ദിവസവും വാൽനട്ട് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. ദിനം പ്രതി വാള്‍നട്ട് കഴിക്കുന്നതിലൂടെ ഹൃദദ്രോഗ സാധ്യതയുള്ളവരില്‍ രക്ത സമ്മര്‍ദം ഉയരുന്നത് തടയാന്‍ സഹായിക്കുമെന്ന് പഠനം. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനത്തിലാണ് ഇക്കാര്യമുള്ളത്.
അമേരിക്കയിലെ പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ (പെന്‍ സ്റ്റേറ്റ്) ഗവേഷകര്‍ കണ്ടെത്തിയത് ദിവസവും വാള്‍നാട്ട് കഴിക്കുന്നവരില്‍ കൊഴുപ്പിന്റെ അളവ് കുറവായിരിക്കും. ഇതു കാരണം അവരില്‍ ലോവര്‍ സെന്‍ട്രല്‍ ബ്ലഡ് പ്രഷറാണുള്ളത്.
ഗവേഷകര്‍ പറയുന്നത്, ഹൃദയത്തിലേക്കുള്ള രക്ത സമ്മര്‍ദം സെന്‍ട്രല്‍ ബ്ലഡ് പ്രഷറാണെന്നാണ്. ഈ രക്ത സമ്മര്‍ദത്തിന്റെ അളവ് കൈയിലെ ബ്ലഡ് പ്രഷര്‍ പോലെ ചില സുപ്രധാന വിവരങ്ങള്‍ നല്‍കും. അതില്‍ പ്രധാനപ്പെട്ടതാണ് ഹൃദദ്രോഗ സാധ്യതയ്ക്കുള്ള റിസ്‌ക് എത്രയുമുണ്ടെന്നുള്ള വിവരം.
വാള്‍നട്ടുകള്‍ സെന്‍ട്രല്‍ ബ്ലഡ് പ്രഷര്‍ കുറയ്ക്കുന്നതിലൂടെ ഹൃദദ്രോഗ സാധ്യതയും സ്വഭാവികമായി കുറയുമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ബയോ ആക്ടീവ് ഘടകങ്ങളോ, ഫൈബറോ ആയിരിക്കാം വാള്‍നട്ടിന് ഇത്തരം സവിശേഷ ഗുണം നല്‍കുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. 30 മുതല്‍ 65 വരെ പ്രായമുള്ള 45 പേരിലായിരുന്നു പഠനം നടത്തിയത്.
ഗവേഷണം ആരംഭിക്കുന്നത് രണ്ടാഴ്ച്ച മുമ്പ് തന്നെ ഇവര്‍ക്ക് ഒരേരീതിയിലുള്ള ഡയറ്റ് നല്‍കി. ഇതിന് ശേഷം പഠനം തുടങ്ങിയതോടെയാണ് വ്യത്യസ്തമായ ഡയറ്റ് നല്‍കിയത്. ഇത് എല്ലാവര്‍ക്കും ശരീരത്തില്‍ ഡയറ്റിലൂടെ വരുന്ന ആരോഗ്യപരമായ മാറ്റങ്ങള്‍ മനസിലാക്കാന്‍ സാധിച്ചതായി ഗവേഷകര്‍ അവകാശപ്പെടുന്നു.