spot_img

ഓര്‍മ്മകള്‍ നഷ്ടമായ ഗെയിം ഓഫ് ത്രോണ്‍സിലെ ഖലീസി ഓഫ് ദി ഗ്രേറ്റ് ഗ്രാസ് സീ ; ആധുനിക വൈദ്യശാസ്ത്രം എമിലിയക്ക് സമ്മാനിച്ചത് ഓര്‍മ്മകളും ജീവിതവും

ലോകപ്രശ്‌സതമായ ടി വി പരമ്പരയായ ഗെയിം ഓഫ് ത്രോണ്‍സിലെ ഖലീസി ഓഫ് ദി ഗ്രേറ്റ് ഗ്രാസ് സീ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന എമിലിയ ക്ലാര്‍ക്കിന്റെ ജീവിതം ആരെയും അമ്പരിപ്പിക്കും. മൂന്ന തവണ ബ്രെയിന്‍ സര്‍ജറി കഴിഞ്ഞ എമിലിയ ക്ലാര്‍ക്ക് ഇന്ന് ജീവിജത്തിലേക്ക് തിരികെ വന്നതിന് കാരണം ആധുനിക വൈദ്യശാസ്ത്രമാണ്.

രക്തക്കുഴലിന്റെ ഭിത്തിക്ക് ബലക്കുറവ് സംഭവിക്കുമ്പോള്‍ വരുന്ന ചെറിയ മുഴകള്‍ രണ്ടെണ്ണമാണ് എമിലിയുടെ തലയിലുണ്ടായിരുന്നത്. അന്യൂറിസമെന്നാണ് ഇതിന് പറയുന്നത്. ഗെയിം ഓഫ് ത്രോണ്‍സിന്റെ ആദ്യ സീസണ്‍ പൂര്‍ത്തിയായ ശേഷം ഇതില്‍ ഒരു മുഴ പൊട്ടി. തലച്ചോറിനും തലയോട്ടിക്കുമിടയില്‍ ബ്ലീഡിങ്ങ് തുടങ്ങി. ഇതോടെ അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നു.

ജീവിതത്തിലേക്ക് പഴയ പോലെ മടങ്ങി വരാന്‍ സാധിക്കുമെന്ന് ഉറപ്പില്ലാതെ എമിലിയ ശസ്ത്രക്രിയ്ക്ക് വിധേയായി. സ്വന്തം പേരു പോലും ഓര്‍മ്മിക്കാന്‍ സാധിക്കാതെ എമിലിയ വലഞ്ഞു. പക്ഷേ ചികിത്സ തുടര്‍ന്നു. കുറച്ച് സമയമെടുത്ത് അവര്‍ ഓര്‍മ്മകളെ തിരിച്ച്പിടിച്ചു. സാധാരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി.

ഗെയിം ഓഫ് ത്രോണ്‍സ് പരമ്പരയില്‍ വീണ്ടും എമിലിയ സജീവമായി. 2013ല്‍ അടുത്ത അന്യൂറിസം തലയില്‍ വലുതായിയെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇതോടെ എന്‍ഡോവാസ്‌കുലാര്‍ കോയിലിങ്ങ് വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ശസ്ത്രക്രിയ പരാജയപ്പെട്ടു. തലയ്ക്കുള്ളില്‍ ബ്ലീഡിങ്ങ് തുടങ്ങി. വീണ്ടും അടിയന്തിര ശസ്ത്രക്രിയക്ക് താരത്തെ വിധേയാക്കി. ഇത്തവണ തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി.

വേദന സംഹാരികളുപയോഗിച്ചും ദീര്‍ഘ കാലം ആശുപത്രിയില്‍ കഴിഞ്ഞും എമിലിയ ജീവിതത്തെ തിരികെ പിടിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ രോഗത്തെ തോല്‍പ്പിച്ച് നടി സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.