spot_img

എക്സിമ; പരിഹാര മാര്‍ഗങ്ങളും നിര്‍ദ്ദേശങ്ങളും

ശരീരത്തില്‍ മറ്റേതു ഭാഗത്തുണ്ടാകുന്ന രോഗത്തെക്കാളും നമ്മെ പേടിപ്പിക്കുക ചര്‍മ രോഗങ്ങളാണ്. ചെറിയൊരു പാട് വന്നാല്‍ തന്നെ അസ്വസ്ഥരാകും പലരും. തൊലിപ്പുറത്ത് കാണപ്പെടുന്ന അലര്‍ജികളില്‍ പ്രധാനമാണ് എക്സിമ അഥവാ കരപ്പന്‍. തൊലിപ്പുറത്ത് കടുത്ത ചൊറിച്ചിലോടെയുള്ള പാടുകളാണ് എക്സിമ.  

ഉപ്പൂറ്റിയിലും കാല്‍പ്പാദത്തിലുമാണ് സാധാരണയായി രോഗം കാണപ്പെടുന്നത്. ചിലരില്‍ കഴുത്തിലും കൈമുട്ട്, കാല്‍മുട്ട്, കൈത്തണ്ട എന്നീ ഭാഗങ്ങളിലും കണ്ടു വരുന്നുണ്ട്.   

ലക്ഷണങ്ങള്‍

തൊലിയില്‍ കുരുക്കളുണ്ടായി അവ പഴുത്ത് നീരൊലിക്കുകയോ തൊലി വരണ്ട് പൊട്ടുകയോ ചെയ്യുന്നതാണ്‌ എക്സിമയുടെ പ്രധാന ലക്ഷണം. എല്ലാ പ്രായക്കാര്‍ക്കും വരാമെങ്കിലും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലാണ്‌ രോഗം കൂടുതലായും കണ്ടു വരുന്നത്. 

കാരണങ്ങള്‍

മിക്കവാറും പേരില്‍ പാരമ്പര്യമായി രോഗം കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും അലര്‍ജിയോ ആസ്ത്മയോ ഉണ്ടായിട്ടുണ്ടെങ്കില്‍ ഇവരുടെ കുട്ടികള്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

രോഗ കാരണങ്ങളില്‍ ഒന്ന് ഭക്ഷണത്തോടുള്ള അലര്‍ജിയാണ്. ചിലര്‍ക്ക് പശുവിന്‍ പാല്, മുട്ട തുടങ്ങിയ ഭക്ഷണങ്ങളോടുള്ള അലര്‍ജി കൊണ്ടാകും അസുഖം വരുന്നത്. സോപ്പ്, ക്ലോറിന്‍ മുതലായവയോടുള്ള അലര്‍ജി മൂലവും ഇത് സംഭവിക്കാറുണ്ട്. കുട്ടികളായിരിക്കെ എക്സിമ വന്ന പലര്‍ക്കും ഭാവിയില്‍ ആസ്ത്മ വരാനുള്ള സാദ്ധ്യത കൂടുതലാണ്.

വിവിധ തരം എക്സിമകള്‍

ആസിഡും മറ്റ് രാസപദാര്‍ത്ഥങ്ങളും ഉപയോഗിക്കുമ്പോള്‍ ചിലരുടെ തൊലി ചുവക്കുകയും ചൊറിച്ചില്‍ ഉണ്ടാവുകയും ചെയ്യും. ഇതിനെ ഇറിറ്റന്‍റ് കോണ്ടാക്ട് എക്സിമ എന്ന് പറയുന്നു. സൗന്ദര്യ
വര്‍ധക വസ്തുക്കള്‍, ചില ചെടികള്‍ എന്നിവയില്‍ നിന്നും ചിലര്‍ക്ക് അലര്‍ജിയുണ്ടാകാറുണ്ട്. ഇതിനെ അലര്‍ജി കോണ്ടാക്ട് എക്സിമ എന്ന് പറയുന്നു.


തൊലി വരണ്ട് ചൊറിച്ചിലുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുന്നത് ന്യൂമലാര്‍ എക്സിമയുടെ ലക്ഷണങ്ങളാണ്. ഇതില്‍ തൊലിയുടെ പുറമേ പഴുപ്പ് കാണപ്പെടാനും സാധ്യതയുണ്ട്.  മുഖം, തലയോട്ടി തുടങ്ങിയ ഭാഗങ്ങളില്‍ എണ്ണമയമുള്ള, മൊരിയോടു കൂടിയ പാടുകള്‍ ഉണ്ടാകുന്നത് സേബോറിക് എക്സിമ മൂലമാണ്.

ചികിത്സ

തൊലിപ്പുറത്തെ എക്സിമ അകറ്റാന്‍ പ്രധാനമായും മോയ്സ്ചറൈസറുകള്‍, സ്റ്റിറോയ്ഡുകള്‍ അടങ്ങിയ മരുന്നുകള്‍ എന്നിവയാണ് നല്‍കുന്നത്. മുഖം തലയോട്ടി എന്നീ ഭാഗങ്ങളിലാണ് രോഗം ബാധിച്ചതെങ്കില്‍ പ്രത്യേക ഷാമ്പൂ, സ്റ്റിറോയ്ഡ്‌ ലോഷനുകള്‍ എന്നിവ നല്‍കും. ഇതോടൊപ്പം ആന്‍റി-ഫംഗല്‍ ചികിത്സയുമുണ്ടാകും. തൊലിപ്പുറത്ത് പുരട്ടാനുള്ള ലൂബ്രിക്കേഷന്‍ ക്രീമുകളും ഇന്ന് ലഭ്യമാണ്.

പൊടിശല്യം ഒഴിവാക്കുന്നത് നല്ലതാണ്. കിടക്കയും തലയിണയും പൊടിയടിക്കാതെ സൂക്ഷിക്കുക. രോഗം പറ പറക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.