spot_img

കാന്‍സറിനെ തോല്‍പ്പിക്കുന്ന ഏഴ് ഔഷധച്ചെടികള്‍

ഭക്ഷണത്തിന് രുചിയും സുഗന്ധവും നല്‍കുന്നതിനാണ് പ്രധാനമായും നാം ഔഷധച്ചെടികള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഈ ചെടികള്‍ക്ക് ചില രോഗങ്ങള്‍ക്കെതിരെ പോരാടാനും കഴിയുമെന്നത് പലര്‍ക്കും പുതിയ അറിവായിരിക്കും. ഇന്ന് ആധുനിക വൈദ്യശാസ്ത്രവും ഇത്തരം ചെടികളുടെ ഔഷധമൂല്യത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നുണ്ട്. കാന്‍സറിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ചില ഔഷധസസ്യങ്ങളെ പരിചയപ്പെടാം.

  1. തൈം 

പുതിനയുടെ വിഭാഗത്തില്‍പ്പെട്ട ഈ സുഗന്ധച്ചെടി കാന്‍സറിനെതിരായ പോരാട്ടം ഇരട്ടിയാക്കുന്നു. ശ്വാസകോശം, പ്രോസ്‌റ്റേറ്റ്, സ്തനം എന്നിവയെ ബാധിക്കുന്ന അര്‍ബുദ കോശങ്ങളെ നശിപ്പിക്കാനുള്ള ശേഷി ഇതിന്റെ സത്തയില്‍ നിന്നെടുത്ത ഓയിലിനുണ്ട് എന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു. തൈമിലെ കാര്‍വക്രോള്‍ എന്ന ഘടകമാവാം കാന്‍സറിനെ പ്രതിരോധിക്കുന്നതെന്ന് പഠനം പറയുന്നു.

  1. റോസ്‌മേരി

ഓര്‍മശക്തി വര്‍ധിപ്പിക്കുന്ന സസ്യമായാണ് റോസ്‌മേരി അറിയപ്പെടുന്നത്. സ്പാനിഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ പാചകങ്ങളിലാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് കാന്‍സറിനെ പ്രതിരോധിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഈ ചെടിയിലടങ്ങിയിരിക്കുന്ന കാര്‍നോസിക് ആസിഡ്, റോസ്മറൈനിക് ആസിഡ് എന്നിവ പലതരം അര്‍ബുദ കോശങ്ങളെയും തുടക്കത്തില്‍ത്തന്നെ പ്രതിരോധിക്കുന്നു. അര്‍ബുദകോശങ്ങള്‍ക്ക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് ഇവ ചെയ്യുന്നത്. രാസപദാര്‍ത്ഥങ്ങള്‍ കാരണമുണ്ടാകുന്ന ചിലതരം കാന്‍സറുകളെയും ഇത് പ്രതിരോധിക്കുന്നു.

  1. കര്‍പ്പൂര തുളസി

തുളസിയുടെ രുചിയും സുഗന്ധവും ഇതിനെ പ്രിയപ്പെട്ടതാക്കുന്നു. ഈ ചെടി മെലനോമ, കോളന്‍ കാര്‍സിനോമ, ഹെപ്പറ്റോമ കോശങ്ങളുടെ വളര്‍ച്ച കുറക്കുകയും കോശങ്ങളുടെ മരണത്തിന് കാരണമാകുകയും ചെയ്യുന്നു. നിരവധി ഗുണങ്ങളുള്ള ബയോആക്ടീവ് ഘടകങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. കാന്‍സറിനെതിരെ പൊരുതുന്ന ഈ ചെടിയിലുള്ള പ്രധാന ഘടകം അര്‍സോളിക് ആസിഡാണ്. 

  1. കറിവേപ്പില

ഇന്ത്യന്‍ വിഭവങ്ങളില്‍ പ്രധാന രുചിക്കൂട്ടാണ് കറിവേപ്പില. ഇതിന് നിരവധി ഔഷധഗുണങ്ങളുണ്ട്. പ്രൊട്ടാസം ഇന്‍ഹിബിറ്ററുകളായി പ്രവര്‍ത്തിച്ച് ഇവ കാന്‍സര്‍ കോശങ്ങളുടെ മരണത്തിന് കാരണമാകുന്നു. പ്രോട്ടീനുകളെ ഇല്ലാതാക്കുകയോ കുറക്കുകയോ ചെയ്യുന്ന സെല്ലുലാര്‍ കോംപ്ലക്‌സുകളാണ് പ്രൊട്ടാസം ഇന്‍ഹിബിറ്ററുകള്‍. പ്രൊട്ടാസം ഇന്‍ഹിബിറ്ററുകള്‍ അര്‍ബുദകോശങ്ങളെ തിരഞ്ഞുപിടിച്ച് നശിപ്പിക്കുകയും ട്യൂമര്‍ കോശങ്ങളെ കീമോതെറാപ്പിക്ക് സംവേദിയായി മാറ്റുകയും ചെയ്യുന്നു.

  1. ബ്രഹ്മി

ആയുര്‍വേദത്തില്‍ കാലാകാലങ്ങളായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ബ്രഹ്മി. മാലിഗ്നന്റ് ഗ്ലിയോമ, ഇന്റസ്റ്റിനല്‍ അഡിനോകാര്‍സിനോമ, സ്തനാര്‍ബുദം എന്നിവയിലെ അര്‍ബുദ കോശങ്ങളെ ഇല്ലാതാക്കാന്‍ കഴിയുന്ന ബാക്കോപസൈഡ് ഇ, ബാക്കോപസൈഡ് 7 എന്നീ ഘടകങ്ങള്‍ ഈ ചെടിയില്‍ അടങ്ങിയിരിക്കുന്നു. 

  1. അശ്വഗന്ധ

കാന്‍സറിനെ ചെറുക്കുന്ന ആന്റിഓക്‌സിഡന്റ് ഘടകങ്ങളുള്ള സസ്യമാണ് അശ്വഗന്ധ. വിവിധ കാന്‍സറുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിഥാഫെറിന്‍, വിഥനോലിഡ്, വിഥനോസൈഡ്, വിഥനോണ്‍ എന്നീ ഘടകങ്ങള്‍ ഈ ഔഷധച്ചെടിയില്‍ അടങ്ങിയിരിക്കുന്നു. വിഥാഫെറിന്‍ എ സ്തനാര്‍ബുദത്തെ ചെറുക്കുന്നു. 

  1. സഞ്ജീവനി

ഔഷധഗുണങ്ങളുള്ളതും ആയുര്‍വേദ ചികിത്സയില്‍ ഉപയോഗിക്കുന്നതുമായ ഔഷധ സസ്യമാണ് സഞ്ജീവനി. ഈ ചെടിയുടെ സത്ത കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടസ്സപ്പെടുത്തുന്നു. കാര്‍സിനോജനിക് കെമിക്കലായ മീഥൈല്‍ ഐസോസയനേറ്റ് മൂലമുണ്ടാകുന്ന ജനിതക വ്യതിയാനങ്ങളില്‍ നിന്ന് ഇത് സംരക്ഷണം നല്‍കുന്നു. സ്‌കിന്‍ ട്യൂമറുകളുണ്ടാകുന്നത് തടയാനും ഈ ചെടിയിലെ ഘടകങ്ങള്‍ക്ക് കഴിയുന്നു. ഈ ചെടിയില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളവനോയിഡുകളാണ് ആന്റികാന്‍സര്‍ ഘടകങ്ങളായി പ്രവര്‍ത്തിക്കുന്നത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.