സൂര്യാഘാതം
ശരീരത്തിന്റെ ബാഹ്യ കവചമായി വര്‍ത്തിക്കുകയും സൂര്യപ്രകാശം നേരിട്ട് പതിക്കുകയും ചെയ്യുന്ന ചര്‍മ്മം മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളാണ് ചര്‍മ്മത്തിന് അത്യന്താപേക്ഷിതമായ മെലാനിന്‍ ഉത്പ്പാദിപ്പിക്കാന്‍ സഹായിക്കുന്നത്. മെലാനിന്റെ അളവു കൂടുമ്പോള്‍ സ്വാഭാവികമായി ചര്‍മ്മത്തില്‍ നിറം മാറ്റം സംഭവിക്കുന്നു. മെലാനില്‍ മാത്രമല്ല സൂര്യപ്രകാശത്തി നിന്ന് ലഭിക്കുന്ന വിറ്റമിന്‍ ഡിയും ശരീരത്തിന് വളരെയധികം ആവശ്യമാണ്.
എന്നാല്‍ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ തോത് ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ അതു സൂര്യാഘാതത്തിലേക്ക് നയിക്കുന്നു. ഈ അവസ്ഥയില്‍ ശരീര കോശങ്ങള്‍ക്ക് ക്ഷതം സംഭവിക്കുകയാണ് ചെയ്യുക
സൂര്യാഘാതത്തിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും
ഏതു പ്രായത്തിലുള്ളവര്‍ക്കും സൂര്യാഘാതം ഏല്‍ക്കാം. കൂടാതെ ഏതു കാലാവസ്ഥയിലും സൂര്യാഘാതത്തിനു സാധ്യതയുണ്ട്. ഭൂമധ്യരേഖയ്ക്ക് സമീപത്തുള്ള രാജ്യങ്ങളിലുള്ളവര്‍ക്കും സമുദ്രനിരപ്പി നിന്ന് വളരെ ഉയര്‍ന്ന സ്ഥലങ്ങളിലുളളവര്‍ക്കും സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഇരുണ്ട ചര്‍മ്മമുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത താരതമ്യേന കുറവാണ്.
സൂര്യാഘാതം ഹെര്‍പ്സ്,എക്സിമ,ഡെര്‍മറ്റൈറ്റിസ് തുടങ്ങിയ രോഗാവസ്ഥകളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും കുറവല്ല. സൂര്യാഘാതത്തിന്റെ തീവ്രതക്കനുസരിച്ച് ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം, ചര്‍മ്മത്തില്‍ അമിതമായി ചുളിവ് വീഴത്തും, ഹീറ്റ് സ്ട്രോക്ക്, അകാല വാര്‍ദ്ധക്യം, നിര്‍ജ്ജലീകരണം എന്നിവയ്ക്കും കാരണമായേക്കാം.
സൂര്യാഘാതത്തില്‍ ജീവന് അപായ സാധ്യത കുറവാണ്. എന്നാല്‍, സൂര്യാഘാതമേല്‍ക്കുന്നവര്‍ വളരെയധികം വേദന അനുഭവിക്കേണ്ടി വരുന്നു. തീവ്രത കുറഞ്ഞ സൂര്യാഘാതങ്ങള്‍ക്ക് പ്രഥമ ശുശ്രൂഷ ന കിയാല്‍ മതിയാവും. ശരീരം തണുപ്പിക്കുകയാണ് പ്രധാനം. തണുത്ത വെള്ളത്തില്‍ കുളിക്കുക, ചര്‍മ്മത്തില്‍ ഏല്‍ക്കുന്ന പൊള്ളല്‍ ഭേദപ്പെടുത്തുന്നതിനായി മരുന്നുകള്‍ ഉപയോഗിക്കുക, കൂടാതെ കുറച്ച് ദിവസം സൂര്യപ്രകാശത്തില്‍ നിന്ന് വിട്ടു നില്‍ക്കുക എന്നിവ സ്വീകരിക്കാം.
എന്നാല്‍, തീവ്രത കൂടുമ്പോള്‍ തീര്‍ച്ചയായും ഡോക്ടറുടെ സഹായം ആവശ്യമാണ്. ചര്‍മ്മം പൂര്‍വ്വ സ്ഥിതിയിലാവുന്നതിന് ചിലപ്പോള്‍ ആഴ്ച്ചകള്‍ എടുത്തേക്കാമെങ്കിലും സൂര്യാഘാതം പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദപ്പെടുത്താന്‍ കഴിയും.
ലക്ഷണങ്ങള്‍
സൂര്യാഘാതമേല്‍ക്കുന്ന ശരീര ഭാഗം ചുവന്നിരിക്കും. കൂടാതെ ചര്‍മ്മത്തില്‍ ചൊറിച്ചില്‍, വീക്കം, വേദന എന്നിവയും അനുഭവപ്പെട്ടേക്കാം.
മുന്‍കരുതലുകളും ചികിത്സയും
സൂര്യപ്രകാശമേല്‍ക്കുന്ന ശരീരഭാഗങ്ങള്‍ക്ക് കവചം നല്‍കുക എന്നതാണ് മുന്‍കരുതലിന്റെ ആദ്യപടി. പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷനുകള്‍, തൊപ്പി, സണ്‍ഗ്ലാസുകള്‍ എന്നിവ ഉപയോഗിക്കുക. ദിവസവും രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക, മദ്യം കൃത്രിമ പാനീയങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക.
സൂര്യാഘാതത്തെ എങ്ങനെ പ്രതിരോധിക്കാം
- സൂര്യാഘാതത്തെ പ്രതിരോധിക്കാനുള്ള ആദ്യപടി അധിക നേരം തുറസായ സ്ഥലത്ത് നില്‍ക്കാതിരിക്കുക എന്നതാണ്. ശരീര ഭാഗങ്ങള്‍ മുഴുവന്‍ മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍, തൊപ്പി എന്നിവ ധരിക്കുക
- രാവിലെ പത്തു മുതല്‍ വൈകിട്ട് നാലു വരെ സൂര്യപ്രകാശം ഏല്‍ക്കാതെ ശ്രദ്ധിക്കുക.
- മൂന്നു മണിക്കൂര്‍ ഇടവിട്ട് സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കുക.
- നിര്‍ജ്ജലീകരണം തടയുന്നതിനായി ആവശ്യത്തിന് വെളളം കുടിക്കുക. ദ്രവ രൂപത്തിലുള്ള ആഹാരങ്ങള്‍ കഴിക്കുക
- ശരീരത്തില്‍ എല്ലായ്പ്പോഴും ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രമിക്കുക
- പുകവലി, മദ്യപാനം, അമിതമായി ചായ, കാപ്പി എന്നിവ ഒഴിവാക്കുക
- അനാവശ്യമായി മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്തുക. ഇത്് ചര്‍മ്മത്തിന്റെ സെന്‍സിറ്റീവിറ്റി വര്‍ദ്ധിപ്പിക്കുകയും സൂര്യാഘാത സാധ്യത ഉയര്‍ത്തുകയു ചെയ്യും.
- ചര്‍മ്മ സംരക്ഷണത്തിനായി വീര്യം കുറഞ്ഞതും എന്നാല്‍ ഗുണ നിലവാരമുള്ളതുമായ ക്രീമുകള്‍ ഉപയോഗിക്കുക
- വീര്യം കുറഞ്ഞസോപ്പുകള്‍ ഉപയോഗിക്കുക. അമിതമായി രാസവസ്തുക്കള്‍ അടങ്ങിയ സോപ്പുകള്‍ ചര്‍മ്മത്തെ വരണ്ടതാക്കുക മാത്രമല്ല സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യതയും വര്‍ധിപ്പിക്കും