spot_img

അപസ്മാരം വന്നാൽ?

WhatsApp Image 2020-02-07 at 4.29.59 PM Dr. Fiju Chacko, MD,DNB,DM, (Neurology – PGD)

 

അപസ്മാരം ഇന്ന് ഇന്ത്യയിൽ രണ്ട് കോടിയിലേറെ ആളുകളെ ബാധിക്കുന്ന അസുഖമാണ്. എപ്പിലെപ്സി അഥവാ ഫീഷർ ,ഫിക്സ് ഇവ തമ്മിലുള്ള വിത്യാസം എന്താണ്..? അപസ്മാരത്തെ പറ്റി സമൂഹത്തിൽ ഒരു പാട് സംശയങ്ങൾ തെറ്റിദ്ധാരണകളും ഉണ്ട് ഇവ ഒരു പാട് ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തുന്നുണ്ട്. അപസ്മാരം എന്താണ്..? ഒരു ഫിക്സ് വന്നാൽ അത് അപസമാരം ആകുന്നില്ല രണ്ടിലേറെ ഫിക്സ് വരികയും വീണ്ടും ഫിക്സ് വരാൻ സാധ്യതയുള്ളവർക്കുമാ ണ് അപസ്മാരം ഉള്ളത്. അത് ടെസ്റ്റുകളൊക്കെ ചെയ്ത് ഉറപ്പു വരുത്തി അതിനുള്ള സാധ്യത ഉള്ളവർക്കാണ് തുടർച്ചയായി മരുന്ന് കഴിക്കേണ്ട അപസ്മാര രോഗം ഉള്ളത്.
അപസ്മാരം വന്നാൽ എന്തൊക്കെ ബ്ലഡ് ടെസ്റ്റുകൾ ചെയ്യണം..?
ഷുഗർ കുറഞ്ഞാൽ സോഡിയം കുറഞ്ഞാൽ കാത്സ്യം കുറഞ്ഞാലൊക്കെ ചിലപ്പോൾ ഫിക്സ് ഉണ്ടാവാം ഇതിന് ഷുഗർ കുറയാതെ നോക്കിയാൽ മതി.
പിന്നെ EEG ചെയ്യുക അര മണിക്കൂറിൽ ഏറെ എടുക്കുന്ന ഈ ടെസ്റ്റ് വേദനയുള്ളത് അല്ല സൂചി വേണ്ടതല്ല EEG എടുത്താൽ തലച്ചോറിൽ ഏത് വശത്താണ് പ്രശ്നം എന്ന് കണ്ടെത്താൻ സാധിക്കും.ഏത് തരം ഫിക്സാണ് എന്ന് ക്ലാസിഫൈ ചെയ്യാനും അതിന് കറക്ടായ മരുന്ന് കൊടുക്കാനും സിവിയറാണോ മൈൽ ഡാണോ എന്നൊക്കെ അറിയാനും സാധിക്കും .
പിന്നെയുള്ളത് ന്യൂറോ ഇമേജ് MRI അഥവാ CT സ്കാൻ. ഇത് ചെയ്യുമ്പോൾ തലച്ചോറിൽ മുഴയോ കുമിളയോ അല്ലെങ്കിൽ ജനിതകമായിട്ടുള്ളതാണോ സർജറി വേണ്ടതാണോ എന്നൊക്കെ അറിയാൻ കഴിയും.ഫിക്സ് ഒരു പക്ഷേ മുഴയുടെയും കുമിളയുടേയുമൊക്കെ ലക്ഷണമായിരിക്കാം പല അസുഖങ്ങൾക്കും പനി ലക്ഷണമാണെന്ന് പറയുന്ന പോലെ. മുഴ അല്ലെങ്കിൽ കുമിള തുടങ്ങിയവ പോലുള്ള ഉണ്ടോ എന്നറിയാൻ ചെയ്യുന്ന ടെസ്റ്റാണ് CT,MRI സ്കാനിംഗുകൾ.
പലരുടേയും ഒരു സംശയമാണ് എത്ര നാൾ മരുന്ന് കഴിക്കണം എന്നുള്ളത് ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കണോ പനിയോ പഴുപ്പോ വന്നാൽ അഞ്ചു ദിവസോ മറ്റോ ആന്റി ബയോട്ടിക്ക് കഴിച്ച് നിർത്തും അത് പോലെ അല്ല അപസ്മാരത്തിന്റെ കോഴ്സ് ഇനി ഫിക്സ് വരാതിരിക്കാൻ കഴിഞ്ഞ് പോയതിനല്ല ഇനി വരാതിരിക്കാൻ കൂടിയാണിത്. തുടർച്ചയായി ആറ് മാസം കഴിച്ച് നിർത്തിയാൽ ചിലപ്പോൾ ഏഴാമത്തെ മാസം അസുഖം വരാം.സാധാരണ ഗതിയിൽ രണ്ടോ മൂന്നോ വർഷമാണ് ഇതിന്റെ കോഴ്സ് അത് കഴിഞ്ഞ് അസുഖമില്ലെങ്കിൽ ഡോസ് കുറച്ച് കുറച്ച് ഒറ്റയടിക്ക് നിർത്തില്ല ഒരു കാൽ ഭാഗം ഒരു മാസം കുറക്കും അര ഭാഗം അടുത്ത മാസം കുറക്കും മുക്കാൽ ഭാഗം അടുത്ത മാസം കുറക്കും മൂന്ന് മാസം കൊണ്ടാണ് ഇത് പതുക്കെ പതുക്കെ നിർത്തുക. പെട്ടെന്ന് നിർത്തിയാൽ വീണ്ടും ഫിക്സ് വരാൻ സാധ്യതയുണ്ട് സാധാരണ രീതിയിൽ രണ്ട് മൂന്ന് കൊല്ലമാണ് അതിന് മരുന്ന് കഴിക്കേണ്ടത്.
അപസ്മാരം വരുന്നവർ എന്തൊക്കെ ശ്രദ്ധിക്കണം
ഒന്നാമത് ഈ മരുന്ന് കഴിച്ച് തുടങ്ങുമ്പോൾ അലർജി യുണ്ടാകും ക്ഷീണം ഉണ്ടാവും ചില ആളുകളിൽ ലിവറിന്റെ ടെസ്റ്റ് കൂടാം അതിന് ആ ഡോക്ടർ നിർദേശിച്ച ലിവറിന്റെ ടെസ്റ്റ് ക്യത്യമായി ചെയ്യണം ആദ്യത്തെ മാസങ്ങളിൽ പിന്നീട് മരുന്നുകൾ മുടങ്ങാതെ കഴിക്കുക എന്നാണ് ഒന്നാമത്തെ കാര്യം .മുപ്പത് ദിവസം മരുന്ന് കഴിച്ച് അന്ന് പെട്ടെന്ന് ഡോക്ടറെ കാണാൻ സാധിച്ചില്ല അങ്ങനെ മരുന്ന് മുടങ്ങരുത് ഉറക്കം മുടങ്ങരുത് 6 മണിക്കൂർ എങ്കിലും ഉറക്കം കിട്ടണം ഉറക്കം കുറഞ്ഞാൽ പിറ്റേ ദിവസം ഫിക്സ് വരും മദ്യം കഴിച്ചാൽ വലിയ പ്രശ്നമാണ്.മദ്യം കഴിക്കുമ്പോഴും പിറ്റേ ദിവസം ആ ബ്ലഡ് ലവൽ ആൽക്കഹോൾ ഇറങ്ങുമ്പോഴും ഫിക്സ് വരാൻ സാധ്യതയുണ്ട്. പിന്നെ അപകടകരമായ അവസ്ഥകൾ നീന്തൽ പ്രയാസമാണ് വെള്ളത്തിൽ വെച്ചാണ് ഫിക്സ് വരുന്നതെങ്കിൽ ഒരു ഒളിംമ്പിക് താരം ആണെങ്കിലും മലർന്ന് പൊന്തും കൂടെ നിൽക്കുന്നവർക്ക് അറിയുകയില്ല. അതുകൊണ്ടു വളരെ അപകടമാണ്. ഫിക്സ് ഉള്ളവർ ഡ്രൈവ് ചെയ്യുന്നതു സൂക്ഷിക്കണം. കുറേ ആയിട്ട് ഫിക്സ് ഇല്ല, മരുന്ന് കഴിക്കുന്നുണ്ട് അങ്ങനെയെങ്കിൽ സ്വന്തം റിസ്കിൽ എ ടു ത്ത് ജംഗ്ഷൻ വരെ ഡ്രൈവ് ചെയാം. വണ്ടി ഓടിക്കുന്ന സമയത്ത് ഫിക്സ് വന്നാൽ വണ്ടിയിൽ ഇരിക്കുന്നവർക്കും റോഡിലുള്ളവർക്കൊക്കെ അപകടം സംഭവിച്ചേക്കാം. അതുകൊണ്ട് വണ്ടി ഓടിക്കലും നീന്തലും കഴിവതും ഒഴിവാക്കുക.

ഗർഭിണികളും , കല്യാണം കഴിക്കാൻ പോകുന്നവരും
20 വർഷമായി ഇന്ത്യൻ നിയമൊക്കെ മാറ്റി .ഇതൊരു മാറാരോഗമോ മാനസിക രോഗമോ അല്ല അപസ്മാരം. വിവാഹിതയാകാനും ഗർഭിണിയാകാനും ആരോഗ്യമുള്ള കുട്ടികളെ പ്രസവിക്കാനൊന്നും അപസ്മാര രോഗം ഒരു തടസ്സമെല്ല. മരുന്ന് കൃത്യം കഴിക്കണം. ഗർഭിണി ആകുന്നതിന് മുമ്പ് തന്നെ ഗൈനക്കോളജിസ്റ്റ് ഡോക്ടറോടും ഇത് ചർച്ച ചെയ്യണം. ഒരു ഫോളിക് ആസിഡ് വൈറ്റമിൻ ഒരു കുഞ്ഞു മഞ്ഞ ഗുളിക എല്ലാ ഗർഭിണികളും കഴിക്കുന്ന ഒരു വൈറ്റമിൻ ഉണ്ട്. അത് ഗർഭിണി ആകുന്നതിന് മുന്നെ തൊട്ട് കഴിക്കണം. ഒരു single anti epilepsy drug മിനിമം ഡോസിൽ കഴിച്ചു കൊണ്ടിരിക്കുക. മരുന്ന് കഴിച്ചു കൊണ്ടിരുന്നാൽ കുഞ്ഞിന് അംഗവൈകല്യം വരോ എന്ന പേടിയാണ് ചിലർക്ക്. കർശനമായി പറയാണെങ്കിൽ ചെറിയ സാധ്യത വളരെ കൂടുതലാണ്. സാധാരണ ഒരു മരുന്നും കഴിക്കാത്ത ഒരു അസുഖവും ഇല്ലാത്ത ഗർഭിണികളുടെ കുട്ടികൾക്ക് വരെ 1 മുതൽ 2 % മുറിച്ചുണ്ടോ അത് പോലെയുള്ള ചെറിയ അംഗവൈകല്യങ്ങൾ വരാനുള്ള സാധ്യത ഈ ഫിക്സിന്റെ മരുന്ന് കഴിക്കുന്ന അമ്മമാരുടെ കുട്ടികൾക്ക് എത്ര ഗുളിക കഴിക്കുന്നു എത്ര ഡോസ് കഴിക്കുന്നു എന്നതിനനുസരിച്ച് ഒന്നോ രണ്ടോ ശതമാനം ജനറൽ പബ്ലികിനേക്കാൾ കൂടുതലാണ്. അത് ഒരളവുവരെ കുറയ്ക്കാൻ ഈ ഫോളിക് ആസിഡ് വൈറ്റമിൻ കഴിച്ചാ മതിയാകും. നോർമൽ ഡെലിവറിക്കോ, പ്രഗ്നൻസിക്കോ ഫിക്സിന് മരുന്ന് കഴിക്കുന്നത് ഒരു തടസ്സമെല്ല. മരുന്ന് എല്ലാം കൂടി നിർത്തിയാൽ പെട്ടെന്ന് വീണ്ടും ഫിക്സ് വരാനും അമ്മക്കും കുട്ടിക്കൊക്കെ അപകടമാണ്. ഇത് ഒരു പകർച്ചവ്യാധിയെല്ല അപൂർവ്വം ചില ജനറ്റിക് എപ്പിലെപ്സി മാത്രമാണ് അമ്മമാരിൽ നിന്ന് കുട്ടികൾക്ക് ഹെർഡിട്രി ആവാനും സാധ്യതയുള്ളത്. സാധാരണ ഗതിയിൽ ഇതൊരു പകർച്ചവ്യാധിയുമെല്ല, ജനിതകമായി കുട്ടികൾക്ക് വരുന്നതുമല്ല.
അപസ്മാരം വന്നാലുള്ള ഫസ്റ്റെഡ്
നമ്മൾ നോക്കിക്കൊണ്ടിരിക്കെ വഴിയിൽ ഒരാൾക്ക് ഫിക്സ് വന്നാൽ നമ്മൾ ഫസ്റ്റെഡ് എന്ത് ചെയ്യും. ടൈറ്റ് ഡ്രസ്സൊക്കെ ഒന്ന് ലൂസ് ആക്കുക, ഇടത്തോട്ട് ഒന്ന് ചെരിച്ച് കിടത്തുക, ഇവരുടെ ചർദ്ധിയും പതയുമൊക്കെ അവരുടെ ലെൻസിലേക്ക് പോയി ആസ്പിറേറ്റ് ചെയ്യാതിരിക്കാനാണ് ചെരിച്ച് കിടത്തുന്നത്. സാധാരണ ഫിക്സൊക്കെ 2 മിനിറ്റിൽ തന്നെ മാറും 5 മിനിറ്റിൽ മാറിയില്ലെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ടു പോണം. ഇരുമ്പും കീയൊന്നും ഒരു കാര്യവുമില്ല. അതൊക്കെ തപ്പിപിടിച്ച് കൊണ്ടു വരുമ്പോഴേക്കും 2 മിനിറ്റ് ആകുമ്പോഴേക്കും തന്നെ മാറുന്നതാണ്. ഇളകി കൊണ്ടിരിക്കുമ്പോൾ ഫോഴ്സ്ഫുൾ ആയിട്ട് നെക്കി പിടിക്കാനോ പല്ല് കടിച്ചോണ്ടിരിക്കുമ്പോൾ വിരലിട്ടാൽ വിരൽ കടിച്ചു മുറിയും. ഒരു സ്പൂൺ ഇട്ട് നിർത്താന്ന് വെച്ചാൽ പല്ലിളകിപോകും. ബലമായി പിടിച്ചു നിർത്തുകയും വേണ്ട. ഒന്ന് ലൂസാക്കി ചെരിച്ച് കിടത്തുക വായുസഞ്ചാരം കൊടുക്കുക. 2 മിനിറ്റിൽ സാധാരണ ഗതിയിൽ മാറും. 5 മിനിറ്റിൽ മാറിയില്ലെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ടു പോകണം. ഹോസ്പിറ്റലിൽ കൊണ്ടു പോയാൽ Blood test ചെയ്യിക്കണം. ഫിക്സ് മാറിയില്ലെങ്കിൽ അതിന്റെ ഇഞ്ചക്ഷൻസ് വെക്കണം. ഒരു 70% വരെ ആളുകൾക്ക് മരുന്നില് ഫിക്സ് Control ചെയ്യാൻ സാധിക്കും. ചിലർക്ക് രണ്ടാമത്തെ മരുന്നിൽ . അതിന് പുറമെ ചിലർക്ക് മൂന്നാമത്തെ മരുന്ന് കൃത്യമായി കഴിച്ചിട്ടും ഫിക്സ് വരാതിരിക്കും. റെക്കറൻസിഷീസ് ഫിക്സ് വരുന്നതിന്റെ ഒരു കാരണം മരുന്ന് കൃത്യമായി കഴികാതിരിക്കുക,ഉറക്കം നഷ്ടപ്പെടുക. കൃത്യമായി മരുന്ന് കഴിച്ചിട്ടും ഉറക്കം കിട്ടിയിട്ടും അസുഖം വരുന്നവരുണ്ട്. അവരെയാണ് മെഡിക്കലി റിഫ്രാക്ടറി എപ്പിലെപ്സി എന്ന് പറയുക. അതുകൊണ്ട് 20% ഫിക്സ്കാർക്ക് ഒന്നോ രണ്ടോ മൂന്നോ മരുന്ന് കഴിച്ചാലും കൃത്യമായി മാറിയെന്ന് വരില്ല. അവർക്ക് നമ്മൾ കൂടുതൽ വിശദമായി ആയി MRI test കളും pre-surgical evaluation നും ചെയ്ത് ചില കേസുകളിൽ ഫോക്കസ് ആയിരിക്കും. അതായിരിക്കും ഇറിറ്റേഷൻ. അപ്പൊ അത് പരക്കാത്ത തരത്തിൽ അതിനെ ചികിത്സയിലൂടെ ഒറ്റപ്പെടുത്തുക. എപ്പിലെറ്റീസ് സർജറികളൊക്കെയുണ്ട്. നമ്മുടെ പല സ്ഥലത്തും തിരുവനന്തപുരത്തെ ശ്രീചിത്രേലാണ് ഏറ്റവും കൂടുതൽ സർജറികൾ അങ്ങനെ ചെയ്യുന്നത്. മാറാത്ത ഫിക്സിലൊക്കെ സർജിക്കലി ഓപ്പറബൾ കേസ് ആണെങ്കിൽ നല്ല Result ആണ്.ഒരു മുക്കാൽ പേർക്കും മരുന്ന് നിർത്തി ഫിക്സില്ലാത്ത ഒരവസ്ഥയിലേക്ക് എത്തിക്കാൻ സാധിക്കും.
വിവിധതരം അപസ്മാരങ്ങൾ
എല്ലാ ഫിക്സും ഇങ്ങനെ കണ്ണുമലച്ച് പല്ല് കടിച്ച് ബലം വന്ന് താഴെ വീണ് അങ്ങനെയെല്ല. പലതരം വേരിയൻ ഫിക്സുകളുണ്ട്.
മയോക്ളോണിക് എപിലപ്സി (myoclonic epilepsy )
ചിലർക്ക് രാവിലെ ഒരൊറ്റ ഞെട്ടൽ ആൾ താഴെ വീഴുകയില്ല. ഈ ഞെട്ടലിന് മയോക്ളോണിക് എപിലപ്സി (myoclonic epilepsy )എന്ന് പറയും. ഇതിന് ഹാഫ് ഡോസ് മരുന്ന് കഴിച്ചാൽ മാറുന്നതാണ്.
കോമ്പ്ളക്സ് പാർഷ്യൽ ഫീഷർ(complex partial fisher)
ഇത് സംഭവിച്ചാൽ അവരിങ്ങനെ തുറിച്ചു നോക്കുക ചവക്കുക 5 സെക്കന്റ് യാന്ത്രികമായി എന്തെങ്കിലും ചെയ്യുക. ആ സമയത്ത് വിളിച്ചാൽ പ്രതികരിക്കില്ല. അതെല്ലാവർക്കും ആ സമയത്ത് അത് ഫിക്സാണെന്ന് മനസ്സിലാകില്ല. ആ നേരത്ത് എണീക്കുക, ഇരിക്കുക യാന്ത്രികമായി എന്തോ ചെയ്യുക. ആ സമയത്ത് അവർ പ്രതികരിക്കുന്നില്ല. അവർക്ക് ഓർമയുണ്ടാകില്ല എന്താണ് ചെയ്യുന്നതെന്ന്. ചെറിയ ക്ലാസിലെ കുട്ടികൾ അവർ എന്തോ സ്വപ്നം കാണുന്ന പോലെ 5 സെക്കന്റ് അത് കഴിഞ്ഞാൽ മാറും നോട്ട് എഴുതുമ്പോൾ ടീച്ചർമാരാണ് ഇത് പിടിക്കുക കുട്ടി ഇടക്കിടക്കെന്തോ സ്വപ്നം കണ്ടിരിക്കുന്നു കഴിഞ്ഞ പരീക്ഷയിലൊക്കെ റാങ്ക് കിട്ടിയ കുട്ടികൾ തോറ്റ് പോകുക. 10 സെക്കന്റ് 5 സെക്കന്റ് സ്വപ്നം കണ്ടിരിക്ക എന്തോ ആലോചിച്ച്, ആ സമയത്ത് EG ചെയ്താൽ EG യിൽ 5 സെക്കന്റ് അസുഖം വന്നു പിന്നെ അത് നോർമൽ ആയി നോട്ട് എഴുതുമ്പോൾ ഇടയിൽ ഇടയിൽ ഒരു ഗാപ്പ് വരും മാർക്ക് കുറയും എന്തോ സ്വപ്നം കണ്ടിരിക്കുന്നത് മാതിരി. EG യിൽ അതിന് മരുന്ന് കൊടുത്താൽ തീർച്ചയായിട്ടും മാറുന്ന ഒരസുഖമാണ്. പരീക്ഷയിൽ മാർക്കൊക്കെ പഴയ പോലെ കിട്ടുന്നതാണ്.
ഫെബ്രൈൽസീഷർ(febrile seizures)
കുഞ്ഞുകുട്ടികൾക്ക് ഒരു വയസ്സ് 5 വയസ്സ്, 6 മാസം തൊട്ട് 6 വയസ്സ് വരെ അങ്ങനെ ഒരു ഫിക്സ് ആണ് ഫെബ്രൈൽസീഷർ(febrile seizures) അത് ഗൗരവമായൊരു അപസ്മാര രോഗമെല്ല. പനിവരുമ്പോൾ മാത്രമാണ് ഇത് കാണുന്നത് .ഒരു കൊല്ലത്തിൽ 5 തവണ പനി വന്നു അപ്പൊ 3 ദിവസത്തേക്ക് ഫിക്സിന്റെ ഒരു മരുന്ന് കൊടുത്താൽ മതി.ഭാവിയിൽ പിന്നീട് ഫിക്സ് വരുന്ന അസുഖമല്ല. അത് അഞ്ചാറ് വയസ്സ് കഴിഞ്ഞാൽ പിന്നെ അത് ഉണ്ടാവുകയില്ല.
ചിലർക്ക് നെഞ്ചിടിപ്പ് കൂടി നെഞ്ചിടിപ്പ് മിസ്സായി അപ്പോഴൊക്കെ തലയിൽക്ക് ചോര കിട്ടാതെ താഴെ വീഴും അപ്പൊ 2 ജർക്കൊക്കെ ഉണ്ടാകും. അവർക്ക് നെഞ്ച് വേദന, നെഞ്ചിടിപ്പ്, വിയർപ്പ്, വിളർക്കുക, എല്ലെങ്കിൽ നീല നിറമാകുക പതുക്കെ തളർന്നു വീഴുക അപ്പൊ 2 ജർക് വന്നു മൂത്രം പോവുകക്കെ ഉണ്ടായേക്കാം. അതിനു ECG എടുക്കണം. ECG യിൽ 60 സെക്കന്റ് പൾസൊക്കെ കിട്ടുള്ളൂ. അത് 72 മണിക്കൂറിന്റെയൊക്കെ ഹൃദയമിടിപ്പിൽ വെത്യാസം ഉണ്ടോ..?, വേഗത കൂടുന്നുണ്ടോ ,വേഗത കുറയുന്നുണ്ടോ , അതോ ഇറെഗുലർ ആവുന്നുണ്ടോ അതിനൊക്കെ ഹൊൾട്ടർ ടെസ്റ്റ്(holter test) ഉണ്ട്. ഒരു സ്റ്റിക്കർ ഒട്ടിച്ചാൽ ഒരു ഫോണുമായി ബന്ധിപ്പിച്ചാൽ ചെയ്താൽ ഈ നെഞ്ചിടിപ്പ് 3 ദിവസത്തെ റെക്കോർഡ് ചെയ്യാം. അതിൽ ഇറെഗുലാറ്റിക്, ഫാസ്റ്റ്, സ്ലോ, മിസ്സിംഗ് അതൊക്കെയുണ്ടെങ്കിൽ അതിന്റെ മരുന്നുകളൊക്കെ വെച്ചാൽ അത് ശരിയാക്കാൻ സാധിക്കും. അത് ഫിക്സ് അല്ല ശരിക്കും. തലയിലേക്കുള്ള ചോര കിട്ടാതെ തളർന്നു വീഴുകയാണ്.

അപസ്മാരം സാധാരണ ഗതിയിൽ ഒരു മാനസിക രോഗമല്ല. ഐസക് ന്യൂട്ടൺ, ക്രിക്കറ്റർ ജോൺവെന്റോ, അലക്സാണ്ടർ ചക്രവർത്തി, നെപ്പോളിയൻ ഒരുപാടു പ്രതിഭകൾ ഈ രോഗത്തെ ധീരമായി നേരിട്ട് ജീവിതത്തിലെ ഉന്നതികൾ കൈവരിച്ചവരാണ്. ഇവരെ സമൂഹത്തിൽ നിന്ന് മാറ്റിനിർത്തേണ്ടവരല്ല ഇതിന് കൃത്യമായി മരുന്ന് കഴിക്കുക. ഇത് ചികിൽസിച്ചു മാറ്റാവുന്നതാണ്. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടതാണ്. ”Together we can, we are with you” എന്ന മോട്ടോയോടുകൂടി നമുക്കും ചേരാം അവർക്കൊപ്പം.
അപസ്മാര രോഗം 2 % ത്തോളം ഇന്ത്യയിൽ തന്നെ 2 കോടിയിലേറെ ആൾക്കാരെ ബാധിക്കുന്ന അസുഖമാണ്. അതിൽ പലരും ചികിത്സ എടുക്കുന്നില്ല, വേണ്ട ചെക്കപ്പ് ചെയ്യുന്നില്ല. ഒരു ഡോക്ടറെ അടുത്ത് പോയി വേണ്ട ചെക്കപ്പ് നടത്തി ചികിത്സ തുടർന്ന് കഴിഞാൽ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാധിക്കും. കൃത്യമായ ചികിത്സയിലൂടെ ഒറ്റ ഗുളിക കൊണ്ട് ഒരു 70% ത്തോളം ഫിക്സ് രോഗികൾക്കും പൂർണ്ണ സുഖം പ്രാപിക്കാവുന്നതാണ്.ഇതിനെ പറ്റിയുള്ള മി ത്യകളൊക്കെ തകർക്കുകയും കൃത്യമായ അറിവ് നൽകുകയും വേണം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.