രാവിലെ വൈകി ഭക്ഷണം കഴിക്കുന്നവരില്‍ ശരീരഭാരം വര്‍ധിക്കുന്നതായി പഠനം. ലണ്ടനിലെ എന്‍ഡോക്രൈന്‍ സൊസൈറ്റി വാര്‍ഷിക യോഗമായ എന്‍ഡോ 2019 ലാണ് ഈ പഠനം അവതരിപ്പിച്ചിരിക്കുന്നത്. വൈകി ഭക്ഷണം കഴിക്കുന്നതും ഉറക്കവും അമിത ഭാരവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായിട്ടാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് കൊളറാഡോ സര്‍വ്വകലാശാലയിലെ പ്രമുഖ ഗവേഷകനായ അഡ്‌നിന്‍ സമാന്‍ പറഞ്ഞു.
ചില പഠനങ്ങള്‍ അമിത വണ്ണമുള്ള പ്രായപൂര്‍ത്തിയാവരുടെ ഭക്ഷണത്തെ കുറിച്ചും
ഉറക്ക സമയത്തെ കുറിച്ചുമാണ് നടത്തിയത്. രാവിലെ വൈകി ഭക്ഷണം കഴിക്കുന്നതാണോ
ഉറക്കത്തിന്റെ സമയം കുറയുന്നതിന് കാരണമെന്ന് കണ്ടെത്തിയിട്ടില്ല.
മൂന്ന് തരത്തിലാണ് പഠനം നടത്തിയത്. മാനുഷിക പെരുമാറ്റം അളക്കുന്നതിനുള്ള രീതികള്‍ ഇല്ലാതിരുന്നതിനാല്‍ ഗവേഷണത്തില്‍ പ്രയാസങ്ങള്‍ നേരിട്ടു.
ദിനം പ്രതിയുള്ള ഉറക്കം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ , ഭക്ഷണ ക്രമം എന്നിവ ശരീര ഭാരത്തെ ബാധിക്കുന്നുണ്ടോ എന്നായിരുന്നു പഠനത്തില്‍ പരിശോധിച്ചത്. ഇതിനായി നൂതന രീതികളിലാണ് ഉപയോഗിച്ചതെന്നും അവര്‍ വ്യക്തമാക്കി.