്ലെങ്കിൽ ഏത് പoന വിഷയത്തിലാണ് കുട്ടി പിറകോട്ട് നിൽക്കുന്നത് എന്നുള്ളത് തീർച്ചയായിട്ടും അധ്യാപകന് കണ്ടെത്താൻ കഴിയും. അധ്യാപകൻ കുട്ടിയോട് പറഞ്ഞു കൊടുക്കുകയാണ് ഈ വിഷയത്തിലാണ് കുറച്ച് പിറകോട്ട് നിൽക്കുന്നത് അപ്പൊ ഈ കാര്യം കുറച്ചു കൂടെ കൂടുതലായിട്ട് നോക്കുകയാണെങ്കിൽ തീർച്ചയായിട്ടും മുന്നോട്ടു വരാൻ പറ്റും എന്നുള്ളൊരു ഭാഗം അധ്യാപകന് ചെയ്തു കൊടുക്കാൻ പറ്റും. അതിനോടൊപ്പം തന്നെ അതിനു വേണ്ട പരിശീലനങ്ങളും. ഓരോ ആളുകൾക്കും ഓരോ തരത്തിലുള്ള പരിശീലനങ്ങളായിരിക്കും വേണ്ടി വരിക. ഏറ്റവും ഹൈ സ്കോർ നേടും എന്ന് പറഞ്ഞ് വിചാരിച്ചിരിക്കുന്ന കുട്ടിക്ക് വേണ്ട ഒരു പരിശീലനമായിരിക്കില്ല ആദ്യമായിട്ട് ചിലപ്പോൾ ഞാനിത് പഠിച്ച് തുടങ്ങുന്നത് അതിന്റെ ബേസിക് വരെ ഇപ്പോഴാണ് നോക്കി തുടങ്ങുന്നതെന്ന് പറയുന്ന കുട്ടിക്ക് കൊടുക്കേണ്ട പരിശീലനവും വ്യത്യസ്ഥമായിരിക്കും. അപ്പൊ ഈ ഒരു കാര്യം തീർച്ചയായിട്ടും അധ്യാപകന് പെട്ടെന്ന് മനസ്സിലാക്കാനും അത്തരത്തിലുള്ള പരിശീലനം കുട്ടികൾക്ക് കൊടുക്കാനും സാധിക്കുക തന്നെ ചെയ്യും. അപ്പൊ അത്തരത്തിലുള്ള പരിശീലനം കിട്ടുമ്പോൾ അവന്റെ പ്രശ്നങ്ങൾ തീർത്ത് മുന്നോട്ട് വരാനും വളരെ നല്ല രീതിയിൽ പരീക്ഷ എഴുതാനും സാധിക്കുക തന്നെ ചെയ്യും. സാധാരണ അധ്യാപകര് കുട്ടിയോടുള്ള ഇഷ്ടം കൊണ്ടായിരിക്കും പറയുന്നുണ്ട് നിന്നൊക്കെ മുഴുവൻ A+ പ്രതീക്ഷിക്കുന്ന കുട്ടിയാണ് ഇത്തരത്തിലുള്ള ഒരു കാര്യം അധ്യാപകന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന സമയത്ത് തീർച്ചയായിട്ടും പ്രതീക്ഷ നല്ലതാണ്. പക്ഷെ കുട്ടിയുടെ ഉള്ളിൽ നിന്നുണ്ടാകുന്ന ദൈവമേ എനിക്കിത് സ്കോർ ചെയ്യാൻ പറ്റില്ലേ അവരുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ പറ്റില്ലേ എന്നീ തരത്തിലുള്ള ഒരു നെഗറ്റീവ് ചിന്ത ഉണ്ടാവാനുള്ള ചാൻസുണ്ട്. അപ്പൊ ഒരിക്കലും ഇതാണ് ഞാൻ പ്രതീക്ഷിക്കുന്നത് നീ അവിടെ എത്തണം എന്ന് പറഞ്ഞ് കൊടുക്കാതെ നിന്നെ കൊണ്ട് ചെയ്യാൻ പറ്റും നീ ആഗ്രഹിക്കുന്ന രീതിയിലുള്ള മാർക്ക് നിന്നെ കൊണ്ട് കരസ്ഥമാക്കാൻ സാധിക്കും എന്ന് പറഞ്ഞിട്ടുള്ള ഒരു പിന്തുണയാണ് ഒരു അധ്യാപകന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്.

രക്ഷിതാക്കൾ ചെയ്യേണ്ടത്
തീർച്ചയായിട്ടും രക്ഷിതാക്കൾ എന്ന് പറഞ്ഞ് കഴിഞ്ഞാൽ എന്റെ കുട്ടിക്ക് വളരെ നല്ല മാർക്ക് കിട്ടണം എന്റെ കുട്ടി തന്നെ എല്ലാവരേക്കാളും Top ആകണം എല്ലാത്തിലും A+ വാങ്ങണം അത്തരത്തിലുള്ള ചിന്താഗതികൊണ്ട് ഇരിക്കുന്ന ആളുകളായിരിക്കും. അതിന് വേണ്ടി എന്തും തന്നെ ചെയ്ത് കൊടുക്കാൻ അവര് തയാറുമായിരിക്കും. പലപ്പോഴും രക്ഷിതാക്കൾ പറയാറുണ്ട് എനിക്കൊന്നും കിട്ടാത്തതിന്റെ എത്രയോ ഇരട്ടി ഞാൻ എന്റെ കുട്ടിക്ക് ചെയ്ത് കൊടുക്കന്നുണ്ട് ഒരൊറ്റ ഉദ്ധേശം മാത്രമേ ഉള്ളൂ വേറൊരു കാര്യവും ചെയ്യെണ്ട പഠനത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതി അത്തരത്തിലുള്ള കാര്യങ്ങളാക്കെ പറയാറുണ്ട്. പക്ഷെ രക്ഷിതാക്കളെവിടൊക്കെയാ ണ് ശ്രദ്ധിക്കേണ്ടത് ചില വാക്കുകൾ ഉപയോഗിക്കുന്ന സമയത്തൊക്കെ ശ്രദ്ധിക്കണം എന്നെനിക്ക് പറയാനുണ്ട് കാരണം ഞാനൊരു സ്കൂൾ കൗൺസിലറാണ് അപ്പൊ എന്റെ അടുത്ത് വരുന്ന പല കുട്ടികളും പറയാറുണ്ട് വീട്ടിൽന്ന് ഭയങ്കര ഭീഷണിയുണ്ട് അതായത്, അമ്മ പറയാറുണ്ട് അല്ലെങ്കിൽ അച്ഛൻ പറയാറുണ്ട് മാർക്ക് വാങ്ങിചിട്ടില്ലെങ്കിൽ അപ്പൊ ഞാൻ കാണിച്ചു തരാം അല്ലെങ്കിൽ നീ എല്ലാ കാര്യത്തിലും എന്നെ തോൽപിച്ചോണ്ടിരിക്കാണ് എനിക്ക് ആകെയുള്ള പ്രതീക്ഷ നിന്റെ മാർക്കിൽ മാത്രമാണ്. അതിലും നീ പുറകിലായിട്ടുണ്ട് എങ്കിൽ ഒരു പക്ഷെ എന്നെ നിനക്ക് കാണാൻ കഴിയില്ല. . അത്തരത്തിലുള്ള വലിയ ഭീഷണികളൊക്കെ മുഴക്കീട്ടാണിരിക്കുന്നത്. ഇതൊക്കെ കേൾക്കുന്ന സമയത്ത് കുട്ടിക്ക് എനർജിയെല്ല ഉണ്ടാകുന്നത് പഠിക്കാനെല്ല തോന്നുന്നത് പേടിയാണ് ശരിക്കും ഇങ്ങനെയുള്ള സംസാരത്തിൽന്നൊക്കെ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള പേടികളൊന്നും ഉണ്ടാക്കിയെടുക്കേണ്ട ആവശ്യമില്ല. ഇതെല്ലാതെ തന്നെ കുട്ടികളോട് പറയാം നിന്നെ കൊണ്ട് പറ്റും, അലെങ്കിൽ വീട്ടിൽ നിന്ന് അമ്മയുടെ എല്ലെങ്കിൽ അച്ചന്റെ, സഹോദരങ്ങളുടെ ഭാഗത്ത് നിന്നാണെങ്കിലും മുഴുവൻ പിന്തുണയും നിന്റെ കുടത്തെന്നെയുണ്ട് നിന്നെ കൊണ്ട് ചെയ്യാൻ കഴിയുക തന്നെ ചെയ്യും, നല്ല മാർക്ക് തന്നെ നിന്നെ കൊണ്ട് വാങ്ങാൻ കഴിയും ചെയ്യും. ഓരോ പരീക്ഷയും കഴിയുന്ന സമയത്ത് മാർക്ക് കുറയുകയാണെങ്കിൽ കുടുതൽ ചീത്ത പറയാതെ എവിടെയാണ് നിനക്ക് പ്രശ്നം പറ്റിയത് എങ്ങനെ നമുക്കത് മാറ്റിയെടുത്ത് കൂടുതൽ മാർക്ക് അടുത്ത പരീക്ഷക്ക് വാങ്ങാം എന്നതിനെ കുറിച്ച് കൂടുതലായിട്ട് പറഞ്ഞു കൊടുക്കുകയാണ് വേണ്ടത്. പിന്നെ രണ്ടാമതായിട്ട് രക്ഷിതാക്കൾക്ക് ചെയ്യാനുള്ളൊരു കാര്യമെന്താന്ന് വെച്ചാൽ നമ്മൾ പലപ്പോഴും കുടികളോട് നേരെത്തെ എഴുന്നേൽക്കാൻ പറയും അല്ലെങ്കിൽ കുറച്ച് വൈകി ഇരുന്ന് പഠിക്കണമെന്ന് പറയും അങ്ങനൊക്കെ പറയുമെങ്കിലും രാവിലെ ചിലപ്പോൾ കുട്ടിയെ എണീപ്പിച്ച് വിട്ടിട്ട് രക്ഷിതാവ് വീണ്ടും പോയി ഉറങ്ങാറുണ്ടാവും അല്ലെങ്കിൽ രാത്രിയാണെങ്കിലും പഠിക്കാനിരുത്തിയതിന് ശേഷം പോയി ഉറങ്ങാറുണ്ടാവും. എനിക്ക് തോന്നുന്നു രക്ഷിതാക്കൾക്ക് ഈയൊരു ഭാഗത്ത് ചെയ്യാൻ കഴിയുന്നൊരു കാര്യം കുട്ടിയുടെ മാത്സ് പറഞ്ഞ് കൊടുക്കാനോ കെമിസ്ട്രി പറഞ്ഞ് കൊടുക്കാനോ ഉള്ള അറിവോ, അല്ലെങ്കിൽ അതിനുള്ള സമയമോ ഇല്ല എന്നുണ്ടെങ്കിലും അവന്റെ കൂടെ കുറച്ചു നേരം പഠിക്കുന്ന സമയത്ത് ഒന്ന് ഇരുന്ന് കൊടുക്കാൻ പറ്റിക്കഴിഞ്ഞാൽ അത് രാവിലെയാണെങ്കിലും ശരി രാത്രിയാണെങ്കിലും ശരി ഞാൻ കൂടെയുണ്ട് നീ ഇരുന്ന് പഠിച്ചോളൂ എന്ന് പറഞ്ഞ് കൂടെ ഇരുന്ന് കൊടുക്കാൻ പറ്റിക്കഴിഞ്ഞാൽ ഉണ്ടാകുന്ന ഒരു കാര്യമെന്താന്ന് വെച്ചാൽ ആ സമയത്ത് പല കുട്ടികളും പഠിക്കാനാണെന്ന് പറഞ്ഞ് ഇരിക്കുകയും എന്നിട്ട് ആ സമയത്ത് വേറെ ഓരോ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കാറുണ്ട്. അപ്പൊ നമ്മൾ അടുത്ത് തന്നെ നോക്കിയിരിക്കുന്ന സമയത്ത് ആ ഒരു കുട്ടിയുടെ ചിന്തകൾ വഴിമാറി പോകുന്നതിനെ കുറച്ച് നമുക്ക് ഇങ്ങോട്ട് പിടിച്ച് കൊണ്ടുവരാനും അതുപോലെ സപ്പോർട്ട് എന്നുള്ള രീതിയിൽ കൂടെ ഇരിക്കാനും സാധിക്കും.
കുട്ടികളുടെ ഭക്ഷണവും ഉറക്കവും
ഭക്ഷണം നന്നായി കഴിക്കേണ്ടതുണ്ട് . ഒരുപാട് ഭക്ഷണം കഴിക്കണമെന്നല്ല പക്ഷെ കുട്ടിക്ക് ആവശ്യത്തിന് വേണ്ട കുട്ടിയുടെ ആരോഗ്യം നിലനിർത്താൻ വേണ്ട ഭക്ഷണം നല്ല രീതിയിൽ നല്ല അളവിൽ കുട്ടിക്ക് കൊടുക്കാനുള്ള ഉത്തരവാദിത്വം രക്ഷിതാക്കൾക്കുണ്ട്. അതേ പോലെ കുട്ടിയോട് നല്ല പോലെ വെള്ളം കുടിക്കാൻ പറഞ്ഞ് കൊടുക്കേണ്ടതുണ്ട്. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ഒക്കെ കൂടെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഉറക്കമെന്ന് പറയുന്നത്. പലപ്പോഴും കുട്ടികൾ ചെയ്യാറുള്ളത് രാവിലൊക്കെ അവര് കളിച്ച് നടക്കും എനിക്ക് ഒരു കുഴപ്പവുമില്ല എത്ര നേരം ഇരുന്നാലും എനിക്ക് ഉറക്കം വരില്ല പറഞ്ഞ് വൈകി ഒരുപാട് നേരമിരുന്ന് പഠിക്കുകയും പിന്നെ നേരെത്തെ എണീറ്റിരുന്ന് പഠിക്കുകയും ചെയ്തിട്ട് ഉറക്കത്തിന്റെ സമയം വളരെ കുറഞ്ഞു വരാറുണ്ട്. പക്ഷെ തീർച്ചയായിട്ടും ഇത് കുട്ടിയുടെ ശ്രദ്ധയേയും ഓർമശക്തിയേയും ഒക്കെ ബാധിക്കും. അതുകൊണ്ട് അത്യാവശ്യം 6 മണിക്കൂറെങ്കിലും കുട്ടി നല്ല രീതിയൽ ഉറങ്ങുകയും ഭാക്കി സമയമെടുത്ത് കുട്ടി നന്നായിട്ട് പഠിക്കുകയും വേണം.
നിയന്ത്രണങ്ങൾ വേണോ?
പിന്നെ അടുത്തൊരു കാര്യമൊന്നു പറയുന്നത് രക്ഷിതാക്കളെപ്പഴും പ്രത്യേകിച്ച് പരീക്ഷയുടെ ഒരു സമയമെത്തിക്കഴിഞ്ഞാൽ പ്രത്യേകിച്ച് പത്താം ക്ലാസ് എത്തിക്കഴിഞ്ഞാൽ ബാക്കിയുള്ള വിനോദങ്ങളും,കളികളും ഒഴിവാക്കുന്ന രീതിയിലാണ് കാണാറുള്ളത്. ഭാക്കി ഒന്നിലേക്കും പോകാൻ പാടില്ല, കളിക്കാൻ പാടില്ല, ഫ്രണ്ട്സിന്റെ കൂടെ പോകാൻ പാടില്ലാ, ഫംഗ്ഷൻ പോകാൻ പാടില്ല എല്ലാ പരീക്ഷകളുമുണ്ട് അതുകൊണ്ട് എല്ലാം നിയന്ദ്രിച്ചു വെച്ചിരിക്കുകയാണ്. അപ്പൊ ഇങ്ങനെ ഉണ്ടാക്കുന്ന സമയത്ത് കുട്ടിയുടെ ഉള്ളിൽ ടെൻഷൻ ഉണ്ട്. ഭാക്കി ഒന്നും ചെയ്യാതെ അങ്ങനെ പഠനത്തിലേക്ക് മാത്രമായിട്ട് ഇരിക്കുന്ന സമയത്ത് പഠത്തോട് കുട്ടിക്ക് സ്വാഭാവികമായിട്ടും വെറുപ്പ് ഉണ്ടാവുകയാണ് ചെയ്യുന്നത്. പിന്നെ മറ്റൊരു കാര്യം പറയുന്നത് കുട്ടിയുടെ അമിതമായ ഫോൺ ഉപയോഗം അല്ലെങ്കിൽ പത്താം ക്ലാസിലാണ് പറഞ്ഞിട്ടൊന്നും കാര്യമില്ല കാർട്ടൂൺ കാണുന്ന ആളുകളുണ്ടാവും Tv കാണുന്ന ആളുകളുണ്ടാവും അപ്പൊ അതിനൊക്കെ ഒറ്റ അടിക്കങ്ങ് നിർത്തിക്കഴിഞ്ഞാൽ തീർച്ചയായിട്ടും അത് കുട്ടികളെ ബാധിക്കുകയാണ് ചെയ്യുക. അപ്പൊ കുട്ടികൾ ഇഷ്ടപ്പെടുന്ന കാര്യത്തെ ഒറ്റയടിക്ക് നിർത്താതെ കുറച്ച് സമയം അതിനായിട്ട് മാറ്റിവെക്കുക. ഒരു ദിവസത്തിൽ അര മണിക്കൂറെങ്കിലും കുട്ടി റിലാക്സ് ചെയ്യാൻ നല്ല രീതിയിൽ ടെൻഷൻ ഇല്ലാതെ പരീക്ഷ എഴുതാൻ കുട്ടിയുടെ മൈൻഡ് ഫ്രീ ആയിട്ടിരിക്കേണ്ടതുണ്ട്. അപ്പൊ അതിന് വേണ്ടി കുട്ടി എന്ത് ചെയ്യുമ്പോഴാണോ ഏറ്റവും സന്തോഷവാനായിട്ടിരിക്കുന്നആ ഒരു കാര്യം അരമണിക്കൂറെങ്കിലും കുട്ടിയെ കൊണ്ട് ചെയ്യിപ്പിക്കുക എന്നത് രക്ഷിതാക്കളുടെ ഉത്തരവാദിത്വം കൂടെയാണ്.

കുട്ടികൾ ചെയേണ്ടത്
ഇവിടെ ഇപ്പൊ നമ്മൾ പരീക്ഷയുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും അതേപോലെ അധ്യാപകരും എന്തൊക്കെയാണ് ചെയ്യാനുള്ളതെന്ന് പറഞ്ഞു. ഇനി നമ്മൾ കുട്ടികൾ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് പറയേണ്ടത് ആവശ്യമെല്ലെ..?. ഇപ്പൊ പല കുട്ടികളും ഉണ്ടായിരിക്കും അപ്പൊ ഉറപ്പായിട്ടും മാർക്ക് സ്കോർ ചെയ്യുമെന്ന് എല്ലാവരും പ്രതീക്ഷിച്ചുക്കൊണ്ടിരുന്ന കുട്ടികളും അത്രമാത്രം അദ്ധ്വാനിക്കുന്ന പല കുട്ടികളുടെ ഉള്ളിലും പല ടെൻഷനുകളുണ്ടാവും എന്നെ കൊണ്ട് ചെയ്യാൻ പറ്റുമോ എല്ലെങ്കിൽ ഓവർ പ്രതീക്ഷ ഒരു ഭാരമാണെന്നുള്ള ഒരു തോന്നലുണ്ടാവും അപ്പൊ അത് നമുക്ക് മാറ്റാൻ രക്ഷിതാക്കളുടെയും അതേ പോലെ അധ്യാപകരുടേയും ഒരു സഹായമുണ്ടെങ്കിൽ ഈയൊരു ഓവർ പ്രതീക്ഷ കുറക്കാൻ സാധിക്കും. പക്ഷെ അതെ പോലെ തന്നെ ആവറേജ് ആയിട്ടുള്ള കുട്ടികൾ ഒരു പക്ഷെ തുടങ്ങിട്ടുപോലുമില്ലാത്ത ആളുകളുണ്ടായിരിക്കും. ഫെബ്രുവരി തുടക്കമേ ആയിട്ടുള്ളൂ ഞാൻ എങ്ങനെ പഠിച്ചു തുടങ്ങണം എന്ന് ചിന്തിക്കാത്ത ആളുകളുണ്ടായിരിക്കും. അപ്പൊ അങ്ങനെയുള്ള സമയത്ത്, നല്ല മാർക്ക് വാങ്ങണം എന്നുണ്ടായിരിക്കും . ബുക്ക് തുറന്നു വെച്ചാൽ അവർക്ക് ആദ്യം തോന്നുന്നത് ഇത്രേയും സിലബസ് എന്നെകൊണ്ട് പേടിച്ചു തീർക്കാൻ കഴിയൂ ല്ല എന്നെക്കൊണ്ട് പഠിക്കാൻ പറ്റുമോ ..?,എല്ലെങ്കിൽ നെഗറ്റീവ് ചിന്തകളായിരിക്കും ഏറ്റവും കൂടുതൽ ഉള്ളിലേക്ക് വരിക. അപ്പൊ അത്തരത്തിൽ ചിന്തിക്കുന്നവരോട് ആദ്യം പറയാനുള്ളത് എപ്പോ അയിക്കോട്ടേ ഒറ്റയ്ക്ക് കഴിയുമെന്നുള്ള ഉറച്ച വിശ്വാസത്തോടെ നിങ്ങൾ തുടങ്ങുകയാണെങ്കിൽ വളരെ പതുക്കെ നെഗറ്റീവ് ചിന്തകളൊക്കെ ഒഴിവാക്കി വളരെ പോസിറ്റിവായിട്ട് സമാധാനത്തോടെ തുടങ്ങുകയാണെങ്കിൽ തീർച്ചയായിട്ടും നിങ്ങൾക്ക് അത് പഠിച്ചു തീർക്കാൻ കഴിയുകയും അതിന്റെ ഒപ്പം തന്നെ ഇപ്പൊ നടത്തിയ പരീക്ഷയിൽ എത്ര മാർക്ക് വാങ്ങുന്നു അതിന്റെ മൂന്നു നാലു പടി തീർച്ചയായിട്ടും മുന്നോട്ട് വരാൻ സാധിക്കും. അപ്പൊ അതുകൊണ്ട് ഒരിക്കലും എന്നെക്കൊണ്ട് പറ്റില്ല എന്ന് പറഞ്ഞ് ബുക്ക് അടച്ച് വെക്കുകയോ അല്ലെങ്കിൽ ബുക്ക് തുറന്നാൽ തന്നെ എന്നെ കൊണ്ട് പറ്റില്ലെന്നുള്ള നെഗറ്റീവ് ചിന്തകളെ മാറ്റി ,എന്നെ കൊണ്ട് കഴിയും എന്നുള്ള തീരുമാനത്തിൽ മുന്നോട്ട് പോകുകയാണെങ്കിൽ തീർച്ചയായിട്ടും നിങ്ങൾക്കും വളരെ നല്ലൊരു വിജയം തന്നെ ഉണ്ടാവുകയും ചെയ്യും. കുട്ടികൾ പലപ്പോഴും പറയുന്ന ഒരു പ്രശ്നമാണ് വായിക്കുന്ന കാര്യങ്ങളൊന്നും തലയിൽ നിൽക്കുന്നില്ല അത് മറന്നു പോകുന്നു. പക്ഷെ ഇത് പറയുന്ന കുട്ടിക്ക് 10 വർഷം മുന്നെ അല്ലെങ്കിൽ 5 വർഷം മുന്നെ പറഞ്ഞ ഒരു സിനിമയിലെ ഡയലോഗോ അല്ലെങ്കിൽ ആ കുട്ടിക്ക് ഇഷ്ടപ്പെട്ട നായകനോ നായികയോ ഇട്ട ഡ്രസ്സിന്റെ ആ കളർ വരെ കുട്ടിക്ക് ഓർത്തെടുക്കാൻ സാധിക്കുന്നു. ഓർമ്മശക്തിയോ ചിന്താ ശക്തിയോ ഇല്ലാഞ്ഞിട്ടെല്ല അപ്പൊ അത്തരത്തിലുള്ള കാര്യങ്ങൾ കുട്ടിയുടെ ഓർമ്മശക്തിയിൽ പതിഞ്ഞു പോകുകയും പoനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിൽ നിൽക്കുന്നില്ല എന്നുള്ളതിനൊരുത്തരമാണ് താല്പര്യം ഇല്ല എന്നുള്ളത്. മറ്റേത് വളരെ താല്പര്യത്തോടെ കാണുന്നു അതു മനസ്സിൽ നിൽക്കുന്നു തീരെ താല്പര്യമില്ലാതെ പഠനത്തിനെ സമീപിക്കുന്നു അപ്പൊ തീർച്ചയായിട്ടും നമ്മളുടെ മനസ്സിലുള്ള കാര്യങ്ങൾ അല്ലെങ്കിൽ നമ്മൾ പഠിക്കുന്ന കാര്യങ്ങൾ അതേ പോലെ തന്നെ മെമ്മറിയിൽ ഫീഡ് ആകുന്നില്ല. അപ്പൊ വളരെ താല്പര്യത്തോടെ പഠിക്കുക. രണ്ടാമത് കാണാപ്പാടമങ്ങ് പഠിച്ച് എന്താണ് വായിക്കുന്നതെന്ന് പോലുമറിയാതെ കുറേ കാര്യങ്ങൾ അങ്ങനെ പഠിച്ചു വയ്ക്കുന്ന സമയത്ത് തീർച്ചയായിട്ടും പരീക്ഷക്ക് ഒരു വരി നമുക്ക് അറിയാതെ പോയിക്കഴിഞ്ഞാൽ ഭാക്കിയുള്ളതൊന്നും എഴുതാൻ പറ്റാത്ത ഒരവസ്ഥ വരും. അപ്പൊ എന്ത് വായിക്കാണെങ്കിലും അതെന്താണ് വായിക്കുന്നതെന്നുള്ളത് കൃത്യമായി മനസ്സിലാക്കിയതിന് ശേഷം അത് പഠിച്ച് അവസാനിപ്പിക്കുക. ഇങ്ങനെ ചെയുന്ന സമയത്ത് ഒരു ചോദ്യം വന്ന് കഴിഞ്ഞാൽ വളരെ ലളിതമായിട്ട് ആ ഒരു ചോദ്യത്തിന് ഉത്തരം എഴുതാൻ കഴിയുകയും ചെയ്യും. നേരെത്തെ പറഞ്ഞ രീതിയിലുള്ള ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ തീരെ നേരം വൈകിട്ടില്ല. ഇപ്പൊ തന്നെ തുടങ്ങുകയാണെങ്കിലും തീർച്ചയായിട്ടും ഈ ഒരു പരീക്ഷയിൽ വളരെ നല്ല വിജയം കൈവരിക്കാൻ സാധിക്കുക തന്നെ ചെയ്യും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.